നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു ; അന്ത്യം ഹൃദയാഘാതം മൂലം

പ്രശസ്ത സിനിമാ- സീരിയല്‍ താരം കോട്ടയം പ്രദീപ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കോട്ടയം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടില്‍നിന്ന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുമ്പോള്‍ ഗുരുതരാവസ്ഥയിലായിരുന്നു. കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയശേഷം അദ്ദേഹത്തിന്റെ മൃതദേഹം കുമാരനല്ലൂരിലെ വസതിയില്‍ എത്തിച്ചു. സംസ്‌കാരം…

സംസ്ഥാനത്തെ വര്‍ക്ക് ഫ്രം ഹോം സംവിധാനം പിന്‍വലിച്ചു

സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം സൗകര്യം പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. സംസ്ഥാനത്ത് കോവിഡിന്റെ ഭാഗമായി പ്രഖ്യാപിച്ച വര്‍ക്ക് ഫ്രം ഹോം സംവിധാനമാണ് ഇതോടുകൂടി അവസാനിച്ചത്.ഈ ഉത്തരവ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഒപ്പം സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ബാധകമാണ്. ഉത്തരവ് ബുധനാഴ്ചയോടെ പ്രാബല്യത്തില്‍…

രഞ്ജി ട്രോഫി നാളെ മുതല്‍

രഞ്ജി ട്രോഫി മത്സരങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും. കേരളത്തിന്റെ ആദ്യ എതിരാളികള്‍ എലീറ്റ് ഗ്രൂപ്പ് എയില്‍ മേഘാലയയാണ്. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാവിലെ 9:30ന് മത്സരം ആരംഭിക്കും. മധ്യപ്രദേശ്, ഗുജറാത്ത് ടീമുകളാണ് ഗ്രൂപ്പില്‍ കേരളത്തിന്റെ മറ്റ് എതിരാളികള്‍.സച്ചിന്‍ ബേബി…

വയനാട് തുരങ്കപാതയ്ക്കായ് 2134.50 കോടി രൂപ അനുവദിച്ച് കിഫ്ബി

വയനാട് തുരങ്കപാത യ്ക്കായി 2134.50 കോടി രൂപ കിഫ്ബി അനുവദിച്ചതായി ഫേസ്ബുക് കുറുപ്പിലൂടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. വയനാട് കോഴിക്കോട് ജില്ലകളിലെ ബന്ധിപ്പിക്കുന്ന ചുരം ഇല്ലാത്ത പാത ആയിരിക്കും ഇത്. തുരങ്കപാത യാഥാര്‍ഥ്യമാകുന്നതോടെ താമരശ്ശേരി…

മേയര്‍ ആര്യ രാജേന്ദ്രനും എംഎല്‍എ സച്ചിന്‍ദേവും വിവാഹിതരാകുന്നു

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കോഴിക്കോട് ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ദേവും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത പുറത്ത്. വിവാഹ തീയതിയില്‍ തീരുമാനമായിട്ടില്ലെങ്കിലും വിവാഹത്തെ സംബന്ധിച്ച് ഇരുകുടുംബങ്ങളും ധാരണയില്‍ ആയി.ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന പദവിയോടെ ആയിരുന്നു ആര്യ തിരുവനന്തപുരം മേയര്‍ ആയി ചുമതലയേറ്റത്.…

ആറ്റുകാല്‍ പൊങ്കാല നാളെ

ആറ്റുകാല്‍ പൊങ്കാല നാളെ നടക്കും. ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി രാവിലെ 10.50ന് പണ്ടാര അടുപ്പില്‍ തീ പകരും. ഉച്ചയ്ക്ക് 1.20 ന് ആയിരിക്കും പൊങ്കാല നിവേദിക്കുന്നത്. കോവിഡ് വ്യാപനത്തിന് പശ്ചാത്തലത്തില്‍ ഇത്തവണയും ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമായിരിക്കും പൊങ്കാല അര്‍പ്പിക്കുന്നത്. ഭക്തജനങ്ങള്‍ക്ക്…

ചുരുളഴിയാതെ നടിയെ ആക്രമിച്ച കേസ് അഞ്ചാം വര്‍ഷത്തിലേക്ക്

കേരളജനത ഞെട്ടലോടെ കേട്ട സംഭവമായിരുന്നു കൊച്ചിയിലേക്കുള്ള യാത്രയില്‍ നടി ആക്രമിക്കപെട്ടത്. സംഭവത്തിന് നാളെ 5 വര്‍ഷം തികയുമ്പോള്‍ നീതികിട്ടാത്തതിനുള്ള നടിയുടെ പോരാട്ടം തുടരുകയാണ്. വിചാരണയുടെ അന്തിമഘട്ടത്തില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലാണ് കേസ് വീണ്ടും സങ്കീര്‍ണമാക്കിയത്. കൂടുതലായി വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി…

സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പുതു നിറമേകി MI- ESTILO പ്രവര്‍ത്തനമാരംഭിച്ചു

സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പുതു നിറമേകി തിരുവനന്തപുരം ശാസ്തമംഗലത്ത് MI-ESTILO സലൂണ്‍ ആന്‍ഡ് സ്പാ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാജു ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ സിനിമതാരം ദിയ മയൂരിക, ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ എന്നിവര്‍ അഥിതിയായി.…

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 92 പൈസ വര്‍ദ്ധിപ്പിക്കും. അന്തിമ താരിഫ് പെറ്റിഷന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് മാത്രമായി യൂണിറ്റിന് ഒരു രൂപ വര്‍ധിപ്പിക്കണമെന്നാണ് മുന്‍പ് കെ.എസ്.ഇ. ബി ആവശ്യപ്പെട്ടത്. ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത് 92…

കാര്‍ട്ടൂണിസ്‌ററ് എസ്. മോഹനചന്ദ്രന്‍ അന്തരിച്ചു

ശങ്കേഴ്‌സ് വീക്കിലി, ജനയുഗം, കേരള ശബ്ദം, ഹാസ്യ കൈരളി തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങളില്‍ ജനകീയ നര്‍മ്മബോധത്തോടെ, സാമൂഹ്യ പ്രതിബദ്ധതയാര്‍ന്ന ആശയങ്ങള്‍ മുന്നോട്ട് വച്ച കാര്‍ട്ടൂണിസ്‌ററ് എസ്. മോഹനചന്ദ്രന്‍ അന്തരിച്ചു. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ‘കഥാപാത്രങ്ങള്‍ ഇതുവരെ’ എന്ന പുസ്തകവും കാര്‍ട്ടൂണിസ്റ്റ്…