ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും : പി.വി അൻവർ

പിവി അൻവറുടെ വാർത്ത സമ്മേളനത്തിന് പിന്നലെ പാർട്ടിയുമായുളള എല്ലാ ബന്ധങ്ങളും അവസാനിച്ചു എന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി. ഇപ്പോഴിതാ ഇതിനെതിരെ അൻവർ രം​ഗത്തെതി. താൻ പാർട്ടിയെ പറഞ്ഞിട്ടില്ലെന്നും ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും അൻവർ ആവർത്തിച്ചു. സാധരണ ജനങ്ങളുടെ വിഷയമാണ് പറഞ്ഞത്.

പാർട്ടി ഓഫിസുകളിൽ പൊതുപ്രശ്നങ്ങളിൽ പരാതി പറയാൻ ആരും വരാത്ത അവസ്ഥയാണ്. പോലീസിനെ ഉപയോഗിച്ച് ജനങ്ങളെ സർക്കാരിനെതിരാക്കുകയാണ്. അതാണ് താൻ ചൂണ്ടിക്കാണിച്ചത്. കര്യങ്ങൾ തുറന്നുപറയുന്നത് കുറ്റമെങ്കിൽ അത് ഇനിയും തുടരും. പാർട്ടിയുമായി ബന്ധം അവസാനിച്ചുവെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞാൽ അങ്ങനെ തന്നെയാണെന്നും പി.വി അൻവർ പറഞ്ഞു.

അതോടൊപ്പം സാധാരണക്കാർക്ക് ഒപ്പം നിലനിൽക്കും. ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അൻവർ പ്രഖ്യാപിച്ചു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. കർഷകരുടെ പ്രശ്നം ഏറ്റെടുക്കും. തീപ്പന്തം പോലെ കത്തും. ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അൻവർ പ്രഖ്യാപിച്ചു. താൻ പറഞ്ഞ കാര്യങ്ങളൊന്നും പാർട്ടി പരിഗണിച്ചിട്ടില്ല. താൻ കമ്യൂണിസമൊന്നും പഠിച്ചിട്ടില്ല. പാർട്ടിയിലുള്ള ഭൂരിഭാഗം പേരും അങ്ങനെത്തന്നെയാണെന്നും സിപഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവന്ദന് മറുപടിയായി പി.വി അൻവർ പറഞ്ഞു.

തനിക്കെതിരെ മുദ്രവാക്യം വിളിച്ച പാർട്ടി പ്രവർത്തകർ പിന്നീട് തനിക്ക് സിന്ദാബാദ് വിളിച്ചിട്ടുണ്ടെന്ന് പാർട്ടി പ്രവർത്തകർ അൻവറിനെതിരെ രംഗത്തിറങ്ങണമെന്ന ഗോവിന്ദന്റെ ആഹ്വാനത്തോട് അൻവർ പ്രതികരിച്ചു. 2016 ൽ സിപിഎം തനിക്ക് ഇങ്ങോട്ട് പിന്തുണ വാഗ്ദാനം ചെയ്യുകയായിരുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് ജനം നൽകിയ തിരിച്ചടിയാണ്. വടകരയിൽ തോറ്റത് കെ കെ ശൈലജയുടെ ടീച്ചറുടെ കുഴപ്പം കൊണ്ടല്ല. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയില്ല. പാർട്ടി സഖാക്കളുടെ വിഷയങ്ങളിൽ താൻ നടത്തിയ അന്വേഷണം പോലും സിപിഐഎം നടത്തുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം അൻവർ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടിയെ സ്‌നേഹിക്കുന്ന ജനങ്ങളും സഖാക്കളും രംഗത്തിറങ്ങണം. അൻവറിന്റെ നിലപാടുകളും രാഷ്ട്രീയ സമീപനങ്ങളും പരിശോധിച്ചാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംവിധാനത്തെക്കുറിച്ച് അയാൾക്ക് കാര്യമായി ധാരണയില്ലെന്ന് വ്യക്തമാകുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

പിവി അൻവർ കോൺഗ്രസ് പ്രവർത്തന പാരമ്പര്യമുള്ള കുടുംബത്തിലെ ഒരു അംഗമായിരുന്നു. കെ കരുണാകരൻ ഡിഐസി രൂപീകരിച്ച സന്ദർഭത്തിലാണ് അദ്ദേഹം കോൺഗ്രസ് വിട്ടത്. ഡിഐസി കോൺഗ്രസിലേക്ക് തിരിച്ചു പോയെങ്കിലും അദ്ദേഹം കോൺഗ്രസിലേക്ക് തിരിച്ചുപോയില്ല. അതിന് ശേഷമാണ് അദ്ദേഹം പാർട്ടിയുമായി ചേർന്ന് സഹകരിക്കുന്ന നിലപാട് സ്വീകരിച്ചത്. ഇടതുപക്ഷത്തിന്റെ സഹകരണത്തോടെ സ്വതന്ത്രനായാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ ജയിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *