ശക്തമായ മഴ; മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു

പാലക്കാട് : മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ശക്തമായ മഴയെ തുടര്‍ന്ന് ജല നിരപ്പ് ഉയര്‍ന്നതോടെയാണ് ഷട്ടറുകള്‍ തുറന്നത്. ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു ഷട്ടറുകള്‍ തുറന്നത്. നാല് ഷട്ടറുകളും തുറന്നിട്ടുണ്ട്.…

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു; ജയസൂര്യ മികച്ച നടന്‍, നടി അന്ന ബെന്‍

തിരുവനന്തപുരം: അന്‍പത്തിയൊന്നാമത് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വെള്ളം സിനിമയിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനായും കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്‍ മികച്ച നടിയായും തിരഞ്ഞെടുത്തു. ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആണ് മികച്ച ചിത്രം. മന്ത്രി…

കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടല്‍; വീടുകള്‍ ഒലിച്ചുപോയി; 13 പേരെ കാണാതായി

കോട്ടയം: കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടി 13 പേരെ കാണാതായി. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഒരു മൃതദേഹം കണ്ടെത്തിയതായാണ് വിവരം. മൂന്ന് വീടുകള്‍ ഒലിച്ചുപോയി. പ്രദേശത്ത് ഒറ്റപ്പെട്ട് പോയവരെ രക്ഷപ്പെടുത്താനായി വ്യോമസേനയുടെ സഹായം ഉള്‍പ്പടെ ജില്ലാഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കോട്ടയത്ത് കെഎസ്ആര്‍ടിസി…

പൂഞ്ഞാറില്‍ യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസ് വെള്ളത്തില്‍ മുങ്ങി; യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു

കോട്ടയം: പൂഞ്ഞാറില്‍ യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസ് വെള്ളത്തില്‍ മുങ്ങി. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് സമീപത്തു വെച്ചായിരുന്നു സംഭവം. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുങ്ങിയത്. ബസിന്റെ പകുതിയിലേറെ…

കനത്ത മഴ; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കണ്ണൂരും കാസര്‍കോടും യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതല്‍ തൃശൂര്‍വരെയുള്ള ജില്ലകളില്‍ ചെറുമേഘ വിസ്ഫോടനങ്ങള്‍ ഉണ്ടായി. കുറഞ്ഞ…

സംസ്ഥാനത്ത് കനത്ത മഴ; ഉന്നത ഉദ്യോഗസ്ഥരുടെയും കളക്ടര്‍മാരുടെയും യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും കളക്ടര്‍മാരുടെയും യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതി ഗതികള്‍ വിലയിരുത്തനാണ് യോഗം വിളിച്ചത്. വൈകിട്ട് 3.30നാണ് യോഗം. നിലവില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ…

അതിശക്തമായ മഴ; സംസ്ഥാനത്ത് സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂം തുറന്നു

തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ പൊലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പൊലീസ് സേനയെ മുഴുവനും മൊബിലൈസ് ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലകളില്‍ സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍…

ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

കാശ്മീര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലും ശ്രീനഗറിലുമുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥനായ റാഷിദ് അഹ്‌മദിനെ കൊലപ്പെടുത്തിയ ഭീകരനെയാണ് ശ്രീനഗറില്‍ സൈന്യം വധിച്ചത്. ഭീകര വാദി പട്ടികയിലുള്ള ഷാഹിദ് ബഷീര്‍ ഷൈഖിനെ പുല്‍വാമയില്‍ വച്ച് വധിച്ചു.…

ആറു മാസം മുമ്പ് മരിച്ച കെഎസ് ആര്‍ടിസി കണ്ടക്ടര്‍ക്ക് സ്ഥലം മാറ്റം ;സാങ്കേതിക പിഴവെന്ന് അധികൃതര്‍

ആലപ്പുഴ: ആറ് മാസം മുന്‍പ് കോവിഡ് ബാധിച്ച് മരിച്ച കണ്ടക്ടറെ എറണാകുളത്തേക്ക് സ്ഥലംമാറ്റി കെഎസ്ആര്‍ടിസി. ചേര്‍ത്തല ഡിപ്പോയിലെ കണ്ടക്ടറായിരിക്കെ മരണമടഞ്ഞ പൂച്ചാക്കല്‍ സ്വദേശി ഫസല്‍ റഹ്‌മാനെ(36) സ്ഥലംമാറ്റിയെന്ന് കാണിച്ചാണ് ബന്ധുക്കള്‍ക്ക് ഉത്തരവ് ലഭിച്ചിരിക്കുന്നത്. ഉടന്‍ ജോലിയില്‍ പ്രവേശിക്കാനും നിര്‍ദ്ദേശമുണ്ട്. സംഭവം വിവാദമായതോടെ…

കനത്ത മഴ; കക്കി ആനത്തോട് ഡാമില്‍ റെഡ് അലര്‍ട്ട്

പത്തനംതിട്ട: കക്കി ആനത്തോട് ഡാമില്‍ മഴ കനത്തോടെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ജലനിരപ്പ് വീണ്ടും ഉയരുകയാണെങ്കില്‍ നാളെ രാവിലെ എട്ട് ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ കക്കാട്ടാറിന്റെ…