സംസ്ഥാനത്ത് മദ്യ വില്പന ശാലകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധ്യത

തൃശ്ശൂര്‍: സംസ്ഥാനത്തെ വിദേശമദ്യ വില്‍പ്പനശാലകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധ്യത. മതിയായ സൗകര്യങ്ങളില്ലാത്ത 96 മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ മാറ്റിസ്ഥാപിക്കാനും സംസ്ഥാന എക്‌സൈസ് കമ്മിഷണര്‍ നികുതി വകുപ്പ് സെക്രട്ടറിക്ക് നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു. തിരക്കേറിയ വില്‍പ്പനകേന്ദ്രങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടാനും കൗണ്ടറുകള്‍ പ്രവര്‍ത്തനസമയം മുഴുവന്‍ തുറക്കാനും…

സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ കടുപ്പിച്ചു പോലീസ്; പരിശോധനകള്‍ കര്‍ശനം

തിരുവനന്തപുരം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ കടുപ്പിച്ച് പോലീസ്.ഞായറാഴ്ച ലോക്ഡൗണില്‍ നിയന്ത്രണങ്ങളും പരിശോധനകളും കൂടുതല്‍ കടുപ്പിച്ച് പൊലീസ്. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന കര്‍ശനമാക്കിയത്. മിക്കയിടങ്ങളിലും കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമാണ് വാഹനങ്ങള്‍ പൊലീസ് കടത്തിവിടുന്നത്. മെഡിക്കല്‍ സ്റ്റോറുകളും, പാല്‍,…

യു പി നിയമസഭാ തിരഞ്ഞെടുപ്പ്; അമിത് ഷാ ഇന്നെത്തും

ലക്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഉത്തര്‍പ്രദേശില്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി യോഗങ്ങളില്‍ അമിത് ഷാ പങ്കെടുക്കും. സംസ്ഥാനത്ത് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ അമിത് ഷാ ഇന്ന് ഉദ്ഘാടനം ചെയ്യും. പതിനൊന്നരയോടെ ലക്‌നൗവില്‍…

ടിപിആര്‍ അനുസരിച്ചുള്ള ലോക്ക്ഡൗണിനെതിരെ വ്യാപക എതിര്‍പ്പ് ;ബദല്‍ സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ പുനരാലോചന

തിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആര്‍ അനുസരിച്ചുള്ള ലോക്ക്ഡൗണ്‍ തുടര്‍ന്നിട്ടും കൊവിഡ് വ്യാപനം കുറയാത്തതില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി. ബുധനാഴ്ചക്കുള്ളില്‍ ബദല്‍ നിര്‍ദ്ദേശം മുന്നോട്ട് വെക്കാന്‍ അവലോകനയോഗത്തില്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി. . ലോക്ക്ഡൗണിനെതിരെ വ്യാപക എതിര്‍പ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്റെ പുനരാലോചന. 83 ദിവസത്തിലധികം പൂട്ടിയിട്ടിട്ടും…

വ്യാപാരികള്‍ വീണ്ടും പ്രതിഷേധത്തിലേക്ക്; ഓഗസ്റ്റ് ഒന്‍പത് മുതല്‍ കടകള്‍ തുറക്കും

തൃശൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും സമര രംഗത്തേക്ക്. ഓഗസ്റ്റ് ഒന്‍പതാം തീയതി സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കുമെന്ന്് വ്യാപാരി വ്യവസായി സംസ്ഥാന സംസ്ഥാന അധ്യക്ഷന്‍ ടി നസറുദിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഓഗസ്റ്റ് രണ്ട് മുതല്‍ ആറ് ദിവസം സെക്രട്ടേറിയറ്റിന്…

നിലവിലുള്ള ലോക്ഡൗണ്‍ പിന്‍വലിച്ച് കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണം; വ്യാപാരികള്‍ ഹൈക്കോടതിയില്‍

കൊച്ചി: സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്നും കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുവഹിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. രണ്ട് പ്രളയങ്ങളും, രണ്ട് കോവിഡ് തരംഗങ്ങളും തകര്‍ത്ത കേരളത്തിലെ വ്യാപാരികള്‍ക്ക് കോവിഡ് അതിജീവന പാക്കേജ്പ്രഖ്യാപിക്കണമെന്നും ആവശ്യമുണ്ട്. കടകളെയും വാണിജ്യ…

കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊന്നശേഷം സുഹൃത്ത് ആത്മഹത്യ ചെയ്തു

കൊച്ചി: കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊന്നശേഷം സുഹൃത്ത് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ സ്വദേശിയായ മാനസ[24]യാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്ത് രാഖിലാണ് വെടിയുതിര്‍ത്തത്. മാനസയെ കൊലപ്പെടുത്തിയ ശേഷം ഇയാളും സ്വയം വെടിവെച്ച് മരിച്ചു. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥിയാണ്…

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082, കോട്ടയം 1030, കാസര്‍ഗോഡ് 681, വയനാട്…

ബാഡ്മിന്റണില്‍ വിജയതേരോട്ടം ; സിന്ധു സെമിയില്‍

ടോക്കിയോ: ഒളിംപിക്സ് ബാഡ്മിന്റണ്‍ വനിതകളില്‍ ഇന്ത്യയുടെ പി വി സിന്ധു സെമിയില്‍. ക്വാര്‍ട്ടറില്‍ ജപ്പാന്റെ അകാനെ യമാഗുച്ചിയെ 21-13, 22-20 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചു. തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സിലാണ് സിന്ധു സെമിയില്‍ പ്രവേശിക്കുന്നത്. സെമി നാളെ ഉച്ചയ്ക്ക് ശേഷം…

നിയമസഭാ കയ്യാങ്കളിക്കേസ്; ശിവന്‍കുട്ടിയുടെ രാജിയിലുറച്ച് പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസ് പ്രതിപക്ഷം ഇന്നും നിയമസഭയില്‍ ഉന്നയിക്കും. വിചാരണ നേരിടാനൊരുങ്ങുന്ന വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി രാജിവെയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതേസമയം ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മന്ത്രി ഇന്നും നിയമസഭയില്‍ എത്തില്ല. മൂന്ന് ദിവസത്തെ അവധിയിലാണ് മന്ത്രിയെന്നാണ് വിവരം. ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട്…