തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം നേരിടുന്നതിനായി പീഡിയാട്രിക് വാര്‍ഡുകളും ഐ.സി.യുകളും സജ്ജമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 490 ഓക്‌സിജന്‍ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്‍, 158 എച്ച്.ഡി.യു. കിടക്കകള്‍, 96 ഐ.സി.യു. കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് സജ്ജമാക്കുന്നത്.…
Category: Kerala
അവധി ദിവസങ്ങളിലും വാക്‌സിനേഷന്‍; ഗര്‍ഭിണികള്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും മുന്‍ഗണന
തിരുവനന്തപുരം: അവധി ദിവസങ്ങളിലും ഇനി മുതല്‍ വാക്സിനേഷന്‍ നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഗര്‍ഭിണികള്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും മുന്‍ഗണന നല്‍കിയായിരിക്കും വാക്സിന്‍ വിതരണം. സിറിഞ്ച് ക്ഷാമം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കോവിഡ് അവലോകനയോഗത്തില്‍ ആരോഗ്യവകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ കോവിഡ്…
സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,613 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,623 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.48 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 127 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,870 ആയി.…
പി സതീദേവി വനിതാ കമ്മിഷന്‍ അധ്യക്ഷയാകും
തിരുവനന്തപുരം: പി സതീദേവി വനിതാ കമ്മിഷന്‍ അധ്യക്ഷയാകും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. സിപിഐഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമാണ്. വിവാദങ്ങളെ തുടര്‍ന്ന് എംസി ജോസഫൈന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. സ്ഥാനമൊഴിയാന്‍ എട്ടുമാസം ബാക്കിനില്‍ക്കെയായിരുന്നു…
പാചക വാതകത്തിന് വില വര്‍ധിച്ചു
കൊച്ചി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന് വീണ്ടും വില വര്‍ധിപ്പിച്ചു. 14.2 കിലോ സിലിന്‍ഡറിന് 25 രൂപയാണ് കൂട്ടിയത്. നിലവില്‍ 841.50 രൂപയാണ് വില. ചൊവ്വാഴ്ച മുതല്‍ 866.50 രൂപയാകും.
ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് മയക്കുമരുന്നു ബന്ധം; സംശയവുമായി അന്വേഷണ ഉദ്യോഗസ്ഥര്‍
ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് മയക്കുമരുന്നു ബന്ധമുണ്ടെന്ന് സംശയിച്ച് പൊലീസ്. മയക്കുമരുന്നുകടത്തില്‍ പ്രതികള്‍ക്ക് പങ്കുണ്ടോയെന്നത് പരിശോധിക്കണമെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസിന്റെ വാദം. ആഗസ്റ്റ്ഒമ്പതിനായിരുന്നു വ്‌ലോഗര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കലക്ടറേറ്റില്‍ ആര്‍.ടി ഓഫിസില്‍ സംഘര്‍ഷമുണ്ടാക്കിയതിനായിരുന്നു…
സോളാര്‍ കേസ്; ഉമ്മന്‍ചാണ്ടിയടക്കം ആറ് പേര്‍ക്കെതിരെ എഫ് ഐ ആര്‍ സമര്‍പ്പിച്ച് സി ബി ഐ
തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതിയായ സ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ച് സിബിഐ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കൂടാതെ സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ഇപ്പോള്‍ ബിജെപി നേതാവായ എപി…
ഇന്ന് ചിങ്ങം ഒന്ന്; പൊന്നിന്‍ ചിങ്ങത്തെ വരവേറ്റ് മലയാളികള്‍
ഇന്ന് ചിങ്ങം ഒന്ന്. മലയാളികള്‍ക്ക് ഇന്ന് പുതുവര്‍ഷാരംഭമാണ്. പഞ്ഞ കര്‍ക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കൊറോണ മഹാമാരിക്കിടയിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഓരോ മലയാളിയും. കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ…
മദ്യത്തിന് ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം ഇന്ന് മുതല്‍ നടപ്പിലാക്കുമെന്ന് ബെവ്‌കോ
തിരുവനന്തപുരം: മദ്യത്തിന് ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനമൊരുക്കി ബെവ്‌കോ കടക്കുന്നു. പുതിയ സംവിധാനം ഇന്ന് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുമെന്ന് ബെവ്‌കോ അധികൃതര്‍ വ്യക്തമാക്കി. ബെവ്കോ ചില്ലറ വില്‍പനശാലകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം നടപ്പാക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങലിലായി, മൂന്ന് ഔട്‌ലെറ്റുകളിലാണ് ഓണ്‍ലൈന്‍…
കേരളത്തില്‍ കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
കോവിഡ് പ്രതിരോധത്തില്‍ കേരളത്തിനൊപ്പം നില്ക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ്മാണ്ഡവ്യ. വാക്‌സിനേഷനിലും മരണനിരക്ക് പിടിച്ചു നിര്‍ത്തുന്നതിലുമുള്ള കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഓണക്കാലത്ത് കൂടുതല്‍ ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറിയും നിര്‍ദേശിച്ചു. കോവിഡ് മരണ നിരക്ക് കുറച്ച് നിര്‍ത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. കേരളത്തില്‍…
