കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

ദില്ലി: ലോക്‌ഡൌണ്‍ അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയട്ടും രോഗബാധ കുറയാത്ത സാഹചര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേരളമടക്കം നാല് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തി സ്ഥിതി ഗതികള്‍ വിലയിരുത്താനാണ് തിരുമാനിച്ചിരിക്കുന്നത്.കേരളത്തിന് പുറമെ ത്രിപുര, ഒഡീഷ, ഛത്തീസ്ഘട്ട്, തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് കോന്ദ്രസംഘമെത്തുക.…

കൊവിഡ് മരണങ്ങള്‍ മനഃപൂര്‍വം മറച്ചുവയ്ക്കേണ്ട കാര്യമില്ല: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് മരണങ്ങള്‍ മനഃപൂര്‍വം മറച്ചുവയ്ക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി പ്രതികരിച്ചത്. ഇതുസംബന്ധിച്ചു ലഭിക്കുന്ന പരാതികള്‍ പരിശോധിക്കുമെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ രോഗിയെ പരിചരിക്കുന്ന ഡോക്ടറാണ് മരണകാരണങ്ങള്‍ നിശ്ചയിക്കുന്നത്. മരണ കണക്കില്‍ പ്രശ്നമുണ്ടെങ്കില്‍…

അഡീഷണല്‍ എസ്പിയ്ക്ക് ഇരട്ടബഹുമതി, ജില്ലാപോലീസിന് ഇരട്ടിമധുരം

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പോലീസിന് ഇരട്ടിമധുരമാണ് സമ്മാനിച്ചിരിക്കുന്നത്. കരുവാറ്റ സര്‍വീസ് സഹകരണബാങ്കിന്റെ ഷട്ടര്‍ 2020 ല്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൊളിച്ച് അകത്തുകടന്ന് മോഷ്ടാക്കള്‍ സ്വര്‍ണാഭരണങ്ങളും പണവും അപഹരിച്ചതിന് ഹരിപ്പാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിന് മികച്ചനിലയില്‍ നേതൃത്വം നല്‍കുകയും,…

കേരള ഖാദി തൊഴിലാളി ക്ഷേമനിധി തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം

തിരുവനന്തപുരം: കേരള ഖാദി തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള ഖാദി തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം സര്‍ക്കാര്‍ അനുവദിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് ബോര്‍ഡ് അംഗങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനിച്ചത്. ഖാദി ക്ഷേമനിധി ബോര്‍ഡിന് സ്വന്തമായി ഫണ്ട് ഇല്ലാത്തതിനാല്‍ ആനുകൂല്യം നല്‍കുന്നതിനായി സര്‍ക്കാറില്‍…

ശ്രീ ചിത്ര തിരുനാള്‍ എന്‍ജിനിയറിങ് കോളേജിനെ മികവിന്റെ കേന്ദ്രമാക്കും: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ഗതാഗത വകുപ്പിന് കീഴിലുള്ള സ്വാശ്രയ കോളേജായ തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ എന്‍ജിനിയറിങ് കോളേജിനെ മികവിന്റെ കേന്ദ്രമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. അടിസ്ഥാന അക്കാഡമിക് സൗകര്യം ഒരുക്കുന്നതിനായി ഈ സാമ്പത്തിക വര്‍ഷം ഒന്‍പതു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.…

സംസ്ഥാനത്ത് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 13,658 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709, കണ്ണൂര്‍ 634, കോട്ടയം 583, പത്തനംതിട്ട…

വീട്ടുകാരെ വിളിക്കാം’ കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് വീഡിയോ കോള്‍ വഴി വീട്ടിലേക്ക് വിളിക്കാന്‍ കഴിയുന്ന ‘വീട്ടുകാരെ വിളിക്കാം’ പദ്ധതി വിജയകരമായതിനെ തുടര്‍ന്ന് കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പദ്ധതിയ്ക്ക് നല്ല പ്രതികരണമാണ്…

കിരണ്‍കുമാറിനെതിരെയുള്ള അന്വേഷണം 45 ദിവസത്തിനകം പൂര്‍ത്തിയാക്കും: മന്ത്രി ആന്റണി രാജു

വിസ്മയ കേസിലെ പ്രതിയും മോട്ടോര്‍ വാഹനവകുപ്പിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായ കിരണ്‍ കുമാറിനെതിരെ കുറ്റാരോപണ മെമ്മോ നല്‍കി വകുപ്പുതല അന്വേഷണം ഉള്‍പ്പെടെയുള്ള നിയമപരമായ അച്ചടക്ക നടപടി ക്രമങ്ങള്‍ 45 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക്…

സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ ഇനി കെട്ടിട നിര്‍മാണ പെര്‍മിറ്റ് റെഡി

കെട്ടിട നിര്‍മാണ പെര്‍മിറ്റിന് ഇനി മുതല്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് കൈയില്‍ കിട്ടും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുന്ന നടപടികള്‍ക്കാണ് സര്‍ക്കാര്‍ ഇതിലൂടെ തുടക്കമിടുന്നത്. ലോറിസ്‌ക്ക് ഗണത്തിലുള്ള 300 ചതുരശ്ര…

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് വധഭീഷണി

തിരുവനന്തപുരം; എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വധഭീഷണിയുമായി ഊമക്കത്ത് ലഭിച്ചു. പത്തു ദിവസത്തിനുള്ളില്‍ ഇന്ത്യ വിട്ടു പോയില്ലെങ്കില്‍ തിരുവഞ്ചൂരിനെയും കുടുംബത്തെയും വകവരുത്തുമെന്നാണ് ഭീഷണി കത്തില്‍ പറയുന്നത്. എംഎല്‍എ ഹോസ്റ്റലിലെ അഡ്രസിലാണ് കത്ത് ലഭിച്ചത്. കോഴിക്കോടു നിന്നാണ് കത്തു പോസ്റ്റു ചെയ്തിരിക്കുന്നത്. ഇതേ തുടര്‍ന്ന്…