പ്രേക്ഷകർ ഏറെ കാത്തിരുന്ന നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രം ‘കൽക്കി 2898 എഡി’യിലെ ഗാനം പുറത്തിറങ്ങി. ‘ഭൈരവ ആന്തം’ എന്ന പേരിലെത്തിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത പഞ്ചാബി ഗായകനും നടനുമായ ദിൽജിത്ത് ദോസഞ്ചിയാണ് ഓപ്പം ദീപക് ബ്ലൂവും സന്തോഷ് നാരായണനും ഉണ്ട്. സന്തോഷ് നാരായണനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നേരത്തെ ഈ ഗാനത്തിന്‍റെ പ്രൊമോയും വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. രാമദോഗയ്യ ശാസ്ത്രിയും കുമാറും ചേര്‍ന്നാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്.
പല ഭാഷകളിലെയും പ്രധാന താരങ്ങള്‍ ഒരുമിച്ച് അണിനിരക്കുന്ന ചിത്രത്തിന് പാന്‍ ഇന്ത്യന്‍ കാത്തിരിപ്പാണ് ഉള്ളത്. ജൂണ്‍ 27 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങി ഇന്ത്യന്‍ സിനിമയുടെ വൻ താരനിര തന്നെയാണ് അണിനിരക്കുന്നത്.
