കൊച്ചിയില്‍ ആയിരം കോടിയോളം വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി

കൊച്ചി: കൊച്ചിയില്‍ 220 കിലോ ഹെറോയിൻ പിടിച്ചെടുത്തു. കോസ്റ്റ് ഗാർഡും റവന്യൂ ഇന്റലിജൻസും നടത്തിയ പരിശോധനയിൽ പുറങ്കടലിൽ നിന്നാണ് ആയിരം കോടിയോളം വിലമതിക്കുന്ന ഹെറോയിന്‍ കണ്ടെത്തിയത്. തമിഴ് നാട്ടിൽ നിന്നുള്ള രണ്ട് മത്സ്യ ബന്ധന ബോട്ടുകളിലായിരുന്നു ലഹരി മരുന്ന്. പുറങ്കടലിലൂടെ നീങ്ങുന്നതിനിടെയാണ്…

നിസാര തുകയ്ക്ക് ആഡംബര കപ്പലിൽ യാത്ര ചെയ്യാം, അപൂർവ അവസരമൊരുക്കി കെ എസ് ആർ ടി സി

കെ എസ് ആർ ടി സിയും, കെ എസ് ഐ എൻ സി യും സംയുക്തമായി ഒരുക്കുന്ന ആഡംബര ക്രൂയിസ് കപ്പൽ യാത്രയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചു. മേയ് 31 നാണ് യാത്ര. ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്കാണ് അവസരം ലഭിക്കുക.…

രണ്ട് വയസ്സുകാരനായ ഉഗാണ്ടന്‍ സ്വദേശിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടത്തിയ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് വിജയകരം

കോഴിക്കോട്: ഉത്തര കേരളത്തിന്റെ ചരിത്രത്തിലാദ്യമായി രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഉഗാണ്ടന്‍ സ്വദേശിയായ കുഞ്ഞിന് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നടത്തി ജീവന്‍ രക്ഷപ്പെടുത്തി. സിക്കിള്‍ സെല്‍ അനീമിയ എന്ന രോഗം ബാധിച്ചാണ് ഫിലിപ്പ് എന്ന രണ്ട് വയസ്സുകാരന്റെ മാതാപിതാക്കള്‍…

സിൽവർ ലൈൻ പദ്ധതി ഭാവി കേരളത്തിലേക്കുള്ള ഈടുവയ്പ്പ്; മുഖ്യമന്ത്രി

തിരുവനന്തപുരം: ഭാവികേരളത്തിനായുള്ള ഈടുവയ്പ്പാണ് സിൽവർ ലൈൻ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ ഒന്നാം വാർഷികത്തിൽ പുറത്തു വിട്ട സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭാവി കേരളത്തിനായുള്ള ഈടുവയ്പ്പാണ് ഈ പദ്ധതി. സിൽവർ ലൈൻ പദ്ധതിയുടെ…

സംസ്ഥാനത്ത് മഴ ശക്തം ; എല്ലാ ജില്ലകളിലും അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. തൃശൂർ   രണ്ട് സംഘങ്ങളും ഇടുക്കി, വയനാട്, എറണാകുളം, മലപ്പുറം, കോഴിക്കോട് ഓരോ സംഘങ്ങൾ വീതമാണ് വിന്യസിപ്പിക്കുക. അതേസമയം, എല്ലാ ജില്ലകളിലും കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…

അധിക്ഷേപ പരാമർശം; കെ സുധാകരന് എതിരെ കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്തു.ഐപിസി 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കേസ്. പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. പരാതി നല്‍കിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഇന്നലെ രാത്രി വിളിച്ചുവരുത്തി…

ഉപതെരഞ്ഞെടുപ്പ്; എൽ ഡി എഫിന് മുന്നേറ്റം, സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്ത് ബി ജെ പി

കൊച്ചി: സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം. 42 തദ്ദേശവാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 24 വാര്‍ഡുകളില്‍ എല്‍ഡിഎഫും 12 വാര്‍ഡുകളില്‍ യുഡിഎഫും ആറിടത്ത് ബിജെപിയും വിജയിച്ചു. രണ്ടു കോര്‍പ്പറേഷന്‍, ഏഴു മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത്…

ഭൂസമരം; ബിനോയ് വിശ്വം എംപി അറസ്റ്റിൽ

ഹൈദരാബാദ്:  സിപിഐഎം നേതാവും  എംപിയുമായ ബിനോയ് വിശ്വം അറസ്റ്റില്‍.തെലങ്കാന വാറങ്കലിലെ ഭൂസമരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ബിനോയ് വിശ്വമടക്കമുള്ള സിപിഐഎം  നേതാക്കളെയും പ്രവര്‍ത്തകരെയും  പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഐ പ്രഖ്യാപിച്ച ഭൂസമരത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകള്‍ വാറങ്കല്‍ താലൂക്ക് ഓഫീസ് ഉപരോധിക്കുകയാണ്. ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ഭൂമിയും…

ചക്രവാതച്ചുഴി, സംസ്ഥാനത്ത് അഞ്ചുദിവസം വ്യാപക മഴയ്ക്കു സാധ്യത

തിരുവനന്തപുരം: വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്കു സാധ്യതയുണ്ട്. കേരളത്തിനു മുകളിലും സമീപത്തുമായി ചക്രവാതച്ചുഴി നിൽക്കുന്നതും വടക്കൻ കേരളം മുതൽ വിദർഭവരെ ന്യൂനമർദപ്പാത്തി നിലനിൽക്കുന്നതുമാണ് കാരണം. ഒറ്റപ്പെട്ട…

റിഫ മെഹ്‌നുവിന്റേത്‌ തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്‌

കോഴിക്കോട്‌: വ്ലോ​ഗർ റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ അടയാളം തൂങ്ങിമരണം സ്ഥിരീകരിക്കുന്നതാണെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് കൈമാറി. ഇനി ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം കൂടി ലഭിക്കാനുണ്ട്. മാർച്ച്‌ ഒന്നിനാണ് ദുബൈയിലെ ഫ്ലാറ്റിൽ റിഫയെ മരിച്ച നിലയിൽ…