തിരുവനന്തപുരം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ കടുപ്പിച്ച് പോലീസ്.ഞായറാഴ്ച ലോക്ഡൗണില്‍ നിയന്ത്രണങ്ങളും പരിശോധനകളും കൂടുതല്‍ കടുപ്പിച്ച് പൊലീസ്. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന കര്‍ശനമാക്കിയത്.
മിക്കയിടങ്ങളിലും കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമാണ് വാഹനങ്ങള്‍ പൊലീസ് കടത്തിവിടുന്നത്. മെഡിക്കല്‍ സ്റ്റോറുകളും, പാല്, പച്ചക്കറി, അവശ്യഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും മാത്രമേ തുറന്ന് പ്രവര്‍ത്തിയ്ക്കുകയുള്ളൂ. പ്രവര്‍ത്തനാനുമതിയുള്ള വ്യാപാര സ്ഥാപനങ്ങള്‍ സമയക്രമവും കോവിഡ് പ്രോട്ടോക്കോളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി കൂടുതല്‍ പട്രോളിംഗ് സംഘങ്ങളെ എല്ലാ സ്റ്റേഷന് പരിധികളിലും നിയോഗിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കടുപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
