ഏഴ് അവാര്‍ഡുകള്‍ നേടി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ‘ഓപണ്‍ഹെയ്മര്‍’ ഇത്തവണത്തെ ഓസ്കാറില്‍ തിളങ്ങി.

96ാം ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഴ് അവാര്‍ഡുകളാണ് ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപണ്‍ഹെയ്മര്‍ നേടിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടൻ, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, ക്യാമറ അവാര്‍ഡുകള്‍ ഓപണ്‍ ഹെയ്മര്‍ നേടി. ആറ്റം ബോംബിന്‍റെ…

‘ഷീ-കണക്ട് ഷീപ്രണേഴ്‌സ് ഹബ്ബ്’ അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

സക്‌സസ് കേരള ബിസിനസ് മാഗസിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ‘ഷീ-കണക്ട് ഷീപ്രണേഴ്‌സ് ഹബ്ബി’ന്റെ ഉദ്ഘാടനം മുന്‍മന്ത്രിയും എം.എല്‍.എയുമായ അഹമ്മദ് ദേവര്‍കോവില്‍ ലോഗോ പ്രകാശനം ചെയ്തു ഉദ്ഘാടനം ചെയ്തു. എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ജസിന്ത മോറിസ് ലോഗോ ഏറ്റുവാങ്ങി. സക്‌സസ് കേരള പുറത്തിറക്കിയ വനിതാദിനം…

വനിതാ സംരംഭകരെ ആദരിച്ച് സക്‌സസ് കേരള

തിരുവനന്തപുരം : സക്‌സസ് കേരള ബിസിനസ് മാഗസിന്‍ സംഘടിപ്പിച്ച വനിതാദിനാഘോഷം – റൈസിങ് ഷീപ്രണേഴ്‌സ് 2024- മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വനിതകള്‍ കുടംബത്തിന്റെ വിളക്കാണെന്നും എല്ലാ മേഖലയിലും സ്ത്രീകള്‍ മുന്നോട്ടു കുതിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.…

പത്മജ വേണു​ഗോപാലിനെ ​ബിജെപിയിലെക്ക് എത്തിച്ചത് ലോക്നാഥ് ബെഹ്റ എന്ന് കെ സി വേണു​ഗോപാൽ

കരുണാകരന്റെ മകൾ പത്മജ വേണു​ഗോപാലിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട ഉയർന്ന വെളിപ്പെടുത്തലിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് കെ സി വേണു​ഗോപാൽ. പത്മജക്കായി ചരട് വലിച്ചത് ലോക്നാഥ് ബെഹ്റയാണ് എന്ന് പറഞ്ഞ കെസി പത്മജയെ ബിജെപിയിലെത്തിച്ചത് ബെഹ്റയാണെന്നുള്ളതിന് തെളിവുണ്ടെന്നും വ്യക്തമാക്കി. കെ കരുണാകരന്‍…

രേഖകൾ കോടതിയിൽ നിന്ന് തനിയെ ഇറങ്ങി പോകില്ല എന്ന് അഭിമന്യുവിന്റെ സഹോദരൻ പരിജിത്ത്

കോടതിയിൽ നിന്നും അഭിമന്യു കേസിന്റെ രേഖകൾ കാണാതായ സംഭവത്തിൽ പ്രതികരിച്ച് സഹോദരൻ പരിജിത്ത്. രേഖകൾ കാണാതായതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്ന് പരിജിത്ത് ആവശ്യപ്പെട്ടു. രേഖകൾ കോടതിയിൽ നിന്ന് തനിയെ ഇറങ്ങി പോകില്ലല്ലോയെന്ന് സംഭവം ഞെട്ടൽ ഉണ്ടാക്കുന്നതാണെന്നും സഹോദരൻ പറഞ്ഞു. ഡിജിറ്റൽ രേഖകൾ…

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വില്‍പ്പനയ്ക്ക് കേരള സര്‍ക്കാര്‍

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വിൽപ്പനയ്ക്ക് തയാറായി സർക്കാരും മദ്യ കമ്പനികളും. വിൽപന നികുതി സംബന്ധിച്ച ആദ്യ പ്രൊപ്പോസൽ ബക്കാർഡി ഇന്ത്യ ലിമിറ്റഡ് സമർപ്പിച്ചു. GST കമ്മീഷണർ പുതിയ നികുതി നിരക്ക് ശുപാർശ ചെയ്തതിന് പിന്നാലെയാണ് നീക്കം. സംസ്ഥാനത്ത് വീര്യം കുറഞ്ഞ…

ലൈസന്‍സ് ടെസ്റ്റുകള്‍ 50 പേര്‍ക്ക് മാത്രം;കെ.ബി.ഗണേഷ് കുമാർ

പ്രതിദിന ഡ്രൈവിങ്ങ് ടെസ്റ്റുകളുടെ എണ്ണം 50 എണ്ണമാക്കി കുറച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പരിഷ്‌കാരത്തില്‍ ശക്തമായ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് ഡ്രൈവിങ്ങ് സ്‌കൂളുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ടെസ്റ്റുകള്‍ ബഹിഷ്‌കരിച്ചു. ഡ്രൈവിങ്ങ് ലൈസന്‍സ് നേടിയ ശേഷം വിദേശത്ത് പോകാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഉള്‍പ്പെടെ…

അംബനി കുടുംബത്തിൽ പങ്കെടുത്ത താരങ്ങൾക്കെതിരെ കങ്കണ റണൗട്ട്

റീലിൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിൻറെയും ആഡംബര പ്രീവെഡ്ഡിങ് ആഘോഷത്തിൽ പങ്കെടുത്ത ബോളിവുഡ് താരങ്ങളെ പരോക്ഷമായി വിമർശിച്ച് ഉണയിച്ച കങ്കണ റണൗട്ട്. പ്രശസ്തിയും പണവും വേണ്ടെന്ന് വെക്കാൻ ഉറച്ച വ്യക്തിത്വവും അന്തസ്സും വേണമെന്ന് തരാം പറഞ്ഞു.…

കോൺഗ്രസ് നേതാക്കളുടെ അനുനയ ശ്രമങ്ങലെല്ലാം പദ്മജ വേണുഗോപാൽ തള്ളിക്കളഞ്ഞു.

കെ കരുണാകരന്‍റെ മകൾ പദ്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോകുന്നത് തടയാനുള്ള കോൺഗ്രസിന്‍റെ ശ്രമങ്ങളെല്ലാം പാളി. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പദ്മജയോട് സംസാരിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഇനി കോൺഗ്രസിന് കിട്ടുന്ന രാജ്യസഭ സീറ്റ് വേണമെന്ന നിലപാടിൽ പദ്മജ ഉറച്ചു നിന്നതോടെ അനുനയ…

നവകേരള സദസിനായി മുഖ്യമന്ത്രിയുടെ പടം വച്ച് അടിച്ചത് 25.40 ലക്ഷം പോസ്റ്റർ

നവ കേരള സദസ്സിന് കോടികളുടെ ബില്ലുകളാണ്  ക്വട്ടേഷൻ പോലും വിളിക്കാതെ പിആർഡി കരാർ സി ആപ്റ്റിന് നല്‍കിയത്. മുഖ്യമന്ത്രിയുടെ പടം വച്ച് 25 ലക്ഷം പോസ്റ്റർ ആണ് അടിച്ചത്. ഇതിനായി 9.16 കോടിയാണ് സി ആപ്റ്റ് അനുവദിച്ചത്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ…