ഏറ്റുമാനൂരില്‍ വെള്ളക്കെട്ടില്‍ വീണ് സൈനീകന്‍ മരിച്ചു

കോട്ടയം: ഏറ്റുമാനൂര്‍ ചെറുവാണ്ടൂരില്‍ വെള്ളക്കെട്ടില്‍ വീണ് സൈനികന്‍ മരിച്ചു. ജോണ്‍ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. അവധിക്ക് നാട്ടിലെത്തിയതായിരുന്നു ഇദ്ദേഹം. ഞായറാഴ്ച വൈകിട്ട് വെള്ളക്കെട്ടിന് സമീപത്തുകൂടി പോകുമ്പോള്‍ കാല്‍വഴുതി വെള്ളക്കെട്ടിലേക്ക് വീണതാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം…

ഉരുള്‍പൊട്ടല്‍: 13 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

കോട്ടയം: കൂട്ടിക്കലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ 13പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സംസ്ഥാന സര്‍ക്കാര്‍. ഇടുക്കി ജില്ലയിലെ കൊക്കയാറില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ 9 മൃതദേഹങ്ങള്‍ കണ്ടെത്തി എന്നും 2 പേരെ കാണാതായി എന്നും ജില്ലാഭരണ സംവിധാനം അറിയിച്ചു. രക്ഷാപ്രവര്‍ത്തനം നാളെയും തുടരും.…

സംസ്ഥാനത്ത് ഇന്ന് 7555 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 74

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂര്‍ 446, മലപ്പുറം 414, പത്തനംതിട്ട 377, ഇടുക്കി 365, പാലക്കാട് 345, ആലപ്പുഴ…

കേരളത്തില്‍ ബുധനാഴ്ച മുതല്‍ വീണ്ടും വ്യാപകമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനു സമീപം സ്ഥിതിചെയ്തിരുന്ന ന്യൂന മര്‍ദ്ദം ദുര്‍ബലമായി. ഇന്നുവരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനും തുടര്‍ന്ന് മഴയുടെ ശക്തി കുറയാനും സാധ്യതയുണ്ട്. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളം ഉള്‍പ്പെടയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിന്റെ ഭാഗമായി…

കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് കുട്ടികളുടെയടക്കം നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തു

കോട്ടയം: കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഷാജി ചിറയിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മണിമലയാറിലെ മുണ്ടക്കയത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഉരുള്‍പൊട്ടലില്‍ കാണാതായ അഫ്‌ന ഫൈസല്‍ (8) അഫിയാന്‍ ഫൈസല്‍ (4) അംന (7) എന്നീ കുട്ടികളുടെ…

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നല്കും; കെ രാജന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ സഹായം നല്‍കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. കാലതാമസം കൂടാതെ തുക വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇരുവരെ മരിച്ചവരുടെ എണ്ണം 12 ആയി.…

ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍; 4 കുട്ടികള്‍ അടക്കം ഏഴ്‌പേര്‍ മണ്ണിനടിയില്‍

കോട്ടയം: കൂട്ടിക്കലിന് പിന്നാലെ ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍.4 കുട്ടികളടക്കം 7 പേര്‍ മണ്ണിനടിയില്‍. 17 പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. 7 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. പൂവഞ്ചിയില്‍ 5 പേരും, നാരകംപുഴയില്‍ ഒരാളെയും മാക്കോച്ചിയില്‍ ഒരാളെയുമാണ് കാണാതായത്. 17 പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.…

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന തീയതി നീട്ടി; ശബരിമല തീര്‍ത്ഥാടനം ഒഴിവാക്കാന്‍ തീരുമാനമായി

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന തീയതി നീട്ടി. ഒക്ടോബര്‍ 18 മുതല്‍ തുറക്കാനിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 20 മുതലാവും ആരംഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. പത്തൊന്‍പതാം തീയതി വരെ ശബരിമല തീര്‍ഥാടനം…

തൃശ്ശൂരില്‍ ഇടിമിന്നലേറ്റ് പതിനൊന്ന്‌പേര്‍ക്ക് പരിക്ക്

തൃശ്ശൂര്‍: കനത്ത മഴക്കൊപ്പമുള്ള ഇടിമിന്നലേറ്റ് തൃശ്ശൂരില്‍ 11 തൊഴിലാളികള്‍ക്ക് പരുക്ക്. മരോട്ടിച്ചാല്‍ കള്ളായിക്കുന്നിലാണ് 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മിന്നലേറ്റത്. തൊഴിലുറപ്പ് പണിയുടെ ഭാഗമായി കല്ല് കെട്ടുകയായിരുന്ന തൊഴിലാളികള്‍ക്കാണ് മിന്നലേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. പൊള്ളലേറ്റ തൊഴിലാളികളെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍…

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട് 470, ഇടുക്കി 444, മലപ്പുറം 438, പത്തനംതിട്ട 431, കണ്ണൂര്‍ 420, ആലപ്പുഴ 390,…