നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കേ അഭ്യൂഹങ്ങൾക്ക് വിരാമാമിട്ടു കൊണ്ട് റായ്ബറേലിയിലും അമേഠിയിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. റായ്ബറേലിയിൽ കോൺഗ്രസിൽ നിന്ന് രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയാകും. അമേഠിയിൽ കിഷോരിലാല്‍ ശർമ്മയും സ്ഥാനാർത്ഥിയാകും. റായബറേലിയില്‍ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത കിഷോരിലാല്‍ ശര്‍മ്മ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനാണ്. അമേഠിയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും റായ്ബറേലിയില്‍ സോണിയ ഗാന്ധിയുടെയും പ്രതിനിധിയായി പ്രവര്‍ത്തിച്ചിട്ടുളള വ്യക്തിയാണ് കിഷോരിലാല്‍ ശര്‍മ്മ. പ്രിയങ്ക മത്സരിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു എന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
2019-ലേതിന് സമാനമായി രാഹുല്‍ ഇത്തവണയും രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ പോകുകയാണ്. നിലവില്‍ വയനാട്ടിലെ സിറ്റിങ് എംപിയായ രാഹുല്‍ ഇത്തവണയും ഇവിടെനിന്ന് ജനവിധി തേടിയിരുന്നു. 2019-ല്‍ വയനാടിന് പുറമെ അമേഠിയിലായിരുന്നു രാഹുല്‍ മത്സരിച്ചത്. എന്നാല്‍, ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു.
