തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ചകള്‍ വീണ്ടും പ്രവൃത്തി ദിവസമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നത്. വൈറസ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇപ്പോള്‍ ശനിയാഴ്ച വീണ്ടും പ്രവൃത്തി ദിവസമാക്കാന്‍ തീരുമാനിച്ചത്.…
Author: Sabitha Gangadharan
കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു; ഉപാധികളില്ലാതെ സി പി എമ്മിലേക്ക്
തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി അനില്‍ കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. 11 മണിക്ക് വാര്‍ത്താസമ്മേളനത്തിലാണ് അനില്‍കുമാര്‍ രാജി പ്രഖ്യാപനം നടത്തിയത്. തൊട്ടുപിറകെ ഏ.കെ.ജി സെന്ററിലെത്തി. ഉപാധികളില്ലാതെയാണ് താന്‍ സി.പി. എമ്മിലേയ്ക്ക് പോകുന്നതെന്ന് അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏകാധിപത്യമാണ് ഇപ്പോള്‍…
രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തില്‍; ജാഗ്രത വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍
ചണ്ഡീഗഢ്: കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണ് രാജ്യം. ജാഗ്രത വേണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതാധികാര സമിതി മുന്നറിയിപ്പ് നല്‍കി. കൂടുതലായി മൂന്നാംതരംഗം ബാധിക്കുന്നത് കുട്ടികളെയാണന്ന് പറഞ്ഞിരുന്നുവെങ്കിലും ഭൂരിഭാഗം കുട്ടികളിലും കോവിഡിനെതിരായ ആന്റീബോഡി രൂപപ്പെട്ടിട്ടുണ്ടെന്നും കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നും ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്യുവേറ്റ്…
പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ആലോചന; ശക്തമായി എതിര്‍ക്കുമെന്ന് കേരളം
ന്യൂഡല്‍ഹി: ദിനം പ്രതി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പടുത്തുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ആലോചനയില്‍. വെള്ളിയാഴ്ച ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. നികുതി നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ട്. ഈ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് പുതിയ…
കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും കൊഴിഞ്ഞ്‌പോക്ക്; അച്ചടക്ക നടപടി പിന്‍വലിക്കാത്തതിനാല്‍ കെപി അനില്‍കുമാര്‍ പാര്‍ട്ടി വിടുന്നു
തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങള്‍ തുടരുന്നു. നേതാക്കള്‍ പരസ്യവിമര്‍ശനവുമായി രംഗത്ത് എത്തിയതോടെ കെപിസിസിക്ക് ശക്തമായ അച്ചടക്ക നടപടികളും സ്വീകരിക്കേണ്ടി വന്നു. പിഎസ് പ്രശാന്ത്, കെപി അനില്‍കുമാര്‍, ശിവദാസന്‍ നായര്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും…
കൗമാരക്കാര്‍ക്കുള്ള വാക്‌സീന്‍ സൈകോവ് ഡി അടുത്ത മാസം മുതല്‍ നല്‍കും; കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കൗമാരക്കാര്‍ക്കുള്ള വാക്‌സീന്‍ സൈകോവ് ഡി അടുത്ത മാസം മുതല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. 12 -17 വയസുവരെയുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചു. അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈകോവ് ഡി വാക്‌സീനായിരിക്കും നല്‍കുക. ഗുരുതര രോഗമുള്ളവര്‍ക്കാകും ആദ്യം വാക്‌സീന്‍…
കഞ്ചാവു ലഹരിയില്‍ കൊച്ചുമകന്‍ വീടിനു തീയിട്ട് ; മുത്തച്ഛനും മുത്തശ്ശിയും വെന്തുമരിച്ചു
സേലം: കഞ്ചാവു ലഹരിയില്‍ പതിനാറുകാനായ കൊച്ചുമകന്‍ വീടിനു തീവച്ചതിനെ തുടര്‍ന്ന് മുത്തച്ഛനും മുത്തശ്ശിയും വെന്തുമരിച്ചു. സേലം ആത്തൂര്‍ ഗ്രാമത്തിലെ കൊത്തനാംപെട്ടിയിലാണു സംഭവം. 75 വയസ്സുകാരനും ഭാര്യയായ 65 വയസ്സുകാരിയുമാണു മരിച്ചത്. ഇവരുടെ കൊച്ചുമകനെ ആത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്കു…
കൂടുതല്‍ ഇളവുകള്‍; ഹോട്ടലുകള്‍ തുറക്കുന്നതും പരിഗണനയില്‍; ഇന്ന് അവലോകനയോഗത്തില്‍ തീരുമാനം
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ഇന്നു തീരുമാനമുണ്ടായേക്കും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുന്നതുള്‍പ്പെടെ കൂടുതല്‍ ഇളവുകളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. പട്ടണങ്ങളിലെ പല വന്‍കിട ഹോട്ടലുകളിലും ആളുകളെ ഇരുന്നു കഴിക്കാന്‍ അനുവദിക്കുന്നുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ ഇതു പ്രാവര്‍ത്തികമായിട്ടില്ല. തിയറ്ററുകള്‍…
അന്തരിച്ച നടന്‍ റിസബാവയുടെ കോവിഡ് പരിശോധനഫലം പോസിറ്റീവ്; പൊതുദര്‍ശനം ഒഴിവാക്കി
കൊച്ചി: അന്തരിച്ച സിനിമ നടന്‍ റിസബാവയുടെ കോവിഡ് പരിശോധനഫലം പുറത്ത്. താരത്തിന് കോവിഡ് പോസിറ്റീവാണ്. അതുകൊണ്ട് തന്നെ പൊതുദര്‍ശനം ഒഴിവാക്കി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം നാളെ സംസ്‌കരിക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 16.39 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണം കൂടി കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 22,650 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന…
