സിദ്ധാര്‍ത്ഥന്റെ മരണം; വിദ്യാര്‍ത്ഥികളെ ഡീബാര്‍ ചെയ്ത സര്‍വ്വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി

പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ ആത്മഹത്യയിൽ പ്രതികളായ വിദ്യാർത്ഥികളെ ഡീബാര്‍ ചെയ്ത സര്‍വ്വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. വിദ്യാര്‍ത്ഥികളുടെ മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്. പുതിയ അന്വേഷണം നടത്താൻ സർവ്വകലാശാല ആന്റി റാഗിംഗ്…

വിദ്യാര്‍ഥിയോട് മാപ്പ് പറഞ്ഞ് കമല്‍ഹാസന്‍

ശിവകാര്‍ത്തികേയന്‍ നായകനായ ഏറ്റവും പുതിയ തമിഴ് ചിത്രം അമരന്‍റെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ഥി വക്കീല്‍ നോട്ടീസ് അയച്ചത് നേരത്തെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. തന്‍റെ ഫോണ്‍ നമ്പര്‍ ചിത്രത്തിലെ ഒരു കഥാപാത്രത്തിന്‍റേതായി കാണിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്. 1.1 കോടി നഷ്ടപരിഹാരം വേണമെന്നും…

അധ്യാപക സര്‍വീസ് സംഘടനാ സമര സമിതിയുടെ രാപ്പകല്‍ സത്യാഗ്രഹസമര പ്രചാരണ ക്യാമ്പയിന് വര്‍ക്കല മേഖലയില്‍ ആവേശകരമായ പങ്കാളിത്തം

പെന്‍ഷന്‍ സംരക്ഷണത്തിനായി അധ്യാപക സര്‍വീസ് സംഘടനാ സമര സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 10,11 തീയതികളില്‍ സെക്രട്ടറിയേറ്റ് നടയില്‍ സംഘടിപ്പിക്കുന്ന 36 മണിക്കൂര്‍ രാപ്പകല്‍ സത്യാഗ്രഹ സമരത്തിന്റെ പ്രചാരണാര്‍ത്ഥം വിശദീകരണ യോഗങ്ങള്‍ ഓഫീസ് സമുച്ചയങ്ങള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ചു. അധ്യാപകരുടെയും ജീവനക്കാരുടെയും വര്‍ദ്ധിച്ച പങ്കാളിത്തം…

2 ജി സ്‌പെക്ട്രം; തൊപ്പി പോയത് കോണ്‍ഗ്രസിന്

അഴിമതി കണ്ട് രാജ്യം വിറങ്ങലിച്ച നാളുകള്‍ ഹരികൃഷ്ണന്‍. ആര്‍ രണ്ടാം യു.പി.എ സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റ ഘട്ടം. രാജ്യം മൊത്തം ആ ആഘോഷ തിമിര്‍പ്പിലെ ലഹരി നുണയുന്ന സമയം. അന്ന് ഇടതുപക്ഷത്തിന്റെ നിയന്ത്രണമില്ലാതെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വന്നതിന്റെ സന്തോഷത്തിലായിരുന്നു രാജ്യത്തിലെ വന്‍കിട…

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലം മാറ്റം

കണ്ണൂർ മുൻ എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലം മാറ്റം. കോന്നി തഹസീല്‍ദാര്‍ സ്ഥാനത്ത് നിന്നും പത്തനംതിട്ട കളക്ട്രേറ്റിലേക്കാണ് മാറ്റം. റവന്യൂ വകുപ്പ് സ്ഥലം മാറ്റ ഉത്തരവിറക്കി. മഞ്ജുഷ അവധിയിൽ തുടരുകയാണ്. കോന്നി തഹസില്‍ദാറായി തുടരാന്‍ കഴിയില്ലെന്ന് മഞ്ജുഷ റവന്യൂ…

അഫ്​ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് വീണ്ടു കടുത്ത നിയന്ത്രണവുമായി തലിബാൻ

അഫ്​ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ താലിബാൻ. നഴ്‌സിംഗ്, മിഡ്‌വൈഫറി കോഴ്‌സുകളിൽ നിന്ന് സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. അഫ്​ഗാനിസ്ഥാനിലെ ആരോ​ഗ്യ മേഖല കടുത്ത വെല്ലുവിളികൾ നേരിടുന്നതിനിടെയാണ് ഇങ്ങനെയൊരു തീരുമാനം. അന്താരാഷ്ട്ര വാർത്താ ഏജൻസികളാണ് വിവരം പുറത്ത് വിട്ടത്. നിലവിൽ…

വൈബ് ടാലന്റ്സ് – NMMS പരിശീലനം സംഘടിപ്പിച്ചു

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായി വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് (വൈബ്) സൈലവുമായി ചേർന്ന് സൗജന്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ എട്ടാം തരത്തിൽ പഠിക്കുന്ന 200 ലധികം വിദ്യാർത്ഥികൾ പരിശീലന…

മധു മുല്ലശ്ശേരിയും മകൻ മിഥുൻ മുല്ലശ്ശേരിയും ഇനി ബിജെപിയിലേക്ക്

ബിജെപിയിലെത്തിയ സിപിഎം പ്രാദേശിക നേതാവ് മധു മുല്ലശ്ശേരിയും മകൻ മിഥുൻ മുല്ലശ്ശേരിയും സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. മധു മുല്ലശ്ശേരിയെപ്പോലെ നിരവധി പ്രവർത്തകർ നരേന്ദ്രമോദിയുടെ ആശയങ്ങൾ ഉൾക്കൊണ്ട് ബിജെപിയിലേക്ക് എത്തും. അത്തരം ആൾക്കാരെ സിപിഎം വേട്ടയാടുകയാണെന്ന്…

രാഹുൽ മാങ്കൂട്ടത്തിലും യു ആർ പ്രദീപും ഇനി എംഎൽഎമാർ

പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎമ്മിന്‍റെ യുആര്‍ പ്രദീപ് എന്നിവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ദൈവനാമത്തിലായിരുന്നു രാഹുൽ…

തിരുവനന്തപുരം നഗരസഭയ്ക്ക് ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്കാരം

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്‍റെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക്. ഭിന്നശേഷി ക്ഷേമ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ ഈ കാലയളവിൽ ഏറ്റെടുത്തു നടപ്പിലാക്കാൻ കഴിഞ്ഞെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. 2023-24 സാമ്പത്തിക വർഷത്തിൽ ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി…