“വട്ടിയൂര്‍ക്കാവ് തിരഞ്ഞെടുപ്പ് വന്നപ്പോള്‍ ആരെങ്കിലും ജയിക്കുമെന്ന് പറഞ്ഞിരുന്നോ? വോട്ടെണ്ണി നോക്കിയപ്പോള്‍ ഇടതുപക്ഷം ജയിച്ചില്ലേ? തൃക്കാക്കരയിലെ പഴയ കണക്കു നോക്കേണ്ട- കോടിയേരി

തിരുവനന്തപുരം: തൃക്കാക്കരയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ കണക്കൊന്നും നോക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതൊരു പുതിയ തിരഞ്ഞെടുപ്പാണ്. എല്ലാവരേയും സമീപിക്കുമെന്നും എല്ലാവരുടേയും വോട്ടുവാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിൽ വികസനം വേണമെന്ന് പറയുന്നവരും വികസനം മുടക്കികളും തമ്മിലുള്ള മത്സരമാണ് നടക്കാൻ പോകുന്നത്.…

ആരെങ്കിലും പറയുന്നതല്ല പാർട്ടിയു‌ടെ നിലപാട്, ശ്രീനിജനെ തള്ളി പി രാജീവ്

കൊച്ചി: ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റി‌ട്ട കുന്നത്തുനാട് എം എൽ എ പി വി ശ്രീനിജനെ തള്ളി മന്ത്രി പി രാജീവ്. ട്വന്റി 20 യുടെ ഉൾപ്പെ‌ടെ വോട്ടുകൾ എൽ ഡി എഫിന്…

സമരം വിജയിച്ചു, കെ റെയില്‍ വിഷയത്തിൽ സര്‍ക്കാരിന് ബോധോദയം ഉണ്ടായി ; വി.ഡി സതീശൻ

കൊച്ചി: സിൽവർ ലൈൻ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിർദ്ദേശം ചെവിക്കൊള്ളാതിരുന്ന സർക്കാരിന് ഇപ്പോൾ ബോധോദയം ഉണ്ടായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കല്ലിടൽ നടത്താതെ തന്നെ സാമൂഹിക ആഘാത പഠനം നടത്താമെന്ന പ്രതിപക്ഷത്തിന്റെ നിർദേശം അം​ഗീകരിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സർക്കാർ ജനങ്ങളോട് തെറ്റ്…

കെ-റെയില്‍ കല്ലിടല്‍ നിര്‍ത്തി, സർവേയ്ക്ക് പുതിയ സംവിധാനം

തിരുവനന്തപുരം: കെ-റെയിൽ സാമൂഹികാഘാത പഠനത്തിന്റെ ഭാ​ഗമായി ഇനി കല്ലിടില്ല. പകരം ജിപിഎസ് സംവിധാനത്തിലൂടെ സർവേ നടത്താനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് റവന്യു വകുപ്പ് പുറത്തിറക്കി. കല്ലിടൽ നടന്നപ്പോഴുണ്ടായ സംഘർഷങ്ങൾ കൂടി കണക്കിലെടുത്താണ് ജിപിഎസ് സംവിധാനം ഉപയോഗിച്ച് സർവേ…

ഹോട്ടലിലെ ഭക്ഷണ സാമഗ്രികള്‍ ശുചിമുറിയില്‍; നിയമലംഘനം മൊബൈലിൽ പക‌ർത്തിയ ഡോക്ടർക്ക് നേരെ ആക്രമണം

കണ്ണൂർ: ഹോട്ടലിലെ ​ഭക്ഷണ സാമ​ഗ്രികൾ സുചിമുറിയിൽ സൂക്ഷിച്ചത് ചോദ്യചെയ്ത ഡോക്ടര്‍ക്ക് ജീവനക്കാരുടെ ആക്രമണം. കാസര്‍കോട് ബന്തടുക്ക പിഎച്ച്എസ്‍സിയെ ഡോക്ടര്‍ സുബ്ബറായിക്ക് മര്‍ദനമേറ്റത്. കണ്ണൂർ പിലാത്തറ കെ.സി. റസ്റ്റോറന്റിലാണ് സംഭവം. കാസർകോട് നിന്ന് വിനോദയാത്രയ്ക്ക് എത്തിയ സംഘം ഭക്ഷണം കഴിയ്ക്കാനായി ഹോട്ടലിൽ കയറിയപ്പോഴാണു…

കേരളത്തിൽ ഇന്നും അതിശക്തമായ മഴ, അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതി ശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം,ഇടുക്കി,തൃശൂർ,കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മധ്യ-വടക്കൻ ജില്ലകളിൽ നാളെയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിൽ കേരള…

ദേശീയ പണിമുടക്കില്‍ പങ്കെടുത്തവരുടേതുള്‍പ്പെടെ ശമ്പളം പിടിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി, കർശന നിലപാടുമായി ഗതാഗത മന്ത്രി

തിരുവനന്തപുരം: സമര ചെയ്ത കെഎസ്ആർ‌ടിസി ജീവനക്കാർക്ക് എതിരെ നടപടി കര്‍ശനമാക്കുമെന്ന മുന്നറിയിപ്പ് നൽകി ഗതാഗത മന്ത്രി ആന്റണി രാജു. ദേശീയ പണിമുടക്കില്‍ പങ്കെടുത്തവരുടെയും, ഈ മാസം അഞ്ചിന് പണിമുടക്കിയവരുടെയും ശമ്പളം പിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ പണിമുടക്ക് ദിവസങ്ങള്‍ ഡയസ്‌നോണ്‍ ആയി കണക്കാക്കുമെന്നും…

പതിനഞ്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ അരലക്ഷം സമ്മാനം ഓൺലൈൻ സർവ്വേയുമായി കെ എസ് ഇ ബി

തിരുവനന്തപുരം: ജനങ്ങളുടെ ആവശ്യമറിഞ്ഞ് സ്മാർട്ടാകാൻ ഒരുങ്ങി കെ എസ് ഇ ബി. ഇതിന്റെ ഭാ​ഗമായി കെ എസ് ഇ ബി ന‌ടത്തുന്ന സർവെയിൽ പങ്കെടുത്ത് 15 ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നവർക്ക് കെ.എസ്.എ.ബിയു‌ടെ വക അരലക്ഷം, കാൽലക്ഷം രൂപ സമ്മാനം ലഭിയ്ക്കാനും സാധ്യതയുണ്ട്.…

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ, നാളെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചി‌ട്ടുണ്ട്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കുമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ നാളെ യെല്ലോ അലർട്ടായിരിക്കും.…

കെ റെയിൽ രണ്ട് ലക്ഷം കോടിയുടെ ബാദ്ധ്യതയുണ്ടാക്കുന്ന പദ്ധതിയെന്നാണ് മാഷ് അന്ന് പറഞ്ഞത്, കെ വി തോമസിനെതിരെ പരിഹാസവുമായി എം എൽ എ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് കൺവെൻഷനിൽ പങ്കെടുത്ത് കെ വി തോമസിനെ രൂക്ഷമായി വിമർശിച്ച് ടി സിദ്ദിഖ് എം എൽ എ. എൽ ഡി എഫ് കൺവെൻഷനിൽ കെ റെയിലിനെ അനുകൂലിച്ച് അദ്ദേഹം നടത്തിയ പ്രസംഗത്തെയാണ് സിദ്ദിഖ് ഫേസ്ബുക്കിലൂടെ വിമർശിച്ചത്.…