ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഇടക്കാല ജാമ്യത്തിലായിരുന്ന അരവിന്ദ് കെജ്രിരിവാളിന് ജാമ്യം ഇനിയും നീട്ടാണമെന്ന് ആവിശ്യം. ഏഴു ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിരിവാള്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. ഏഴ് കിലോ ഭാരം കുറയുകയും കെറ്റോണിന്റെ അളവ് കൂടുകയും ചെയ്തതിനെ തുടര്‍ന്ന് മെഡിക്കല്‍ ടെസ്റ്റുകളുടെ ആവശ്യകത എടുത്തുപറഞ്ഞാണ് ജാമ്യം നീട്ടണമെന്ന് കെജരിവാള്‍ അപേക്ഷ നല്‍കിയത്.
ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇടക്കാല ജാമ്യം നീട്ടി നല്‍കമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ ഹര്‍ജി സമർപ്പിച്ചത്. ഏഴ് കിലോ തൂക്കം കുറഞ്ഞ തനിക്ക് പിഇടി-സിടി സ്‌കാന്‍ അടക്കം മെഡിക്കല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ജാമ്യം നീട്ടി നല്‍കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ കെജ്രിവാളിന് സുപ്രീംകോടതി ജൂണ്‍ 1 വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. അപേക്ഷ ഉടൻ കോടതി പരിഗണിച്ചേക്കും. ജാമ്യം നീട്ടി ലഭിച്ചില്ലെങ്കിൽ കെജ്രിവാളിന് ജൂണ്‍ 2 ന് തീഹാര്‍ ജയിലിലേക്ക് മടങ്ങേണ്ടി വരും.

 
                                            