ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയായി നടി ശോഭന മത്സരിക്കുമെന്നുളള ചർച്ചകൾ ഉയർന്നുവന്നിരുന്നു. തൃശ്ശൂരിലെ ബിജെപി വനിതാ സമ്മേളനത്തിന് എത്തിയതോടെയാണ് നടി ശോഭന ബിജെപിയിലേക്ക് എന്നുള്ള വാദങ്ങൾ വരാൻ തുടങ്ങയത്. എന്നാൽ ശോഭന മത്സരിക്കില്ല എന്ന് ശശി തരൂർ എംപി വ്യക്തമാക്കി. പലപ്പോഴായി ബിജെപിക്ക് ഒട്ടേറെ പേരുകൾ ഉയരുന്നുണ്ട്. അവരുടെ നിരാശയെ തുടർന്നാണ് പല പേരുകൾ പറയുന്നതെനും ശശി തരൂർ ആരോപിച്ചു. നടി ശോഭന തന്റെ നല്ല സുഹൃത്താണെന്നും അവർക്ക് തിരുവനന്തപുരത്ത് മത്സരിക്കാൻ ഇല്ല എന്ന കാര്യം ഫോണിൽ അറിയിച്ചതായും ശശി തരൂർ വ്യക്തമാക്കി.
ഇത്തരത്തിലുള്ള ബിജെപിയുടെ പ്രചാരണം ഭയം കൊണ്ടാണെന്നും ആരൊക്കെ വരും എന്ന് അറിയാൻ കാത്തിരിക്കുകയാണെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. അതേസമയം തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയെ വിലകുറച്ച് കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം ഗുരുവായൂർ സന്ദർശനത്തിനു ശേഷമാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.
അതോടൊപ്പം ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ അവർ സ്ഥാനാർത്ഥിയാക്കണമെന്നും കഴിഞ്ഞ ദിവസം നടൻ സുരേഷ് ഗോപി പറഞ്ഞിരുന്നു. തിരുവനന്തപുരത്തുനിന്ന് കേന്ദ്രമന്ത്രി രാജിവ് ചന്ദ്രശേഖരൻ പുറമേ നടി ശോഭനയുടെ നിർമ്മാതാവ് സുരേഷ് കുമാറിന്റെ പേരുകൾ ബിജെപി പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇതിന് പിന്നാലെയാണ് ശശി തരൂരിന്റെ പ്രതികരണം.
