ഹേമ കമ്മിറ്റിയുടെ ഭാഗമായി ലൈംഗിക പീഡന പരാതി നൽക്കിയതിനെ തുടർന്ന് എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്കായി മുകേഷിനെ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ നടപടിക്രമം പൂര്‍ത്തിയാക്കി പൊലീസ് വിട്ടയച്ചു. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് സ്റ്റേഷന്‍ ജാമ്യം നല്‍കിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മുകേഷ് മടങ്ങി. ആവശ്യപ്പെടുമ്പോള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ എത്തണമെന്നതാണ് പ്രധാന വ്യവസ്ഥ.
ഇന്ന് രാവിലെ 10.15ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. ചോദ്യം ചെയ്യല്‍ 1.15 വരെ നീണ്ടു. വടക്കാഞ്ചേരി പോലീസും മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.
അതെസമയം നടൻ സിദ്ദീഖ് ലൈംഗിക പീഡന പരാതിയിൽ നൽക്കിയ മുൻകൂർ ജാമ്യം ഹൈകോടതി തളളി. ഇതെതുടർന്ന് നടൻ ഒളിവിൽ പോയി എന്നാണ് റിപ്പോർട്ട്. എല്ലാ ഫോണുകളും നിലവിൽ സ്വിച്ച് ഓഫ് ആണ്. അതുകൊണ്ടുതന്നെ വിദേശത്തെക്ക് പോകാതെ ഇരിക്കാൻ പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.

 
                                            