കണ്ണൂര്‍ വിസി പുനര്‍നിയമനം ശരിവെച്ച സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരായ അപ്പീലില്‍ വിധി ഇന്ന്.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം ശരി വെച്ചുള്ള സിംഗില്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലില്‍ വിധി ഇന്ന് വരും.സെനറ്റംഗം ഡോ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാഡമിക് കൗണ്‍സില്‍ അംഗം ഡോ ഷിനോ പി ജോസ് എന്നിവരാണ് സിംഗിള്‍…

ഓര്‍മ്മയായി കെ.പി.എ.സി ലളിത ; സംസ്‌കാരം ഇന്നു വൈകിട്ട് വടക്കാഞ്ചേരിയില്‍

മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്രനടി കെ.പി.എ.സി ലളിത അന്തരിച്ചു. കൊച്ചിയിലെ വസതിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. തൃപ്പൂണിത്തറയില്‍ രാവിലെ എട്ടുമണി മുതല്‍ പതിനൊന്ന് മണിവരെ പൊതുദര്‍ശനത്തിനായി വയ്ക്കും. വൈകീട്ട് 5 മണിക്ക് തൃശൂര്‍ വടക്കാഞ്ചേരിയിലെ വീട്ടിലാകും സംസ്‌കാരം. നടിക്ക് 74 വയസ്സായിരുന്നു. അഞ്ച്…

ശിവശങ്കര്‍ ആത്മകഥ എഴുതിയത് മുന്‍കൂര്‍ അനുമതിയില്ലാതെയെന്ന് മുഖ്യമന്ത്രി

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ആത്മകഥ എഴുതിയത് മുന്‍കൂര്‍ അനുമതിയില്ലാതെ ആയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനുമതി തേടാത്ത കാര്യം മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിക്കുകയായിരുന്നു. നജീബ് കാന്തപുരം എംഎല്‍എയുടെ ചോദ്യത്തിന് അനുമതി തേടിയിട്ടില്ല എന്ന ഒറ്റവരി ഉത്തരമാണ് മുഖ്യമന്ത്രി…

സില്‍വര്‍ ലൈന്‍ പദ്ധതി ; സംസ്ഥാനത്തെ രണ്ടായി വിഭജിക്കില്ലെന്ന് മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാനത്തെ രണ്ടായി വിഭജിക്കുന്നു എന്നത് അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി. സില്‍വര്‍ ലൈനില്‍ മറ്റൊരു ബദല്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാത നിര്‍മ്മിക്കുന്നത് പരമാവധി പ്രകൃതിചൂഷണം കുറച്ച് ആയിരിക്കും എന്നും പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി കുറക്കാന്‍ പഠനം നടത്തുകയാണെന്നും…

ഹരിദാസിന്റെ കൊലപാതകം; ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തലശ്ശേരി ന്യൂമാഹി പൂന്നോലിലെ ഹരിദാസിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയ ബി ജെ പി ആര്‍എസ്എസ് പ്രവര്‍ത്തകരായ നാലുപേര്‍ കൂടി അറസ്റ്റിലായി. അമല്‍ മനോഹര്‍, വിമിന്‍,സുമേഷ്,ലിജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് നേരിട്ട് കൊലപാതകത്തില്‍ പങ്കുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. പ്രതികള്‍ സഞ്ചരിച്ച ബൈക്ക്…

യാത്ര ചെയ്യാന്‍ പുതിയ ബെന്‍സ് കാര്‍ വേണമെന്ന് ഗവര്‍ണര്‍

യാത്രചെയ്യാന്‍ പുതിയ ബെന്‍സ് കാര്‍ വേണമെന്ന ഗവര്‍ണറുടെ ആവശ്യം രാജ്ഭവന്‍ രേഖമൂലം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബെന്‍സ് കാറിന് വേണ്ടി 85 ലക്ഷം രൂപ അനുവദിക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. ഇപ്പോഴുള്ള കാര്‍ ഒന്നര ലക്ഷം കിലോ മീറ്റര്‍ ഓടിയെന്നും വിവിഐപി പ്രോട്ടോകോള്‍ പ്രകാരം…

കൊച്ചി മെട്രോ പാളത്തില്‍ തകരാര്‍

കൊച്ചി മെട്രോ പാളത്തില്‍ തകരാറുണ്ടെന്ന് സ്ഥിരീകരിച്ച് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. കൊച്ചിയിലെ പത്തടിപ്പാലത്തിന് സമീപം മെട്രോ പാളത്തിലാണ് തകരാന്‍ കണ്ടെത്തിയത്. പാളത്തിന്റെ അലൈന്‍മെന്റില്‍ നേരിയ വ്യത്യാസമുണ്ടെന്ന് കെഎംആര്‍എല്‍ സ്ഥിരീകരിച്ചു. ചെരിവുള്ള സ്ഥലത്ത് വേഗത കുറച്ച് സര്‍വീസ് നടത്തുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.…

ലോകായുക്ത ഓര്‍ഡിനന്‍സിനെ എതിര്‍ത്ത് സിപിഐ മന്ത്രിമാര്‍

മന്ത്രിസഭാ യോഗത്തില്‍ ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ എതിര്‍പ്പ് അറിയിച്ച് സിപിഐ മന്ത്രിമാര്‍. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ലോകായുക്ത ഓര്‍ഡിനന്‍സിലെ തങ്ങളുടെ എതിര്‍പ്പ് സിപിഐ മന്ത്രിമാര്‍ അറിയിച്ചത്. മുന്നറിയിപ്പ് ഒന്നും തന്നെ ഇല്ലാതെ ലോകായുക്ത ഓഡിനന്‍സ് കൊണ്ടുവന്നതോടെ ഭേദഗതിയെ കുറിച്ച് പഠിക്കാനോ ചര്‍ച്ചകള്‍…

ഇന്ന് ആറ്റുകാല്‍ പൊങ്കാല

ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല ചടങ്ങുകള്‍ ഇന്ന് തുടങ്ങി. രാവിലെ 11 മണിയോടെയാണ് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിന് തീ കൊളുത്തിയത്. ഭക്തര്‍ അവരവരുടെ വീടുകളിലും പൊങ്കാലയടുപ്പുകള്‍ക്ക് തീകൊടുത്തു.ഇന്ന് ഉച്ചയ്ക്ക് 1. 20 നാണ് ദേവിക്കുള്ള നിവേദ്യ സമര്‍പ്പണം. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ്…

തൊട്ടട ബോംബേറില്‍ ഒരാള്‍ കൂടി കസ്റ്റഡിയിലായി

തോട്ടടയില്‍ വിവാഹാഘോഷത്തിനിടയില്‍ നടന്ന ബോംബേറില്‍ ജിഷ്ണു കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. കടമ്പൂര്‍ സ്വദേശി അരുണിനെ ആണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആവും. എച്ചൂര്‍ സ്വദേശികളായ മിഥുന്‍,ഗോകുല്‍, കടമ്പൂര്‍ സ്വദേശി…