എ ഐ ഇൻഫ്രാസ്ട്രക്ചർ ; എൻവിഡിയയുമായി കൈകോർത്ത് റിലയൻസ്

ഇന്ത്യയില്‍ അത്യാധുനിക ക്ലൗഡ് അധിഷ്ഠിത എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) കമ്പ്യൂട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിക്കാനുള്ള പദ്ധതികളുമായി റിലയന്‍സ് ജിയോ. ഇതിനായി യു.എസ് ആസ്ഥാനമായുള്ള ആഗോള ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയയുമായി റിലയന്‍സ് ധാരണയിലെത്തിയതായി മുകേഷ് അംബാനി പറഞ്ഞു. നിര്‍മ്മിത ബുദ്ധി സാങ്കേതിക സംവിധാനം ഉപയോഗിച്ച് രാജ്യത്തിന് സ്വന്തമായ ഭാഷാ മോഡല്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്. റിലയന്‍സിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനായി എന്‍വിഡിയയുമായി ടാറ്റാ ഗ്രൂപ്പും പാര്‍ട്ണര്‍ഷിപ്പിലെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.’

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനും അര്‍ദ്ധചാലക ചിപ്പുകള്‍ക്കും പ്രാധാന്യം നല്‍കികൊണ്ടുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ഈ സഖ്യത്തിന് കഴിഞ്ഞേക്കും. കൂടാതെ, വിവിധ ഭാഷകളില്‍ പരിശീലിപ്പിച്ചതും ജനറേറ്റീവ് എഐ ആപ്ലിക്കേഷനുകള്‍ക്കായി രൂപകല്‍പ്പന ചെയ്തതുമായ വലിയ ഭാഷാ മോഡല്‍ എന്‍വിഡി നിര്‍മ്മിച്ചേക്കും. ഇന്ത്യയിലെ ഇന്നത്തെ വേഗതയേറിയ സൂപ്പര്‍ കംപ്യൂട്ടറിനേക്കാള്‍ ശക്തമായ AI ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിക്കുന്നതിന് കമ്ബനികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും എന്ന് എന്‍വിഡി പ്രസ്താവനയില്‍ പറഞ്ഞു.

സിപിയു, ജിപിയു, നെറ്റ്വര്‍ക്കിംഗ്, എഐ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ഏറ്റവും നൂതനമായ എഐ മോഡലുകള്‍ സൃഷ്ടിക്കുന്നതിനുള്ള മാതൃകകളും ഉള്‍പ്പെടെ എന്‍ഡ്-ടു-എന്‍ഡ് എഐ സൂപ്പര്‍കമ്ബ്യൂട്ടര്‍ സാങ്കേതികവിദ്യ എന്‍വിഡി വാഗ്ദാനം ചെയ്യുന്നു. എഐ ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം ഉപഭോക്തൃ ഇടപെടല്‍, ആക്സസ് എന്നിവയുടെ ചുമതല ജിയോയ്ക്കായിരിക്കും.

ജിയോയും എന്‍വിഡിയയും ചേര്‍ന്ന് അത്യാധുനിക എഐ ക്ലൗഡ് ആര്‍ക്കിടെക്ചര്‍ സൃഷ്ടിക്കുമെന്ന് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ ചെയര്‍മാന്‍ ആകാശ് അംബാനി പറഞ്ഞു. ഈ അത്യാധുനിക പ്ലാറ്റ്‌ഫോം ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം മുതല്‍ എന്റര്‍പ്രൈസ് സൊല്യൂഷനുകള്‍ വരെയുള്ള മേഖലകളിലുടനീളമുള്ള എഐ കണ്ടുപിടിത്തങ്ങള്‍ പ്രോത്സാഹിപ്പിക്കും. രാജ്യത്തുടനീളമുള്ള ഗവേഷകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭങ്ങള്‍ക്കും എഐ ആക്സസ് ചെയ്യാനും സാധിക്കുന്നതിലൂടെ ഇന്ത്യ മുന്നേറും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *