നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍.സത്രീധനം എന്ന സീരിയലിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച മോളി കന്നികഥാപാത്രമായ ‘ചാള മേരി’യെ ഹിറ്റാക്കി. പിന്നീട് ഈ പേരിലാണ് താരം അറിയപ്പെട്ടതും.
ബിഗ് ബോസ് താരവും സാമൂഹിക പ്രവര്‍ത്തകയുമായ ദിയ സനയാണ് ഇപ്പോൾ ഈ വിവരം പുറത്തുവിട്ടത്. ഹൃദ്രോഗത്തെ തുടർന്നാണ് ആശുപത്രി ചികിത്സയിൽ ഉള്ളത്.
“മോളി കണ്ണമാലി ഗുരുതര അവസ്ഥയില്‍ ഗൗതം ഹോസ്പിറ്റലില്‍ വെന്റിലേറ്റര്‍ ആണ്. അതുകൊണ്ട് നിങ്ങളാല്‍ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഈ ഗൂഗിള്‍ പേ നമ്പര്‍ മോളിയമ്മയുടെ മകന്‍ ജോളിയുടേതാണ് 8606171648
സഹായിക്കാന്‍ കഴിയുന്നവര്‍ സഹായിക്കണേ!!”, ആശുപത്രിയില്‍ നിന്നുള്ള ചിത്രം സഹിതം ദിയ ഫേയ്സ്ബുക്കില്‍ കുറിച്ചു.
പുതിയ തീരങ്ങള്‍ എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിലേക്കെത്തിയ മോളി പിന്നീട് അന്നയും റസൂലും, അമര്‍ അക്ബര്‍ അന്തോണി, ദ ഗ്രേറ്റ് ഫാദര്‍, കേരള കഫെ, ചാപ്പ കുരിശ്, ചാര്‍ലി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ജോയ് കെ മാത്യു സംവിധാനം ചെയ്യുന്ന ടുമോറോ എന്ന ഹോളിവുഡ് ചിത്രത്തില്‍ മോളി അഭിനയിക്കുന്നു എന്നതാണ് നടിയെക്കുറിച്ച് ഏറ്റവുമൊടുവില്‍ പുറത്തുവന്ന വിവരം.
