ആറ്റിങ്ങലിൽ ലഹരി മരുന്നുമായി 2 യുവാക്കൾ അറസ്റ്റിൽ


ആറ്റിങ്ങലിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു മാരക ലഹരി മരുന്നായ MDMA, കഞ്ചാവ് എന്നിവ വിദ്യാർത്ഥികൾക്കു വിൽപ്പന നടത്തിയ രണ്ട് പേരെ ജില്ലാ പോലീസ്മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഉള്ള ജില്ലാ ആന്റി നർകോട്ടിക് സ്‌ക്വാഡും ആറ്റിങ്ങൽ പോലീസും ചേർന്ന് പിടി കൂടി.ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജിന് സമീപം വച്ചു പെരുമാതുറ പുതുക്കുറിച്ചി സ്വദേശി സനൽ,തിരുവനന്തപുരം പട്ടം സ്വദേശി അനു എന്നിവരാണ് പിടിയിൽ ആയതു 2.25gm MDMA, 630 gm കഞ്ചാവ്,എയർ ഗൺ, ഇലക്ട്രിക് ത്രാസ്, എന്നിവ ഇവരിൽ നിന്നും പിടിച്ചെടുത്തു വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു ആണ് ഇവരുടെ വിൽപ്പന. കാർ നിർതിയിട്ട് അതിനുള്ളിൽ ഇരുന്നു കഞ്ചാവ് ചെറിയ പാക്കറ്റുകൾ ആക്കി വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പിടിയിൽ ആയതു ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിൽ എടുത്തു.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി. കെ. മധു IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക് Dysp അനിൽകുമാറിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ Dysp ഹരി. സി. എസ്. ആറ്റിങ്ങൽ ISHO രാജേഷ് , SI ജ്യോതിഷ് ജില്ലാ Dansaf /ഷാഡോ ടീമംഗങ്ങൾ ആയ SI ബിജുഹക്ക് , ASI ബിജുകുമാർ, cpo മാരായ ഷിജു, അനൂപ്, സുനിൽ രാജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *