ഫാത്തിമ തെഹ്ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി ലീഗ് ദേശീയ നേതൃത്വം

ഫാത്തിമ തെഹ്ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. ഹരിത വിഷയത്തില്‍ ഫാത്തിമ നടത്തിയത് ഗുരുതര അച്ചടക്കലംഘനമാണെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് മുസ്ലീംലീഗിന്റെ നടപടി. സംസ്ഥാന കമ്മിറ്റിയുടെ ആവശ്യ പ്രകാരം മുസ്ലിം ലീഗ് ദേശീയ നേതൃത്വമാണ് തെഹ്ലിയക്കെതിരെ നടപടി സ്വീകരിച്ചത്. നേതൃത്വത്തിനെതിരെ…

നടന്‍ റിസബാവ അന്തരിച്ചു

കൊച്ചി: പ്രശസ്ത ചലച്ചിത്ര നടന്‍ റിസബാവ അന്തരിച്ചു. 54 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ധാരാളം വില്ലന്‍ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായിരുന്നു റിസബാബ. 1990-ല്‍ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലെ ജോണ്‍…

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; പൃഥ്വിരാജും ബിജുമേനോനും മികച്ച നടനുള്ള അവാര്‍ഡ്; ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച സിനിമ

2020ലെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച സിനിമയ്ക്കുള്ള 45-മത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടി. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ പൃഥ്വിരാജും ബിജുമേനോനും മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ടു. മികച്ച സംവിധായകനുള്ള അവാര്‍ഡ്…

നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ മോഷണം; പ്രതി അസ്ഹര്‍ പാഷ സഞ്ചരിച്ചിരുന്നത് വ്യാജ പേരില്‍

തിരുവനന്തപുരം: നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ യാത്രക്കാരെ മയക്കി 10 പവന്‍ ആഭരണവും പണവും കവര്‍ന്ന പ്രതി അസ്ഹര്‍ പാഷ സഞ്ചരിച്ചിരുന്നത് വ്യാജ പേരിലാണെന്ന് പൊലീസ്. റിസര്‍വേഷന്‍ കമ്പാട്ടുമെന്റിലായിരുന്നു യാത്ര. പക്ഷെ അസ്ഹറെന്ന പേരില്‍ ടിക്കറ്റ് റിസര്‍വ്വ് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. ഒന്നുകില്‍…

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണമാവശ്യപ്പെട്ട് രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെ സമര്‍പ്പിച്ച പന്ത്രണ്ട് പൊതുതാല്‍പര്യഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ഫോണ്‍ ചോര്‍ത്തല്‍ നടന്നിരിക്കുന്നത് ചാര…

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കോട്ടയം മുതല്‍ വടക്കോട്ടുള്ള 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത ഉള്ളതിനാല്‍ തീരവാസികള്‍ ജാഗ്രത പാലിക്കണം. ബീച്ചുകളില്‍ പോകുന്നതും, കടലില്‍ ഇറങ്ങുന്നതും ഒഴിവാക്കണം.…

കുര്‍ബാനയ്ക്കിടെ വര്‍ഗീയ പരാമര്‍ശം; വൈദികനെതിരെ പ്രതിഷേധവുമായി കന്യാസ്ത്രീകള്‍

കോട്ടയം: കുര്‍ബാനയ്ക്കിടെ വര്‍ഗീയ പരാമര്‍ശം നടത്തിയ വൈദികനെതിരെ പ്രതിഷേധവുമായി കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ രംഗത്ത്. കോട്ടയം കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ആണ് വൈദികന്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. മഠത്തിലെ ചാപ്പലിലെ കുര്‍ബാനക്കിടെയാണ് വൈദികന്‍ മുസ്ലീങ്ങളുടെ കടയില്‍ നിന്നും സാധനങ്ങള്‍…

സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,575 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.51 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,551…

പാലക്കാട് ഗവേഷക വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; അധ്യാപകരുടെ പീഡനത്തില്‍ മനംനൊന്താണന്ന് കുടുംബം

പാലക്കാട്: കൊല്ലംകോട് ഗവേഷക വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പൈലൂര്‍മുക്കില്‍ കൃഷ്ണന്‍കുട്ടിയുടെ മകള്‍ കൃഷ്ണകുമാരിയാണ് ഇന്നലെ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. അധ്യാപകരുടെ പീഡനത്തില്‍ മനംനൊന്താണ് കൃഷ്ണകുമാരി ആത്മഹത്യ ചെയ്തതെന്ന വാദമുയര്‍ത്തി കുടുംബം രംഗത്ത് വന്നു. കോയമ്പത്തൂര്‍ അമൃത കോളേജില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയായിരുന്നു കൃഷ്ണകുമാരി.…

ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി

അഹമ്മദാബാദ്: ഗുജറാത്തില്‍ പുതിയ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ചുമതലയേല്‍ക്കും. ഘട്ട്‌ലോഡിയയില്‍ നിന്നുള്ള നിയമസഭാംഗമാണ് ഭൂപേന്ദ്ര പട്ടേല്‍. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാനി ശനിയാഴ്ച രാജി വച്ചിരുന്നു. ഇതിന് പിറകെ ഞായറാഴ്ച ഗാന്ധിനഗറില്‍ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.…