അസമയങ്ങളിൽ ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്ന ശീലങ്ങൾ അമിതവണ്ണം ഉണ്ടാക്കുന്നു; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ഇൻസ്റ്റഗ്രാമിലെ ഫുഡ് റീലുകളിലെ ആകർഷകമായ ദൃശ്യങ്ങളും മ്യൂസിക്കും പിടിച്ചിരുത്തുന്ന അവതരണ രീതിയും ആളുകളെ സ്വാധിനികാറുണ്ട്. ഇത്തരം ഫുഡ്‌ റീലുകൾക്ക് ലഭിക്കുന്ന വ്യൂസ് വളരെ വലുതാണ്. ഇതുവരെ കണ്ടിട്ടില്ലാത്തതും, രുചിച്ച് നോക്കിയിട്ടില്ലാത്തതുമായ വിഭവങ്ങൾ കൺമുന്നിലേക്ക് എത്തുമ്പോൾ അവയിൽ ചിലത് വീട്ടിൽ പരീക്ഷിക്കാനും പ്രേരിപ്പിക്കുന്നു.

ഇൻസ്റ്റഗ്രാമിൽ ഫുഡ്‌ റീൽസിലൂടെ പ്രശസ്തരായവർ നിരവധിയാണ്. ഭയഷി, ഗ്രേറ്റ്‌ ഇന്ത്യൻ എഎസ്എംആർ, ട്രിവാൻഡ്രം ഫുഡീസ് പോലുള്ള പേജുകളിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾക്ക് നിരവധി ആരാധകരാണുള്ളത്. ആർക്കും അറിയാത്ത ചില സീക്രട്ട് ഫുഡ് സ്പോട്ടുകൾ കണ്ടെത്താൻ ഇത്തരം വീഡിയോകൾ സഹായിക്കുന്നു. എന്നാൽ പലപ്പോഴും ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതികൾ പിന്തുടരാനും ഇത്തരം വീഡിയോകൾ ആളുകളെ പ്രേരിപ്പിക്കുന്നു. അസമയങ്ങളിൽ ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നതുപോലുള്ള ശീലങ്ങൾ അമിതവണ്ണം പോലുള്ള മോശം ആരോഗ്യസ്ഥിതിക്ക് കാരണമാകുന്നു.

ആരോഗ്യത്തെ കുറിച്ച് ചിന്തയുള്ള, കൃത്യമായി ഡയറ്റ് പിന്തുടരുന്നവർ പോലും ഇത്തരം ഫുഡ് റീലുകളുടെ കെണിയിൽ വീണുപോകാറുണ്ട്. ഫുഡ്‌ റീലുകൾ ഒരു രീതിയിൽ വളരെയധികം ഹാനീകരമാണെന്ന് പറയുകയാണ് ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ ഡോ. റനീഷ് കെ.എം.
ഫുഡ്‌ റീൽസ് ചെയ്യുന്ന ഇൻഫ്ലുൻസിഴ്സിന് പോപ്പുലാരിറ്റിയും ഒപ്പം മാർക്കറ്റിങ്ങുമാണ് പ്രധാന ലക്ഷ്യം. അതുകൊണ്ട് തന്നെ റീൽസ് ചെയ്യുന്നവർ ഭക്ഷണത്തിൻ്റെ ക്വാളിറ്റിയും ടേസ്റ്റിനെയും പറ്റി മാത്രം ആണ് പറയുന്നത്. എന്നാൽ മറുവശത്ത് അതിൽ അടങ്ങിയിരിക്കുന്ന രാസവസ്തുകൾ മൂലം ഉണ്ടാകുന്ന പാർശ്യഫലങ്ങൾ നമ്മുടെ ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കുന്നു എന്ന് ഡോ. റനീഷ് കെ.എം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!