മുഖ്യമന്ത്രിയുടെ കറൻസി ബാ​ഗ് ദുബൈയിലെത്തിച്ചത് താൻ, ആരോപണങ്ങളുമായി സ്വപ്ന സുരേഷ്

കൊച്ചി: നയതന്ത്ര പാഴ്സല്‍ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ​ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി ദുബൈയിലേക്കു പോയപ്പോൾ കറൻസിയടങ്ങുന്ന ബാഗ് താൻ ദുബൈയിലെത്തിച്ചിരുന്നുവെന്നും എം ശിവശങ്കറിന്റെ നിർദേശപ്രകാരമായിരുന്നു ഇതെന്നുമാണ് വെളിപ്പെടുത്തൽ. എറണാകുളം കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് സ്വപ്‌നയുടെ…

നാല് വോട്ടിന് വേണ്ടി ഒരു വര്‍ഗീയ വാദിയുടേയും തിണ്ണ നിരങ്ങാൻ പോയിട്ടില്ല, കാവിയുടുത്തവരെല്ലാം സംഘപരിവാറല്ല; വി ഡി സതീശന്‍

തിരുവനന്തപുരം: കോൺ​ഗ്രസിന് മതേതര നിലപാടാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടിക്ക് ഒരു തരത്തിലുമുള്ള മൃദുഹിന്ദുത്വവുമില്ല. വോട്ടിനായി ഒരു വർഗീയ വാദിയുടേയും തിണ്ണ നിരങ്ങിയിട്ടില്ലെന്നും അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും സതീശൻ വ്യക്തമാക്കി. വർഗീയ ശക്തികൾ നമ്മുടെ…

കെ സുരേന്ദ്രനെ കുരുക്കാൻ ക്രൈംബ്രാഞ്ച്; മഞ്ചേശ്വരം കോഴക്കേസിൽ ജാമ്യമില്ല വകുപ്പ് ചുമത്തി

കാസര്‍കോട്: മ‍ഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് കുരുക്ക് മുറുകുന്നു. ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോർട്ടിൽ കെ സുരേന്ദ്രനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി. പട്ടികജാതി/ പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന…

ആയുധ പരിശീലനം പൊതുജനങ്ങൾക്കും, സിലബസും പ്രത്യേക സമിതിയും രൂപികരിച്ച് കേരള പൊലീസ്

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ആയുധ പരിശീലനം നൽകാൻ നടപടികളുമായി കേരള പൊലീസ്. ഇതിനായി പ്രത്യേക സമിതിയ്ക്ക് രൂപം നൽകി. നിലവിൽ തോക്ക് ലൈസൻസുള്ളവർക്കും അതിനായി അപേക്ഷ സമർപ്പിച്ചവർക്കുമാണ് പരിശീലനം നൽകുക. പരിശീലനത്തിന് ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച സംസ്ഥാന പൊലീസ് മേധാവി അനിൽ…

തിരുവനന്തപുരത്ത് 9600 കിലോ പഴകിയ മീൻ പിടിച്ചെടുത്തു, കടയ്ക്കാവൂരിൽ മീനിൽ പുഴു

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ 9600 കിലോ പഴകിയ മീൻ പി‌‌ടികൂടി. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിലാണ് മീൻ പിടിച്ചെടുത്തത്. സ്വകാര്യ വ്യക്തിയുടെ മത്സ്യലേലച്ചന്തയിൽ അഞ്ചോളം കണ്ടെയിനർ വാഹനങ്ങളിലാണ് മീൻ സൂക്ഷിച്ചിരുന്നത്. മത്സ്യത്തിൽ രാസവസ്തു സാന്നിദ്ധ്യമുണ്ടോയെന്നറിയാൻ സാമ്പിൾ പരിശോധനയ്ക്കയച്ചു. അതേസമയം കടയ്ക്കാവൂരിൽ നിന്ന് വീട്ടമ്മ…

ബിജെപി വക്താവിന്റെ വിവാദ പരാമർശം, പരിഹസിച്ച് പാകിസ്ഥാൻ, ശക്തമായ മറുപടിയുമായി ഇന്ത്യ

ന്യൂഡല്‍ഹി: പ്രവാചകന് എതിരായ ബി ജെ പി വക്താവിന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധം അറിയിച്ച പാകിസ്താന് മറുപടിയുമായി ഇന്ത്യ. ന്യൂനപക്ഷ അവകാശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന പാകിസ്താന്‍ മറ്റൊരു രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രതികരിക്കുന്നത് അപഹാസ്യമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിവിധ…

അമ്മയെ തൂണില്‍ കെട്ടിയിട്ട് മകളുടെ ക്രൂര മർദനം, തടയാനെത്തിയ പഞ്ചായത്തംഗത്തിന് നേരെയും ആക്രമണം

കൊല്ലം: പത്തനാപുരത്ത് മകൾ അമ്മയെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. പത്തനാപുരം സ്വദേശി ലീലാമ്മയെയാണ് മകൾ ലീന മർദിച്ചത്. സംഭവത്തിൽ ഇടപ്പെട്ട വനിത പഞ്ചായത്ത് അംഗത്തിനും മർദനമേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് സംഭവം. വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് അമ്മയും മകളും…

പ്രവാചക നിന്ദ: ഇന്ത്യ മാപ്പ് പറയേണ്ടതില്ല, മാപ്പ് ആവശ്യപ്പെട്ടത് തു‌ടർച്ചയായി ഇന്ത്യയെ വിമർശിക്കുന്ന രാജ്യങ്ങൾ; ഗവർണർ

ന്യൂഡൽഹി: നുപുർ ശർമയുടെ പ്രസ്താവനയുടെ പേരിൽ ഇന്ത്യ മാപ്പ് പറയേണ്ട ആവശ്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യക്കെതിരെ കഴിഞ്ഞ കുറേ കാലമായി വിമർശനം ഉന്നയ്ക്കുന്ന രാജ്യങ്ങളാണ് ഇപ്പോൾ മാപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഈ രാജ്യങ്ങൾ സ്വീകരിച്ച നിലപാടിനെ…

​ ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യം, ഇസ്ലാമിക രാഷ്ട്രങ്ങളുടെപ്രസ്താവനയ്ക്ക് പിന്നിൽ ചിലരുടെ പ്രേരണ; വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടനയുടെ ഇന്ത്യക്കെതിരായ പ്രസ്താവനയ്ക്ക് പിന്നിൽ ചിലരുടെ പ്രേരണയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. ബിജെപി നേതാവിന്റെ മതനിന്ദ പരാമർശത്തിൽ ഇന്ത്യയെ വിമർശിച്ച് നിരവധി രാഷ്ട്രങ്ങൾ രം​ഗത്ത് വന്ന പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണ്.…

ക്യാപ്റ്റൻ വിളി കെണിയിൽ വീഴില്ല, എന്റെ ബോര്‍ഡ് വച്ചിട്ടുണ്ടെങ്കില്‍ നീക്കം ചെയ്യും; വി ഡി സതീശൻ

തിരുവനന്തപുരം: കേരളത്തിന് കെ കരുണാകരന്‍ എന്ന ഒറ്റ ലീഡര്‍ മാത്രമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തൃക്കാക്കരയിലെ കോണ്‍ഗ്രസിന്റെ ചരിത്ര വിജയം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും അവകാശപ്പെട്ടതാണെന്നും വി ഡി സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം ഡിസിസി വി…