കീറ്റെക്‌സുമായി സമവായചര്‍ച്ചയ്‌ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: കിറ്റെക്‌സുമായുള്ള പ്രശ്ന പരിഹാരത്തിന് ചര്‍ച്ചയ്‌ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍ . തിങ്കളാഴ്ച്ച എറണാകുളം കളക്ടറുടെ ചേംബറില്‍ എം.എല്‍.എ.മാരുടെ യോഗം വിളിച്ചിരിക്കുകയാണ്. കിറ്റെക്സ് ഉടമയുമായി വ്യക്തിപരമായ വിദ്വേഷം ഇല്ലെന്ന് കുന്നത്തുനാട് എം.എല്‍.എ. പി.വി. ശ്രീനിജന്‍ അറിയിച്ചു. മുന്‍കൂട്ടി അറിയിച്ച ശേഷം പരിശോധന നടത്തുക…

കോവിഡ് മാര്‍ഗരേഖ പുതുക്കി കേന്ദ്രം: രോഗം ബാധിച്ചശേഷം 30 ദിവസത്തിനകം മരിച്ചാല്‍ കോവിഡ് മരണം

കോവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാല്‍ അത് കോവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം മാര്‍ഗരേഖ പുതുക്കിയത്. ആര്‍ടിപിസിആര്‍, ആന്റിജന്‍ ടെസ്റ്റുകളിലൂടെ കോവിഡ് സ്ഥിരീകരിക്കണം. എന്നാല്‍ കോവിഡ് ബാധിതരുടെ ആത്മഹത്യ, കൊലപാതകം,…

നിസാമുദിന്‍ – തിരുവനന്തപുരം എക്‌സ്പ്രസില്‍ വന്‍കൊള്ള; മൂന്ന് യാത്രക്കാരെ മയക്കി കവര്‍ച്ച; ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ട്രെയിനില്‍ വന്‍ കവര്‍ച്ച. നിസാമുദിന്‍ – തിരുവനന്തപുരം എക്‌സ്പ്രസിലാണ് സംഭവം. യാത്രക്കാരായ മൂന്ന് സ്ത്രീകളെ മയക്കി കിടത്തിയാണ് കൊള്ളയടിച്ചത്. ബോധരഹിതരായ മൂന്ന് സ്ത്രീകളെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവല്ല സ്വദേശികളായ വിജയലക്ഷ്മി, മകള്‍ ഐശ്വര്യ, തമിഴ്‌നാട്…

ഭര്‍ത്താവ് മരിച്ച മനോവിഷമം; യുവതി പാറക്കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ഒരാഴ്ച മുന്‍പ് ഭര്‍ത്താവ് മരിച്ച വിഷമത്തില്‍ യുവതി പാറക്കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു. പോത്തന്‍കോട് പാറവിളാകം സൂര്യഭവനില്‍ സൂരജ് സുനിലിന്റെ ഭാര്യ മിഥുന(22)യെയാണ് ചിറ്റിക്കര പാളക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.മിഥുനയുടെ ഭര്‍ത്താവ് സൂരജ് ഒരാഴ്ച മുമ്പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ…

ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രമേ വായിക്കൂ എങ്കില്‍ സര്‍വകലാശാലയില്‍ പോയിട്ട് കാര്യമില്ല: വിവാദ സിലബസിനെ പിന്തുണച്ച് ശശി തരൂര്‍

തിരുവനന്തപുരം: ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രമേ വായിക്കൂ എങ്കില്‍ സര്‍വകലാശാലയില്‍ പോയിട്ട് കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ചാണ് തരൂര്‍ രംഗത്ത് വന്നത്് . സവര്‍ക്കറും ഗോള്‍വാള്‍ക്കറും പുസ്തകം എപ്പോള്‍ എഴുതി, ആ സമയത്ത്…

വിവാദ സിലബസ്സ് പ്രശ്‌നം നിറഞ്ഞതാണെന്നതു തന്നെയാണ് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കാഴ്ചപ്പാട്; മന്ത്രി ആര്‍ ബിന്ദു

കണ്ണൂര്‍: വിവാദമായ സിലബസ്സ്, പ്രശ്‌നം നിറഞ്ഞതാണെന്നതു തന്നെയാണ് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കാഴ്ചപ്പാടെന്ന് മന്ത്രി ആര്‍ ബിന്ദു. രാഷ്ട്രീയചിന്ത എന്നാല്‍ മതജാതിബദ്ധമായ ചിന്തയാണെന്ന കാഴ്ചപ്പാടിലാണ് സിലബസ്സ് തയ്യാറാക്കിയിട്ടുള്ളത് എന്ന് പ്രഥമദൃഷ്ട്യാതന്നെ സംശയിക്കാന്‍ ഇട നല്‍കുന്ന വിധത്തിലാണ് സിലബസിലെ നല്ലൊരു ഭാഗം. മറ്റു പല കാഴ്ചപ്പാടുകള്‍ക്കും…

ടെലിവിഷന്‍ താരം ജൂഹി റുസ്തഗിയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ചു

കൊച്ചി: മലയാള ടെലിവിഷന്‍ താരം ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീര്‍ മരണപ്പെട്ടു. എറണാകുളത്ത് വെച്ച് നടന്ന വാഹനാപകടത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മകന്റെ ഒപ്പം യാത്ര ചെയ്യവേ ലോറി വന്നിടിച്ചാണ് അപകടം നടന്നത്. ഭാഗ്യലക്ഷ്മി സംഭവ സ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു.…

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 15 വരെ മഴ തുടരും. ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് ഇന്ന് തീവ്രനന്യൂനമര്‍ദമാകാനും…

കെ.എസ്.ആര്‍.ടി.സി. സ്ലീപ്പര്‍ ബസുകള്‍ പുറത്തിറക്കുന്നു; ആദ്യഘട്ടത്തില്‍ 100 ബസുകള്‍ നിരത്തിലിറക്കും

ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി. സ്ലീപ്പര്‍ ഉള്‍പ്പെടെ നൂറ്് ആധുനിക ബസുകള്‍ പുറത്തിറക്കുന്നു. കേരളപ്പിറവിദിനത്തില്‍ ആദ്യഘട്ടത്തിലുള്ള ബസുകള്‍ പുറത്തിറക്കാനാണു ശ്രമം.സ്ലീപ്പര്‍, സെമിസ്ലീപ്പര്‍, എയര്‍ സസ്പെന്‍ഷന്‍ നോണ്‍ എ.സി. തുടങ്ങിയവയിലെ ആധുനിക ബസുകളാണ് എത്തുന്നത്. എട്ടു സ്ലീപ്പര്‍, 20 സെമി സ്ലീപ്പര്‍, 72 എയര്‍ സസ്പെന്‍ഷന്‍…

ഡല്‍ഹിയില്‍ അതിശക്തമായ മഴ ; വിമാനത്താവളം വെള്ളത്തില്‍ മുങ്ങി;നിരവധി വീടുകളില്‍ വെള്ളം കയറി

ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമടക്കം വെള്ളത്തില്‍ മുങ്ങി. 46 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് ഇത്തവണത്തേതെന്നും കാലാവസ്ഥാവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ശനിയാഴ്ച വരെയുള്ള കണക്കില്‍ ഈ വര്‍ഷം 1136.6 മില്ലീമീറ്റര്‍ മഴ ലഭിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ജൂണ്‍ ഒന്നിനു…