കൊച്ചി : രാജ്യദ്രോഹം പരാമര്‍ശം നടത്തിയ കേസില്‍ ഐഷ സുല്‍ത്താനയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കവരത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത് എഫ്ഐആറും തുടര്‍നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് അശോക് മേനോന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.…
Category: News
ഇന്ധനവിലയില്‍ വീണ്ടും മാറ്റം; ഇന്ന് ലിറ്ററിന് 35 പൈസ കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും മാറ്റം. പെട്രോള്‍ ലിറ്ററിന് 35 പൈസയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 99 രൂപ 26 പൈസ നല്‍കേണ്ടിവരും. ഡീസല്‍ ലിറ്ററിന് 94 രൂപ 97 പൈസയാണ് കൊച്ചിയില്‍ നിലവിലെ വില.…
സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,886 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം…
തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരന്‍ പാമ്പുകടിയേറ്റു മരിച്ചു
തിരുവനന്തപുരം: മൃഗശാലയില്‍ ജീവനക്കാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. കാട്ടാക്കട സ്വദേശി ഹര്‍ഷാദാണ് മരിച്ചത്. കൂട് വൃത്തിയാക്കുന്നതിനിടെയാണ് ഹര്‍ഷാദിന് രാജവെമ്പാലയുടെ കടിയേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കടിയേറ്റ ഹര്‍ഷാദിനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2018 മുതല്‍ ഇവിടുത്തെ സ്ഥിര ജീവനക്കാരനാണ് ഹര്‍ഷാദ്.
തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യവസായം നടത്താന്‍ ക്ഷണിക്കുന്നു; കീറ്റെക്‌സ് ഗ്രൂപ്പിന് രാഷ്ട്രീയ പിന്തുണയുമായി ബിജെപി
തിരുവനന്തപുരം : സംസ്ഥാനസര്‍ക്കാരുമായി 3500 കോടിയുടെ നിര്‍മ്മാണ പദ്ധതിയില്‍ നിന്നും പിന്മാറിയ കിറ്റെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജേക്കബിന് പിന്തുണ അറിയിച്ച് ബിജെപി. തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ താല്‍പ്പര്യമെങ്കില്‍ വ്യവസായം നടത്താനായി ക്ഷണിക്കുകയാമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എഎന്‍ രാധാകൃഷ്ണന്‍…
കോവിഡ് മരണങ്ങള്‍ ; റിപ്പോര്‍ട്ടില്‍ അപാകതയുണ്ടെങ്കില്‍ പരിശോധിക്കാം; വീണാ ജോര്‍ജ്ജ്
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സുതാര്യമായാണന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്റെയും മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിലവില്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതാത് ആശുപത്രികളിലെ ഡോക്ടമാരാണ് മരണകാരണം നിശ്ചയിക്കുന്നത്. ഇത് 24 മണിക്കൂറിനുള്ളില്‍ ഓണ്‍ലൈനായി…
കെ മുരളീധരന്‍ എംപിയെ കണ്‍വീനറാക്കണമെന്നാവശ്യം; രാഹുല്‍ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ക്യാമ്പയിന്‍
ന്യൂഡല്‍ഹി :കെ മുരളീധരന്‍ എംപിയെ യുഡിഎഫ് കണ്‍വീനറാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പോസ്റ്റിന് താഴെ ക്യാമ്പയിന്‍. രാജ്യത്തെ ഇന്ധനവിലവര്‍ധനവിനെതിരെയുള്ള രാഹുല്‍ഗാന്ധിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെയാണ് മുരളീധരനായുള്ള ആവശ്യം ശക്തമാക്കികൊണ്ട് കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. കെപിസിസി, ഡിസിസി പുനഃസംഘടനാ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ജൂലൈ രണ്ടിന്…
പേരില്‍ പ്രൊഫസര്‍ എന്ന് ചേര്‍ത്തു: മന്ത്രി ബിന്ദുവിന്റെ വിജയം അസാധുവാക്കണമെന്ന് ഹര്‍ജി
കൊച്ചി: മന്ത്രി ആര്‍. ബിന്ദുവിന്റെ ഇരിങ്ങാലക്കുടയിലെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന തോമസ് ഉണ്ണിയാടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രൊഫസര്‍ അല്ലാതിരുന്ന ആര്‍. ബിന്ദു, പ്രൊഫസര്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വോട്ട് തേടി ജനങ്ങളെ കബളിപ്പിച്ചു എന്നാണ് ഹര്‍ജിയിലെ ആരോപണം.…
എസ്ബിഐ എടിഎം ചാര്‍ജുകള്‍ വര്‍ധിപ്പിച്ചു;സൗജന്യമായി പണം പിന്‍വലിക്കാവുന്നത് ഇനി നാല് തവണ മാത്രം
ന്യൂഡല്‍ഹി : എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള ചാര്‍ജ് വര്‍ദ്ധിപ്പിച്ചു. ബേസിക് സേവിങ്‌സ് ബാങ്ക് ഡിപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ബാങ്ക് ശാഖയില്‍ന്നോ എ.ടി.എമ്മുകളില്‍നിന്നോ സൗജന്യമായി പണം പിന്‍വലിക്കാവുന്നത് ഇനി നാല് തവണ മാത്രമായിരിക്കും. ഇതിന് ശേഷമുള്ള ഓരോ ഇടപാടിനും…
പാചകവാതകവില വര്‍ധിപ്പിച്ചു; ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് കൂടിയത്
ന്യൂഡല്‍ഹി: പാചകവാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലണ്ടറിന് 25.50 രൂപയാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലണ്ടറിന്റെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറുകളുടെ വിലയില്‍ 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള…
