മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് നടൻ അലൻസിനെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ തിരുവനന്തപുരം റൂറൽ എസ്പി ഡി ശിൽപയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുള്ളതായി വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി സതിദേവി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ…
Author: admin
അനന്ത്‌നാഗ് ഏറ്റുമുട്ടലിന് പരിസമാപ്തി; ലഷ്കർ കമാൻഡറെ വധിച്ച് സൈന്യം
ദക്ഷിണ കാശ്മീരിലെ അനന്ത്‌നാഗിൽ കഴിഞ്ഞ ബുധനാഴ്ച മുതൽ ആരംഭിച്ച ഏറ്റുമുട്ടൽ അവസാനിച്ചു. ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹുസൈൻ ഖാൻ ഉൾപ്പെടെ രണ്ടു ഭീകരർ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെയാണ് ഏഴു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടൽ അവസാനിച്ചത്. ജില്ലയിലെ കൊക്കർനാഗ് വനത്തിലും മലയോര മേഖലയിലുമായിരുന്നു ഏറ്റുമുട്ടൽ…
പൈസ ഇല്ലെങ്കിൽ സർക്കാർ പിടിച്ചുപറിക്കോ ബാങ്ക്കൊള്ളയ്‌ക്കോ പോകട്ടെ – വി ഡി സതീശൻ
സമരം ചെയ്യാനുള്ള അനുമതിക്ക് പോലീസിനു ഫീസ് അടയ്ക്കണമെന്ന ഉത്തരവിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിഷേധിക്കുന്നവരോട് പോലും പണം പിരിക്കുന്ന സർക്കാർ പൈസ ഇല്ലെങ്കിൽ വേറെ പണിക്ക് പോകണമെന്ന് വി ഡി സതീശൻ പറഞ്ഞു. “പൈസ ഇല്ലെങ്കിൽ പിടിച്ചുപറിക്കോ…
തമിഴ് നടൻ വിജയ് ആന്റണിയുടെ മകൾ തൂങ്ങിമരിച്ച നിലയിൽ
തമിഴ് സിനിമ ലോകത്ത് ഞെട്ടലുണ്ടാക്കിയ വാര്‍ത്തയാണ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയുടെ മകളുടെ മരണ വാര്‍ത്ത. ചലച്ചിത്രകാരൻ എന്ന നിലയിൽ മാത്രമല്ല കാരുണ്യ പ്രവർത്തനങ്ങളിലും മറ്റുമുള്ള സജീവ പങ്കാളിത്തം കൊണ്ട് തമിഴ് സിനിമ പ്രേമികളുടെ മനസ്സിൽ ഇടംപിടിച്ച താരമായിരുന്നു വിജയ്…
ഗ്രൂപ്പ് കോളിങ് ഫീച്ചറുമായ് വാട്സ്‌ആപ്പ്
വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു പുതിയ ഫീച്ചര്‍ കൂടി അവതരിപ്പിക്കാനൊരുങ്ങുന്നു. 32 പേര്‍ക്ക് പങ്കെടുക്കാവുന്ന ഗ്രൂപ്പ് കോളിങ് ഫീച്ചറാണ് വാട്സ്‌ആപ്പ് പുറത്തിറക്കിയത്.ഒരുകൂട്ടം ആളുകളെ ഒരുമിച്ചു കണക്‌ട് ചെയ്യാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പുതിയ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും. പുതിയ ഗ്രൂപ്പ്…
മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസ്; വിചാരണ നടപടികൾക്ക് സ്റ്റേ
മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ വിചാരണ നടപടികൾ ഹൈക്കോടതി ആറുമാസത്തേക്ക് സ്റ്റേ ചെയ്തു. വിചാരണയ്ക്കായി മോഹൻലാലിനോട് അടുത്തമാസം കോടതിയിൽ നേരിട്ടു ഹാജരാകണമെന്ന് നിർദേശിച്ചിരുന്നു. ഇതിലുള്ള തുടർനടപടികളാണ് കോടതി സ്റ്റേ ചെയ്തത്. കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ആവശ്യം പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു…
വാലിബൻ വരുന്നു ; റിലീസ് തിയതി പ്രഖ്യാപിച്ച് മോഹൻലാൽ
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജന്മദിനത്തിൽ തന്നെ മലയാളത്തിന്റെ മഹാനടൻ മോഹലാൽ മലൈക്കോട്ടൈ വാലിബന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ജനുവരി 25 നാണ് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തുന്നത്.…
വിളക്ക് കൊളുത്താൻ തന്നെ അനുവദിച്ചില്ല ; തനിക്കും ജാതി വിവേചനം നേരിട്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ
തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ. ക്ഷേത്രത്തിൽ ഒരു ചടങ്ങിൽ പോയപ്പോഴാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്നും എന്നാൽ അന്ന് തന്നോട് കാണിച്ച ജാതി വേർതിരിവിനെതിരെ താൻ ശക്തമായി പ്രതികരിച്ചിരുന്നുമെന്നും മന്ത്രി പറഞ്ഞു. കോട്ടയത്ത്…
കാനഡയ്ക്ക് ഇന്ത്യയുടെ ശക്തമായ തിരിച്ചടി; കനേഡിയൻ പ്രതിനിധി അഞ്ചുദിവസത്തിനകം രാജ്യം വിട്ടു പോകണം
കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയതിന് പിന്നാലെ കനേഡിയൻ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി. മാത്രമല്ല അഞ്ചുദിവസത്തിനുള്ളിൽ രാജ്യം വിട്ടു പോകാനും ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ…
വലിയ വില നല്‍കേണ്ടി വരും ; ഗതാഗത വകുപ്പിനെതിരെ മുകേഷിന്റെ താക്കീത്
കൊല്ലംകെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ ശോച്യാവസ്ഥ കണ്ടില്ലെന്നുനടിക്കുന്ന മാനേജ്‌മെന്റിനുംമന്ത്രിക്കും പരസ്യവിമര്‍ശനവുമായി എം.മുകേഷ് എം.എല്‍.എ. ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് പറയാതെ വയ്യ എന്ന തലക്കെട്ടോടെ ഡിപ്പോയുടെ അപകടാവസ്ഥയെയും അധികൃതരുടെ അവഗണനയെയും ചൂണ്ടിക്കാട്ടുന്ന കുറിപ്പ് പങ്കുവെച്ചത്. ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിച്ച് യാത്രക്കാര്‍ക്ക് ആവശ്യമായ മിനിമം സൗകര്യം നല്‍കാന്‍…
