തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം എന്നി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും…
Author: News Desk
കെപിസിസിയെ ഇനി കെ സുധാകരന്‍ നയിക്കും
കെപിസിസി പ്രസിഡന്റായി കെ സുധാകരനെ തിരഞ്ഞെടുത്തു. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ മറ്റു നേതാക്കളുമായി ചര്‍ച്ച നടത്തിയാണ് തീരുമാനിച്ചത്. മറ്റുപേരുകളൊന്നും പരിഗണനയിലില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക സ്ഥിതീകരണമുടനുണ്ടാകും. എംഎല്‍എമാരുടെയും എംപിമാരുടെയും അഭിപ്രായം താരിഖ് അന്‍വര്‍ തേടിയിരുന്നു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നീ…
വിദ്യാര്‍ഥികള്‍ക്കാവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മേഖല ഡിജിറ്റല്‍ രംഗത്തേക്കു വഴിമാറിയിരിക്കുകയാണ്. എന്നാല്‍ നമ്മുടെ കുട്ടികളില്‍ ഒരു വിഭാഗക്കാര്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ നിവര്‍ത്തിയില്ലാത്തവരാണെന്നും അതുകൊണ്ടു തന്നെ സര്‍ക്കാര്‍ ഇത്തരമൊരു ഡിജിറ്റല്‍ വേര്‍തിരിവ് ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതിനാവശ്യമായ…
ദീര്‍ഘദൂര സര്‍വ്വീസുകള്‍ നാളെ മുതല്‍ പുനസ്ഥാപിച്ചു കെഎസ്ആര്‍ടിസി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ തുടങ്ങും. തുടക്കത്തില്‍ യാത്രക്കാര്‍ കൂടുതല്‍ ഉള്ള റൂട്ടുകളിലാവും കൂടുതല്‍ സര്‍വീസ് നടത്തുക. ഇരുന്നു യാത്ര ചെയ്യാനാണ് അനുമതി. യാത്രക്കാര്‍ക്ക് ടിക്കറ്റ് റിസര്‍വ് ചെയ്യാനുള്ള സൗകര്യവും നിലവില്‍ ഒരുക്കിയിട്ടുണ്ട്. ഇന്നലത്തെ ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്…
മഹാത്മ ഗാന്ധിയുടെ ചെറുമകൾക്ക് സൗത്ത് ആഫ്രിക്കയിൽ ഏഴ് വർഷം തടവ്
സാമ്പത്തിക തട്ടിപ്പ് കേസില്‍ മഹാത്മ ഗാന്ധിയുടെ പേരക്കുട്ടിക്ക് തടവുശിക്ഷ. ഗാന്ധിജിയുടെ ചെറുമകളും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ എല ഗാന്ധിയുടെ മകള്‍ ആശിഷ് ലത രാംഗോബി (56) നാണ് ഡര്‍ബന്‍ കോടതി ഏഴ് വര്‍ഷം തടവുശിക്ഷ വിധിച്ചത്. ആറ് മില്യണ്‍ റാന്‍ഡിന്റെ (ഏകദേശം…
ഗ്രാമീണ ഗവേഷക സംഗമം 2021-ലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു
കേരളത്തില്‍ ഗ്രാമീണ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനായി ഗ്രാമീണ ഗവേഷകര്‍ക്കും സാങ്കേതിക വിദ്യാര്‍ഥികള്‍ക്കും പ്രോത്സാഹനം നല്കുന്നതിലേക്കായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഗ്രാമീണ ഗവേഷക സംഗമം 2021 സംഘടിപ്പിക്കുന്നു. കോവിഡ് 19 മഹാമാരിയുടെ സാഹചര്യത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പ്രാദേശിക തലത്തിലും…
ജൂണ്‍ 21 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡെല്‍ഹി: ജൂണ്‍ 21 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടാതെ, കുട്ടികള്‍ക്കായുള്ള വാക്‌സിന്‍ പരീക്ഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും വൈകാതെ അക്കാര്യത്തില്‍ സന്തോഷവാര്‍ത്ത ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. വാക്‌സിന്റെ സംഭരണം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായിരിക്കുമെന്ന്…
സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: ചോദ്യോത്തരവേളയില്‍ ചോദ്യത്തിലൂടെ അവഹേളിച്ചെന്നാരോപിച്ച് പതിനഞ്ചാം നിയമസഭയില്‍ നിന്നും ആദ്യമായി പ്രതിപക്ഷം ഇറങ്ങിപ്പോയി. സഭാ സമ്മേളനത്തിനിടയില്‍ പല വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രതിപക്ഷവും ഭരണപക്ഷവും പലതവണ ഏറ്റുമുട്ടിയെങ്കിലും വാക്കൗട്ട് നടത്താതെ പ്രതിപക്ഷം സഹകരിക്കുകയായിരുന്നു. പ്രതിസന്ധിഘട്ടത്തില്‍ സര്‍ക്കാരിന്റെ നടപടികളെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷം എന്ന…
ഇന്ധന വില ഇന്നും കൂട്ടി
കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 95 രൂപ 41 പൈസയും ഡീസലിന് 91 രൂപ 86 പൈസയുമായി. മുംബൈയില്‍ പെട്രോള്‍…
സൗദിയില്‍ അപകടത്തില്‍ മരിച്ച നഴ്‌സുമാരുടെ മൃതദേഹം എത്തിക്കാന്‍ നടപടി തുടങ്ങി : കേന്ദ്ര മന്ത്രി വി. മുരളീധരന്‍
കൊച്ചി: സൗദി അറേബ്യയിലെ നജ്‌റാനില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സുമാരായ ഷിന്‍സിയുടെയും അശ്വതിയുടെയും മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വേഗത്തിലാക്കിയതായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അറിയിച്ചു. മൃതദേഹങ്ങള്‍ നജ്‌റാനിലെ പ്രധാന ആശുപത്രിയിലേക്ക് മാറ്റി.വി.മുരളീധരന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജിദ്ദയിലെ കോണ്‍സുല്‍ ജനറല്‍…
