എ.കെ.ജി സെന്‍റര്‍ ആക്രമണം; കെ സുധാകരനും വി ഡി സതീശനും സമൻസ്

രണ്ടുവര്‍ഷം മുന്‍പായിരുന്നു കേരള രാഷ്ട്രീയത്തില്‍ വന്‍ചര്‍ച്ചയായ എ.കെ.ജി സെന്‍റര്‍ ആക്രമണം നടക്കുന്നത്. സംഭവത്തിൽ കെ സുധാകരനും വി ഡി സതീശനും സമൻസ് കിട്ടിരിക്കുകയാണ്. പരാതിക്കാരൻ പായ്ച്ചിറ നവാസിന്റെ പരാതിയിലാണ് കേസ്. കേസിലെ സാക്ഷികളാണ് കെ സുധാകരനും വി ഡി സതീശനും. ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.

എകെജി സെന്ററിനു നേർക്കു രാത്രിയിൽ സ്ഫോടകവസ്തു എറിയുകയായിരുന്നു. രാത്രി 11.25നാണു മുഖ്യകവാടത്തിനു സമീപമുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടവസ്തു അകത്തേക്ക് എറിഞ്ഞത്. കുന്നുകുഴി ഭാഗത്തുനിന്നു ബൈക്കിലെത്തിയ ഒരാളാണു സ്ഫോടകവസ്തു എറിഞ്ഞതെന്നു സിസിടിവി ദൃശ്യങ്ങളിൽനിന്നു കണ്ടെത്തി.

ബൈക്ക് നിർത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗിൽനിന്നു സ്ഫോടകവസ്തു എറിയുന്ന ദൃശ്യമാണു ലഭിച്ചത്. സ്ഫോടനത്തിന് പിന്നാലെ വലിയൊരു പ്രകമ്പനം ഉണ്ടായിയെന്നാണ് സമീപത്ത് ഉണ്ടായിരുന്ന ശ്രീമതി ടീച്ചർ പ്രതികരിച്ചിരുന്നത്. സ്ഫോടകവസ്തു എറിഞ്ഞതിനുശേഷം ഇവർ വേഗത്തിൽ ഓടിച്ചുപോവുകയും ചെയ്തു. എകെജി സെന്ററിന്റെ മുഖ്യഗേറ്റിൽ പൊലീസ് കാവൽ ഉണ്ടായിരുന്നുവെങ്കിലും ഹാളിന്റെ ഗേറ്റിനു സമീപം പൊലീസ് സാമീപ്യമുണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *