ഹോട്ടല്‍ ജീവനക്കാരന്റെ കൊലപാതകത്തില്‍ പുതിയ തെളിവുകള്‍

തിരുവനന്തപുരം തമ്പാനൂരിലെ ഓവര്‍ ബ്രിഡ്ജ്‌ലെ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനു കാരണം പ്രതിയുടെ പെണ്‍സുഹൃത്തുമായി അയ്യപ്പനുണ്ടായ സുഹൃത്ത് ബന്ധമെന്ന് പോലീസ്. കാരണം ഉറപ്പിക്കാന്‍ പ്രതി അജീഷിനെ കസ്റ്റടിയിലെടുത്ത് ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു.കാമുകനെ കോലപ്പെടുത്തിയ കേസിലെ യുവതിയുമായി ഹോട്ടലില്‍ റൂമെടുത്ത് അജീഷ് മദ്യപിക്കാറുണ്ടായിരുന്നു. മദ്യപിച്ച്…

നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതികരിച്ച് കെ.സി വേണുഗോപാല്‍

യുപി, പഞ്ചാബ്, മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതികരിച്ച് എ ഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പഞ്ചാബില്‍ മുഖ്യമന്ത്രി ചരണ്‍ ജിത് ചന്നിയുടെ മൂന്ന് മാസത്തെ ഭരണത്തില്‍ വിശ്വാസമുണ്ടെന്നും പഞ്ചാബിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പിനുമുമ്പേ പരിഹരിച്ചിരുന്നുവെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍…

സിപിഐഎം സംസ്ഥാന സമ്മേളനം; കൊച്ചിയില്‍ ചെങ്കൊടി ഉയര്‍ന്നു

ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഐഎം സംസ്ഥാന സമ്മേളനം കൊച്ചി മറൈന്‍ഡ്രൈവില്‍ ആരംഭിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുതിര്‍ന്ന നേതാവുമായ ആനത്തലവട്ടം ആനന്ദന്‍ ആണ് പതാക ഉയര്‍ത്തിയത്. വി എസ് അച്യുതാനന്ദന്റെ അഭാവത്തിലാണ് ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തിയത്. പ്രതിനിധിസമ്മേളനം സീതാറാം…

പാലക്കാട് ജില്ലയിലെ ലക്കിടിയില്‍ കൂട്ട ആത്മഹത്യ

പാലക്കാട് ജില്ലയിലെ ലക്കിടിയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ പുഴയില്‍ ചാടി. ഇവരില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. കൂത്തുപാത സ്വദേശിയായ അജിത് കുമാര്‍, ഭാര്യ ബിജി,മക്കളായ ആശ്വനന്ദ,പാറു എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. നാലുപേരുടെ മരണവും ഇതിനോടകംതന്നെ സ്ഥിരീകരിച്ചു. ഇവരുടെ മരണത്തിന്റെ…

ഗോത്രസാരഥി പദ്ധതിയുടെ ഗുണഭോക്താക്കളായി തിരുവനന്തപുരത്ത് 1193 കുട്ടികള്‍

പട്ടികവര്‍ഗ സങ്കേതങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതിനുള്ള ‘ഗോത്രസാരഥി’ പദ്ധതി എല്ലാ ഗുണഭോക്താക്കളിലും എത്തുന്നുണ്ടോയെന്ന് മനസ്സിലാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതിയുടെ ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഡി.സുരേഷ് കുമാര്‍ നിര്‍ദ്ദേശിച്ചു. കോവിഡിനു ശേഷം വിദ്യാലയങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ചപശ്ചാത്തലത്തില്‍ ഗോത്രസാരഥി…

തലസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാരനെ കൊന്നയാള്‍ പിടിയില്‍

തിരുവനന്തപുരം തമ്പാനൂരില്‍ ഹോട്ടലിലെ ജീവനക്കാരനെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. പട്ടാപ്പകല്‍ നഗരത്തെ ഞെട്ടിച്ച കൊലയിലെ പ്രതിയാണ് പിടിയിലായത്. നെടുമങ്ങാട് കല്ലിയോട് സ്വദേശി അജീഷിനെ ആണ് സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പിടികൂടിയത്. ഒരാഴ്ച മുന്‍പ് ഉണ്ടായ തര്‍ക്കമാണ്…

സിപിഎമ്മിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന് തറക്കല്ലിട്ടു

സിപിഎമ്മിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. എകെജി സെന്ററിന് സമീപം സിപിഐഎം വിലകൊടുത്തുവാങ്ങിയ സ്ഥലത്താണ് പുതിയ മന്ദിരം പണിയുന്നത്. എകെജി പഠന ഗവേഷണ കേന്ദ്രം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആസ്ഥാന മന്ദിരം പണിയാന്‍ തീരുമാനിച്ചത്. ജനങ്ങളെ ചേരിതിരിച്ച് വ്യത്യസ്ത…

5ജി വേഗത്തില്‍ ലഭ്യമായേക്കും

അഗസ്റ്റ് മാസത്തില്‍ 5ജി സേവനങ്ങള്‍ ലഭ്യമായേക്കും. ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ക്കുള്ള ലേലം വേഗത്തിലാക്കാന്‍ ട്രായിക്ക് കേന്ദ്ര ടെലികോംമന്ത്രാലയം നിര്‍ദേശിച്ചു.മാര്‍ച്ചിനോടകം ലേല നടപടികള്‍ തുടങ്ങാനും ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്ത് 5 ജി സേവനങ്ങള്‍ തുടങ്ങാന്‍ പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചതായും കേന്ദ്രം…

മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ അഴിമതി ; മുഖ്യമന്ത്രിയ്ക്ക് എതിരെ തിരിഞ്ഞ് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ അഴിമതി അസാധാരണ കൊള്ളായാണെന്നും മുഖ്യമന്ത്രിക്ക് കൊള്ളയില്‍ പങ്കുണ്ടെന്നും ഗുണമില്ലാത്ത പിപിഇ കിറ്റ് മൂന്നിരട്ടി വിലയ്ക്ക് വാങ്ങിയിട്ട് ന്യായീകരിക്കുകയാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

യുക്രൈനിലുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

യുക്രൈനിലെ വിവിധയിടങ്ങളിലായി പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ പലരും ഇന്ന് ആശങ്കയിലാണ്. പുറത്ത് നിന്നും സ്‌ഫോടന ശബ്ദങ്ങളും എയര്‍ സൈറണും കേള്‍ക്കുന്നുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.കിഴക്കന്‍ യുക്രൈനില്‍ താമസിക്കുന്ന പലര്‍ക്കും എങ്ങോട്ടും യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഏറ്റവും വേഗത്തില്‍ കീവ് പിടിച്ചെടുക്കുക…