പറവൂർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 68

പറവൂർ ഭക്ഷ്യ വിഷബാധയിൽ മജ്ലിസ് ഹോട്ടലിന്റെ മുഖ്യ പാചകക്കാരൻ പൊലിസ് കസ്റ്റഡിയിൽ. ഹോട്ടൽ ഉടമകൾക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. ഹോട്ടലിന്റെ ലൈസൻസ് സസ്പെന്റ് ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ…

ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും പാറ്റയെ കിട്ടിയെന്ന വ്യാജ ആരോപണവുമായി യുവാക്കള്‍

ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും പാറ്റയെ കിട്ടിയെന്ന വ്യാജ ആരോപണവുമായി യുവാക്കള്‍. ഹോട്ടലധികൃതര്‍ ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.കണിയാപുരം റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിലായിരുന്നു സംഭവം നടന്നത്.ബിരിയാണിയും ഹോര്‍ലിക്‌സുമാണ് യുവാക്കള്‍ ഓര്‍ഡര്‍ ചെയ്തത്. രാവിലെ പതിനൊന്നരയോടെ ഹോട്ടലിലെത്തിയ യുവാക്കള്‍…

യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ വഴിതിരിച്ചുവിടുകയാണ് ; മാധ്യമങ്ങള്‍ക്കെതിരെ രാഹുല്‍ഗാന്ധി

മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് . നിരീക്ഷകര്‍ എന്നതിലുപരി ശ്രദ്ധതിരിയ്ക്കാനുള്ള ഒരു ഉപകരണമായി മാധ്യമങ്ങള്‍ മാറിയെന്ന് രാഹുല്‍ ആരോപിച്ചു.പഞ്ചാബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുലിന്റെ ആരോപണം.അതേസമയം ‘ഗോഡി മീഡിയ’ എന്ന് താന്‍ മാധ്യമങ്ങളെ വിളിച്ചിട്ടില്ലെന്ന് രാഹുല്‍ അവകാശപ്പെട്ടു.…

പറവൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് 27 പേര്‍ ചികിത്സയില്‍

പറവൂരിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച 27 പേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായി . നോര്‍ത്ത് പറവൂരിലെ മജ്‌ലിസ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതെന്നാണ് ലഭിച്ച വിവരം.ഹോട്ടല്‍ നഗരസഭ അന്വേഷണ വിധേയമായി അടപ്പിച്ചിരിക്കുകയാണ്. ഭക്ഷ്യവിഷബാധയേറ്റവരില്‍ ഒന്‍പത് പേര്‍ കുന്നുകര എം.ഇ.എസ്. കോളേജ്…

നോര്‍ത്ത് കൊറിയന്‍ ഏകാധിപതി കിം ജോങ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത് മദ്യപിക്കുന്നതിന്

നോര്‍ത്ത് കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഇപ്പോള്‍ അനാരോഗ്യകരമായ ജീവിത രീതിയാണ് പിന്തുടരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ഈ ആഴ്ച 39ാം ജന്മദിനം ആഘോഷിക്കാനിരിക്കെ, അദ്ദേഹം കൂടുതല്‍ സമയവും മദ്യപിക്കുന്നതിനാണ് ചെലവഴിക്കുന്നത്. കുറേക്കാലമായി പൊതു മധ്യത്തില്‍ നിന്ന് അകന്ന് കഴിയുകയാണ് കിം. മധ്യവയസിലേക്ക്…

അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ വീതം നല്‍കും: കോണ്‍ഗ്രസ്

അധികാരത്തിലെത്തിയാല്‍ കര്‍ണാടകയിലെ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2,000 രൂപ വീതം നല്‍കുമെന്ന് കോണ്‍ഗ്രസ്. അധികാരത്തില്‍ എത്തിയാല്‍ മാസംതോറും ഒരോ വീട്ടിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.’ഗൃഹലക്ഷ്മി യോജന’ പദ്ധതിയുടെ കീഴില്‍ 24,000 രൂപ പ്രതിവര്‍ഷം…

ജെല്ലിക്കെട്ട് മത്സരങ്ങളില്‍ കാളകളുടെ കുത്തേറ്റ് രണ്ടുപേര്‍ മരിച്ചു.

മധുര ജില്ലയിലെ പാലമേട്ടിലും തിരുച്ചിറപ്പള്ളിയിലെ സൂറിയൂരിലും തിങ്കളാഴ്ച നടന്ന ജെല്ലിക്കെട്ട് മത്സരങ്ങളില്‍ കാളകളുടെ കുത്തേറ്റ് രണ്ടുപേര്‍ മരിച്ചു.നൂറിലധികം പേര്‍ക്കാണ് പരിക്കേറ്റത്.പാലമേട് ജെല്ലിക്കെട്ടില്‍ഒമ്പത് കാളകളെ പിടിച്ച്‌ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അരവിന്ദ് രാജനാണ് (27) കാളയുടെ കുത്തേറ്റ് മരിച്ചത്. കാളയുടെ മുതുകില്‍ കയറിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ…

സിഗരറ്റ് കുറ്റി റോഡിലേക്ക് വലിച്ചെറിഞ്ഞ ബ്രിട്ടീഷ് പൗരന് 55,000രൂപ പിഴ

സിഗരറ്റ് കുറ്റി റോഡിലേക്ക് വലിച്ചെറിഞ്ഞ ബ്രിട്ടീഷ് പൗരന് 55,000രൂപ പിഴ. അലക്സ് ഡേവിസ് എന്നയാള്‍ക്കാണ് കൗണ്‍സില്‍ അധികൃതര്‍ പിഴ ചുമത്തിയത്.റോഡില്‍ നിന്ന് സിഗരറ്റ് വലിച്ചതിനാണ് അലക്സിന് ആദ്യം പിഴ ലഭിച്ചത്. ഇതിനുപിന്നാലെ വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് കുറ്റി അലക്സ് റോഡിലേക്കിട്ടു. ഇതോടെ പിഴ…

വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ കുടുംബത്തിന് നേരെ ആക്രമണം

വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ കുടുംബത്തിന് നേരെ ആക്രമണം. സംഭവത്തില്‍ 14 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.നാല് അംഗ കുടുംബത്തിലെ യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും അശ്ലീല ചേഷ്ടകള്‍ കാണിക്കുകയും ചെയ്തത് ഭര്‍ത്താവ് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു ആക്രമണം ഉണ്ടായത് .…

മഞ്ജു ഇനി ബൈക്കും ഓടിക്കും

ഇരുചക്രവാഹന ലൈസന്‍സ് സ്വന്തമാക്കി നടി മഞ്ജു വാരിയര്‍. കാക്കനാട് ആര്‍ടി ഓഫീസില്‍ നിന്നാണ് മഞ്ജു ടൂവീലര്‍ ലൈസന്‍സ് കരസ്ഥമാക്കിയത്.തല അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്ക് യാത്ര പോയതിനു ശേഷം സ്വന്തമായി ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം തോന്നിയെന്ന് മഞ്ജു വാര്യര്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍…