എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം നരേന്ദ്രമോദി ആദ്യമായി കേരളത്തിൽ എത്തുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിലെത്തും. സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒരു മണി വിമാനത്താവളത്തോട് ചേർന്ന ശംഖുമുഖം, ചാക്ക മേഖലകളിലാണ് നിയന്ത്രണം. പ്രദേശത്ത് വാഹനങ്ങളുടെ പാർക്കിങ്ങും ഡ്രോൺ പറത്തുന്നതും നിരോധിച്ചിട്ടുണ്ട്. എൻഡിഎ…

മോദി വീണ്ടും പ്രധാനമന്ത്രി ആവണം, തൃശൂരിൽ സുരേഷ് ഗോപിക്കായി പ്രവർത്തിക്കും; ശരത് കുമാർ

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യം കാരണമാണ് എൻഡിഎയിൽ ചേർന്നതെന്ന് സമത്വ മക്കൾ കക്ഷി അധ്യക്ഷനും നടനുമായ ശരത് കുമാർ. തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കായി പ്രവർത്തിക്കുമെന്നും ശരത് കുമാർ വ്യക്തമാക്കി. തൃശൂരിൽ മത്സരം കടുക്കുകയാണ്. സുരേഷ് ഗോപി…

‘വിജയിച്ചു വരൂ’മന്ത്രിമാരെ ആശിര്‍വദിച്ച്‌ നരേന്ദ്രമോദി

മന്ത്രിസഭാംഗങ്ങളോട് ജയിച്ചു വരാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീണ്ടും കാണാമെന്ന ആശംസയും അദ്ദേഹം നല്‍കി. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തിലാണു പ്രധാനമന്ത്രിയുടെ ആഹ്വാനയും ആശംസയും നല്‍കിയത്‌. എട്ട് മണിക്കൂര്‍ നീണ്ട യോഗത്തില്‍ ‘വികസിത ഭാരത്…

പുതുപ്പള്ളി വിജയം സർക്കാരിന്റെ വിലയിരുത്തലല്ലെന്ന് എം വി ഗോവിന്ദൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നുവെന്നും പുതുപ്പള്ളി വിജയത്തിന് അടിസ്ഥാനം ഉമ്മൻ ചാണ്ടിയോടുള്ള സഹതാപമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ വിജയംകൊണ്ട് എൽഡിഎഫിനു ഒന്നും സംഭവിക്കാൻ പോവുന്നില്ല എന്നും വ്യക്തമാക്കി.മരണാന്തര…

‘തോൽവി ശീലമാണ്, ഇതൊന്നും പ്രശ്‌നമുള്ള കാര്യമല്ലല്ലോ’; തൃക്കാക്കരയിൽ യുഡിഎഫ് തരംഗമെന്ന് എ എന്‍ രാധാകൃഷ്ണന്‍

തൃക്കാക്കര: തിരഞ്ഞെടുപ്പിലെ പരാജയം ശീലമാണെന്ന് എ എന്‍ രാധാകൃഷ്ണന്‍. തൃക്കാക്കരയിലെ തോൽവി ഉറപ്പായതിന് ശേഷമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് പരാജയം ശീലമാണെന്നും തങ്ങള്‍ക്ക് തോല്‍വി ഒരു പ്രശ്‌നമുള്ള കാര്യമല്ലല്ലോയെന്നും പുഞ്ചിരിച്ചുകൊണ്ട് എ എന്‍…

തൃക്കാക്കരയിൽ യു ഡി എഫ് തേരോട്ടം, തോൽവി സമ്മതിച്ച് സി പി എം,’തോല്‍ക്കുന്നത് ക്യാപ്റ്റനല്ല’

തൃക്കാക്കര: ഉമാ തോമസ് വ്യക്തമായ ലീഡ് നിലനിർത്തുന്ന സാഹചര്യത്തിൽ തോൽവി സമ്മതിച്ച് സിപിഎം.ഉപതെരഞ്ഞടെുപ്പിന്‍റെ വോട്ടണ്ണല്‍ നാല് റൗണ്ട് പിന്നിടുകയും ഉമതോമസിന്‍റെ ലീഡ് പതിനായിരം കടക്കുകയും ചെയ്തതോടെയാണ് പരാജയം സമ്മതിച്ച് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ രംഗത്തെത്തിയത്. അപ്രതീക്ഷിതമാണ് ഈ തെരഞ്ഞെടുപ്പ് ഫലം.…

തൃക്കാക്കരയിൽ ഉമാ തോമസിന് വ്യക്തമായ ലീഡ്, വിജയം ഉറപ്പിച്ച് യുഡിഎഫ് ക്യാമ്പ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ യു ഡി എഫിന് വ്യക്തമായ ലീഡ്. വോട്ടെണ്ണൽ മൂന്ന് റൗണ്ടിലെത്തുമ്പോൾ ഉമ തോമസിന്റെ ലീഡ് 6000 കടന്നു. ലീഡ് നില ഉയർന്നത് യു ഡി എഫ് ക്യാമ്പിൽ ആവേശം വിതച്ചിട്ടുണ്ട്.…

പെട്രോള്‍ പാചകവാതക വിലവര്‍ധനവ് ബി ജെ പിക്ക് അനുകൂലമാകും- എ എന്‍ രാധാകൃഷ്ണന്‍

കൊച്ചി: പെട്രോള്‍, പാചകവാതക വിലവര്‍ധനവ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്‍. വില വർദ്ധനവിന്റെ ഉത്തരവാദികള്‍ പിണറായി വിജയനും കെ.എന്‍. ബാലഗോപാലുമാണ്. ഇത് ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തുടക്കം മുതല്‍ അട്ടിമറിച്ചത് മമതയും പിണറായിയുമാണ്. അത് ജനങ്ങള്‍ക്കറിയാം. എന്റെ…

പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പൊള്ളയാണ് ; മോദി

ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയാല്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വാഗ്ദാനങ്ങള്‍ക്ക് നേരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വെറും പൊള്ളയാണെന്നും സര്‍ക്കാര്‍ ജോലികളുമായി ബന്ധപ്പെട്ട് സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പി യും നടത്തിയിട്ടുള്ള വാഗ്ദാനങ്ങള്‍ ഒന്നും ഇതുവരെ പാലിക്കപ്പെട്ടില്ല…

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനം ; കര്‍ഷക നേതാക്കള്‍ വീട്ടുതടങ്കില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കര്‍ഷക സംഘടനകളുടെ പ്രതിഷേധ സാധ്യതയുള്ളതിനാല്‍ പഞ്ചാബ് റാലിക്ക് മുന്നോടിയായി ഒരു വിഭാഗം കര്‍ഷക നേതാക്കളെ വീട്ടുതടങ്കലിലാക്കി. ജനുവരി അഞ്ചിന് ഫിറോസ്പൂരില്‍ പ്രധാനമന്ത്രിയെ റോഡില്‍ തടഞ്ഞുവെച്ച് കര്‍ഷക സംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പ്രതിഷേധം ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ ജലന്ധറില്‍…