ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടസം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

നിയമം നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടസം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.ഉദ്യോഗസ്ഥര്‍ക്ക് ഭയരഹിതമായി പരിശോധനകള്‍ നടത്താന്‍ കഴിയണമെന്നും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ തൃശൂര്‍ ബുഹാരീസ് ഹോട്ടലിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി.…

മലക്കപ്പാറയില്‍ തോട്ടംതൊഴിലാളിയുടെ വീട് കാട്ടാന തകര്‍ത്തു.

മലക്കപ്പാറയില്‍ തോട്ടംതൊഴിലാളിയുടെ വീട് കാട്ടാന തകര്‍ത്തു. ആക്രമണത്തില്‍ വീടിന്‍റെ പുറകുവശത്തെ വാതില്‍ പൂര്‍ണമായും തകര്‍ന്നു.വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. വീട് തകര്‍ത്ത കാട്ടാന വീടിനകത്ത് സൂക്ഷിച്ച വെള്ളം കുടിച്ച ശേഷമാണ് മടങ്ങിയത്. സന്ധ്യക്ക് പ്രദേശവാസികള്‍ ഓടിച്ചുവിട്ട കാട്ടാന രാത്രിയില്‍ വീണ്ടുമെത്തുകയായിരുന്നു. പ്രദേശത്ത് നാളുകളായി…

സാമൂഹ്യനവോത്ഥാനം കേരളത്തിന്‍റെ ആരോഗ്യരംഗത്തെ വളർച്ചയ്ക്ക് അടിത്തറയേകി: വി.മുരളീധരൻ

കേരള മോഡൽ ആരോഗ്യസംവിധാനം രൂപപ്പെട്ടത് സാമൂഹ്യ നവോത്ഥാനം പാകിയ അടിത്തറയിൽ നിന്നെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. തിരുവനന്തപുരത്ത് നടക്കുന്ന ജി 20 ഒന്നാം ആരോഗ്യ പ്രവർത്തകസമിതി യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കേന്ദ്രമന്ത്രി. സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ കേരളത്തിനു കരുത്തുറ്റ പൊതുജനാരോഗ്യ പാരമ്പര്യമുണ്ടായിരുന്നു.ശ്രീനാരായണ ഗുരു,…

ഒമിക്രോൺ ഉപവകഭേദമായ XBB.1.5 വാക്സീൻ എടുത്തവരെ ബാധിക്കാനുള്ള സാധ്യത കൂടുതലെന്ന് പഠനം

മിക്രോൺ ഉപവകഭേദമായ XBB.1.5 വാക്സീൻ എടുത്തവരെ ബാധിക്കാനുള്ള സാധ്യത കൂടുതലെന്ന് പഠനം. ന്യൂയോർക്ക് നഗരത്തിലെ ജനിതക സീക്വൻസ് ചെയ്യപ്പെട്ട കൊവിഡ് 19 കേസുകളിൽ 73 ശതമാനവും XBB.1.5 വകഭേദം മൂലമുണ്ടായതാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഇന്നേ വരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും…

കൂടത്തായ് കേസ് ഫെബ്രുവരി നാലിന് പരിഗണിക്കും

കൂടത്തായ് കേസ് പരിഗണിക്കുന്നത് അടുത്ത മാസം നാലിലേക്ക് മാറ്റി. സാക്ഷി വിസ്താരത്തിന്റെ തീയതി പ്രഖ്യാപിക്കുന്നത് നീട്ടിവയ്ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കോടതി മാറ്റണമെന്ന് ചീഫ് ജസ്റ്റിസിന് ഒന്നാം പ്രതി ജോളി അപേക്ഷ നൽകിയിട്ടുണ്ടെന്ന് ജോളിക്കായി ഹാജരായ അഡ്വ ബി എ ആളൂർ ബോധിപ്പിച്ചു.…

കിഴക്കന്‍ മേഖലയില്‍ ലഹരികടത്ത് വ്യാപകം

മുണ്ടക്കയം കേന്ദ്രീകരിച്ച്‌ ലഹരികടത്ത് വ്യാപകം. സ്‌കൂള്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും കച്ചവടം നടക്കുന്നത്.കോട്ടയം-ഇടുക്കി ജില്ലകളുടെ സംഗമ പ്രദേശമായ മുണ്ടക്കയം, മുപ്പത്തിയഞ്ചാംമൈലുകള്‍ ആണ് ലഹരി മാഫിയയുടെ വിഹാരകേന്ദ്രങ്ങൾ.എം.ഡി.എം.എ, കഞ്ചാവ് എന്നിവ വലിയതോതിലാണ് മുണ്ടക്കയത്തേക്ക് പലയിടങ്ങളിൽ നിന്നായി എത്തുന്നത്. മേഖലയിലെ ചില സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ…

അനുമോള്‍ മുഖ്യ കഥാപാത്രമായെത്തുന്ന തമിഴ് വെബ് സീരീസ് ‘അയാലി’ 26 മുതല്‍

യാഥാസ്ഥിതിക തമിഴ് കുടുംബത്തിലെ വിദ്യാര്‍ത്ഥിനിയുടെ സ്വപ്‌നവും അതിലേക്കുള്ള ദൂരവും പ്രമേയമാകുന്ന തമിഴ് വെബ് സീരീസ് ‘അയാലി’ 26ന് പുറത്തിറങ്ങും. മലയാളിയുടെ പ്രീയ നടി അനുമോള്‍ കുറുവമ്മാള്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അയാലി’ സീ 5 ഒറിജിനല്‍സിലാണ് എത്തുന്നത്. വീരപ്പണ്ണായി ഗ്രാമത്തിലെ…

പാകിസ്ഥാനില്‍ നിന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പെണ്‍കുട്ടികളെ ചൈനയിലേക്ക് കടത്തുന്നു

സാമ്പത്തിക തകര്‍ച്ചയില്‍ നട്ടം തിരിയുന്ന പാകിസ്ഥാനില്‍ നിന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പെണ്‍കുട്ടികളെ ചൈനയിലേക്ക് കടത്തുന്നതായി റിപ്പോര്‍ട്ട്.പാകിസ്ഥാന്‍ സാമ്ബത്തിക ഇടനാഴി (സിപിഇസി) പദ്ധതിയുടെ മറവിലാണ് ഇത് നടക്കുന്നത് . പാകിസ്ഥാനില്‍ നിരവധി പദ്ധതികള്‍ ആണ് ചൈന നടത്തുന്നത്.വിവിധ പ്രോജക്ടുകളുടെ പൂര്‍ത്തീകരണത്തിനായി ആയിരക്കണക്കിന് ചൈനീസ്…

പ്രസവത്തിനിടെ നവജാത ശിശുക്കൾ മരിച്ചു

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ നവജാത ശിശുക്കൾ മരിച്ചു. കാർത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടകുട്ടികളാണ് പ്രസവത്തിനിടയിൽ മരിച്ചത്. ആശുപത്രിയിൽ എത്തിയത് നാല് ദിവസം മുമ്പാണ്. ഇന്നായിരുന്നു ശാസ്ത്രക്രിയ പറഞ്ഞിരുന്നത്. എന്നാൽ വേദന കൂടിയതോടെ ഇന്നലെ വൈകിട്ട് തന്നെ ശാസ്ത്രക്രിയക്ക് വിധേയമാക്കി. പുറത്തെടുപ്പോൾ കുഞ്ഞുങ്ങൾ…

വിദ്യാര്‍ത്ഥികളുടെ  ആശയങ്ങള്‍ക്ക് ചിറക് നല്‍കി കെഡിസ്‌ക്; യങ് ഇന്നവേറ്റീവ് പ്രോഗ്രാമിലൂടെ നാടിന്റെ വികസനത്തില്‍ പങ്കാളികളായി വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: ലോകം അതിവേഗം പുരോഗമിക്കുമ്പോള്‍ നമ്മുടെ നാടിന്റെ സുസ്ഥിരവികസനം ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) രൂപീകരിച്ച  വൈ ഐ പി എന്നറിയപ്പെടുന്ന യങ് ഇന്നവേറ്റീവ് പ്രോഗ്രാം. ആശയങ്ങളില്‍ നിന്നും അവസരങ്ങളിലേക്ക് എന്ന…