സിനിമയില്‍ അഡ്ജസ്റ്റ്‌മെന്റിനേക്കാളും നല്ലത് ബിക്കിനിയിടുന്നതെന്ന് നടി കിരണ്‍

തെന്നിന്ത്യന്‍ സിനിമാ രംഗത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടിയാണ് കിരണ്‍ റാത്തോഡ്. അജിത്ത്, വിക്രം, കമല്‍ ഹാസന്‍ തുടങ്ങിയ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒപ്പം അഭിനയിച്ച കിരണ്‍ ചില മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. താണ്ഡവം എന്ന മലയാള ചിത്രത്തിലൂടെയാണ് കിരണിനെ ഇന്നും മലയാളി പ്രേക്ഷകര്‍ ഓര്‍ക്കുന്നത്. കരിയറില്‍ നിരവധി അവസരങ്ങളുമായി മുന്നേറിയ കിരണിനെ പിന്നീട് സിനിമാ ലോകത്ത് കാണാതെയായി. അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ കിരണ്‍ ജനശ്രദ്ധ നേടി. സ്വന്തം ഹോട്ട് ഫോട്ടോകളുടെ ഒരു വെബ്‌സൈറ്റും ഇതിനിടെ കിരണ്‍ തുടങ്ങി.

സിനിമകളില്‍ അവസരങ്ങള്‍ ഇല്ലാതായ കിരണിന്റെ ജീവിതം തകര്‍ന്നെന്നും പണത്തിന് വേണ്ടി കണ്ടെത്തിയ മാര്‍ഗമാണിതെന്നും പ്രചരണങ്ങള്‍ ഉണ്ടായി. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് കിരണ്‍ റാത്തോഡ്. സിനിമകളിലേക്ക് തന്നെ ആരും വിളിച്ചില്ലെന്നും എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും കിരണ്‍ പറയുന്നു.

തുടര്‍ച്ചയായി അഞ്ച് സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഞാന്‍ ചെയ്തു. എന്നിട്ടും എന്തുകൊണ്ട് ഒരാള്‍ പോലും പിന്നീട് എനിക്ക് വര്‍ക്ക് തന്നില്ല. ഇത് കാണുന്ന സിനിമാക്കാരോടാണ് എനിക്ക് ചോദിക്കാനുള്ളത്. ആരും എനിക്ക് വര്‍ക്ക് തന്നില്ല. ചെന്നൈ തനിക്ക് മിസ് ചെയ്യുന്നുണ്ടെന്നും കിരണ്‍ വ്യക്തമാക്കി. കുടുംബത്തോടൊപ്പം ഗോവയിലാണ് നടി താമസിക്കുന്നത്. കരിയറിലെ തിരക്കേറിയ സമയത്ത് താനൊരാളുമായി പ്രണയത്തിലായിരുന്നെന്നും കിരണ്‍ തുറന്ന് പറയുന്നു.

നല്ല സിനിമകള്‍ ഞാന്‍ നിരസിച്ചിട്ടുണ്ട്. അന്ന് ഞാന്‍ ഒരു വിഡ്ഢിയുമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിച്ച് സെറ്റില്‍ ഡൗണ്‍ ചെയ്യാനാണ് ഞാന്‍ ആഗ്രഹിച്ചത്. ജീവിതത്തിലെ ഏറ്റവും മോശം തീരുമാനമായിരുന്നു അത്. ആ ബന്ധം തകര്‍ന്നു. അതിനിടെയാണ് എന്റെ സ്ട്രഗിളിംഗ് തുടങ്ങിയത്. അതേസമയം സമയം താന്‍ വിവാഹിതയല്ലെന്നും നടി വ്യക്തമാക്കി.

പ്രണയത്തിലാകുമ്പോള്‍ പൊതുവെ സ്ത്രീകള്‍ ദുര്‍ബലരാകും. എങ്ങനെ ബാലന്‍സ് ചെയ്യണമെന്ന് അറിയില്ല. ഞാന്‍ വളരെ ഇമോഷണലാണ്. വളരെ സ്വകാര്യതയുള്ള വ്യക്തിയായി ഞാനിപ്പോള്‍ മാറി. ആളുകളെ ഒന്നും ബോധ്യപ്പെടുത്താറില്ല. എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ ഫോട്ടോകള്‍ ആളുകള്‍ പലതും കരുതുന്നു. പക്ഷെ താനിവിടെയുണ്ടെന്ന് സിനിമാ ലോകത്തെ അറിയിക്കാനുള്ള വഴിയാണത്. ബിക്കിനി ധരിക്കുന്നതില്‍ എനിക്ക് പ്രശ്‌നമില്ല.

അഡ്ജസ്റ്റ്‌മെന്റുകളേക്കാള്‍ നല്ലതാണത്. അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് ഞാന്‍ എതിരാണ്. കുടുംബത്തോടൊപ്പമാണ് ഞാന്‍ ജീവിക്കുന്നത്. ആളുകള്‍ മെസേജില്‍ ചോദിക്കുന്നത് പോലെ ഞാന്‍ അവെയ്‌ലബിള്‍ അല്ല. ഒരിക്കലും ഞാന്‍ വിട്ടുവീഴ്ചകള്‍ ചെയ്തിട്ടില്ല. ആരൊക്കെ ബിക്കിനി ധരിക്കുന്നുണ്ട്. ഞാന്‍ ധരിക്കുമ്പോള്‍ മാത്രം എന്താണ് പ്രശ്‌നം. മാതാപിതാക്കളുടെ പിന്തുണ എനിക്കുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവെക്കുന്നതിന് മുമ്പ് കുഴപ്പമുണ്ടോ എന്ന് അമ്മയോട് ചോദിക്കും. ആദ്യമാെക്കെ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോള്‍ റേറ്റ് എത്രയാണെന്ന് ചോദിച്ച് കമന്റുകള്‍ വരും. അതെനിക്ക് വളരെ വിഷമം ഉണ്ടാക്കി. അന്നൊക്കെ കരയുമായിരുന്നു. കുടുംബവും സുഹൃത്തുക്കളുമാണ് തന്നെ ആശ്വസിപ്പിച്ചതെന്നും കിരണ്‍ റാത്തോഡ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *