നന്ദിയുടെ പൂക്കളുമായി കോലിഞ്ചി കർഷകർ : കോലിഞ്ചിയുടെ നാട്ടിൽ ജനീഷ് കുമാറിന് ഊഷ്മള വരവേൽപ്പ്

തണ്ണിത്തോട്: കോലിഞ്ചി കർഷകരുടെ കണ്ണീരൊപ്പിയ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന് കോലിഞ്ചിയുടെ നാടിൻ്റെ സ്നേഹാദരം. കർഷകരുടെ ദീർഘനാളത്തെ ആവശ്യം യാഥാർത്ഥ്യമാക്കിയ ജനീഷ് കുമാറിന് ഊഷ്മള വരവേൽപ്പായിരുന്നു കർഷകർ ഒരുക്കിയത്. കോലിഞ്ചി കർഷകർ ഏറെയുള്ള തേക്കുതോട് മേഖലയിലെ മൂർത്തി മണ്ണിൽ…

തിരുന്നാവായ പഞ്ചായത്തുകാരെ നേരിട്ടറിഞ്ഞ് ഗഫൂര്‍ പി.ലില്ലീസ്

തിരൂര്‍: തിരുന്നാവായ പഞ്ചായത്തുകാരെ നേരിട്ടറിഞ്ഞ് തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ്. ഇന്നലെ തിരുന്നവായ പഞ്ചായത്തിലായിരുന്ന പ്രചരണം. 16ഇടങ്ങളിലെ സ്വീകരണശേഷം പഞ്ചായത്തിലെ പ്രശ്‌നങ്ങള്‍ ഭൂരിഭാഗവും സ്ഥാനാര്‍ഥി നേരിട്ടു മനസ്സിലാക്കി. തൊട്ടരികിലൂടെ ഭാരതപ്പുഴ ഒഴുകിയിട്ടും തങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളമില്ലാത്ത അവസ്ഥയാണെന്ന പരാതിയാണ് വ്യാപകമായി…

മലയാളി ഗായകനായ ജയരാജ് നാരായണൻ വാഹനാപകടത്തിൽ മരിച്ചു

കൊച്ചി : മലയാളി ഗായകനായ ജയരാജ് നാരായണൻ അന്തരിച്ചു. യുഎസിൽ വെച്ചുണ്ടായ വാഹനാപടകത്തിലാണ് അന്ത്യം. ഷിക്കാഗോയിൽ വച്ചായിരുന്നു സംഭവം. 14 വർഷത്തെ കർണാടക സംഗീത പഠനത്തിന് ശേഷമാണ് അദ്ദേഹം പ്രൊഫഷണൽ രംഗത്തേയ്ക്ക് കടന്നു വന്നത്. പ്രമുഖരായ സംഗീത അദ്ധ്യാപകരുടെ കീഴിലായിരുന്നു ഇക്കാലത്തെയും…

മഹാത്മ ജനസേവനകേന്ദ്രം രക്ഷാധികാരിയായി നെടുമുടി വേണു ചുമതലയേറ്റു

അടൂർ: ജീവകാരുണ്യപ്രസ്ഥാനമായ മഹാത്മ ജനസേവന കേന്ദ്രത്തിൻ്റെ രക്ഷാധികാരിയായി ചലചിത്ര നടനും, സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ നെടുമുടിവേണു ചുമതലയേറ്റു. രക്ഷാധികാരിയായിരുന്ന റിട്ട: എസ്.പി ശ്രീനിവാസിൻ്റെ ദേഹവിയോഗത്തെ തുടർന്നാണ് പുതിയ തീരുമാനം. വയോജന പരിപാലനം, യാചക പുനരധിവാസം എന്നീ മേഖലകളിലായി ചെങ്ങന്നൂർ, കോഴഞ്ചേരി ,കൊടുമൺ…

ആറ്റിങ്ങലിൽ ലഹരി മരുന്നുമായി 2 യുവാക്കൾ അറസ്റ്റിൽ

ആറ്റിങ്ങലിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു മാരക ലഹരി മരുന്നായ MDMA, കഞ്ചാവ് എന്നിവ വിദ്യാർത്ഥികൾക്കു വിൽപ്പന നടത്തിയ രണ്ട് പേരെ ജില്ലാ പോലീസ്മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഉള്ള ജില്ലാ ആന്റി നർകോട്ടിക് സ്‌ക്വാഡും ആറ്റിങ്ങൽ പോലീസും ചേർന്ന് പിടി കൂടി.ആറ്റിങ്ങൽ ഗവണ്മെന്റ്…

ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ ധര്‍ണ്ണ നടത്തി

മലപ്പുറം: ബാങ്കിലെ ഒഴിവുകള്‍ നികത്തണമെന്നും, കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്നും, അവകാശപത്രിക അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ മാര്‍ച്ച് 31ന് അഖിലേന്ത്യാ പണിമുടക്ക് നടത്തും. എംപ്ലോയീസ് യൂണിയന്റെ (എ ഐ ബി ഇ എ) നേതൃത്വത്തില്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന്…

കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനം സംരക്ഷിക്കും; മുഴുവന്‍ സീറ്റിലും വിജയമാണ് ലക്ഷ്യം: ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം: കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനം സംരക്ഷിക്കുമെന്നും കോണ്‍ഗ്രസ് മത്സരിക്കുന്ന നാലു സീറ്റുകളടക്കം ജില്ലയിലെ 16 സീറ്റുകളിലും വിജയമാണ് ലക്ഷ്യമെന്നും  ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റ ആര്യാടന്‍ ഷൗക്കത്ത്. മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്‍ക്കുമുമ്പിലും തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം വി.വി…

സൗജന്യ ആധാര്‍മേള സംഘടിപ്പിച്ചു

മലപ്പുറം : താമരക്കുഴി റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മുണ്ടുപറമ്പ് അക്ഷയ സെന്ററുമായി സഹകരിച്ച് താമരക്കുഴി പ്രദേശത്ത് കോവിഡ് പ്രൊട്ടോകോള്‍ പ്രകാരം സൗജന്യ ആധാര്‍ ക്യാമ്പ് സംഘടിപ്പിച്ചു. കുഞ്ഞുങ്ങളുള്‍പ്പെടെ ഒട്ടേറെ ആളുകള്‍ പുതിയ ആധാര്‍ കാര്‍ഡ് എടുക്കാനും നിലവിലുള്ളതിലെ തെറ്റുകള്‍ തിരുത്താനുമായി ക്യാമ്പിലെത്തി.…

കെട്ടിടത്തിന്മുകളിൽ നിന്ന് യുവാവ് തലകറങ്ങി തഴേക്ക്; സമയോചിത ഇടപെടൽ ജീവൻ രക്ഷിച്ചു

വടകര: കെട്ടിടത്തിന് മുകളില്‍ നിന്ന് തലകറങ്ങി താഴേക്ക് വീണയാള്‍ക്ക് രക്ഷകനായത് മറ്റൊരു യുവാവ്. വടകര കേരള ബാങ്ക് കെട്ടിടത്തില്‍ നിന്നാണ് അരൂര്‍ സ്വദേശിയായ വിനു തലകറങ്ങി താഴേക്ക് വീണത്. തൊട്ടടുത്തുണ്ടായിരുന്ന കീഴല്‍ സ്വദേശഇ ബാബുവിന്റെ മനസാന്നിധ്യവും സമയോചിത ഇടപെടലുമാണ് വിനുവിന്റെ ജീവന്‍…

ബാലുശ്ശേരിയില്‍ യു.ഡി.എഫ് പ്രചരണത്തിന് കൊഴുപ്പേകി ധര്‍മ്മജന്‍റെ റോഡ് ഷോ; ആവേശമായി പിഷാരടിയും

ബാലുശ്ശേരി: ബാലുശ്ശേരിയിൽ യു.ഡി.എഫ് പ്രചരണത്തിന് കൊഴുപ്പേകി ധർമ്മജൻ ബോൾഗാട്ടിയുടെ റോഡ് ഷോ. ധർമ്മജനൊപ്പം രമേഷ് പിഷാരടി കൂടി പങ്കെടുത്ത റോഡ് ഷോയിൽ യുവാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായി.പൂനൂരിൽ നിന്ന് ആരംഭിച്ച റോഡ് ഷേയിൽ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങൾ അണിനിരന്നു. ബാലുശ്ശേരി. ടൗൺ വരെ…