വ്യത്യസ്തമായ കഥകള്‍ സിനിമയാകുമ്പോള്‍ പ്രേക്ഷകര്‍ അത്തരം സിനിമകളെ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്.ഇപ്പോഴിതാ തലയില്‍ കലം കുടുങ്ങിയ നായികയുടെ കഥ പറയുന്ന സിനിമ വരുന്നു. ജൂലിയാന എന്ന ചിത്രത്തിന്റെ ട്രൈലര്‍ ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു.
തനിച്ചുള്ള യാത്രയ്ക്കിടയില്‍ യുവതിയുടെ തലയില്‍ ഒരു കലം കുടുങ്ങുന്നതും അതില്‍
നിന്നും രക്ഷപ്പെടാനായി നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരേയൊരു കഥാപാത്രം മാത്രമുള്ള ചിത്രമാണെന്നതിലുപരി ചിത്രത്തിലുടനീളം കേന്ദ്രകഥാപാത്രത്തിന്റെ മുഖം കാണിക്കുന്നില്ല. കൂടാതെ ലോകത്തെ ആദ്യ സംഭാഷണരഹിതമായ സര്‍വൈവല്‍ മൂവിയുമാണ് ജൂലിയാന എന്ന്അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. സ്‌നേഹവും പ്രതീക്ഷയും പേറുന്ന
ജൂലിയാന’യിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ ചിത്രം
ആസ്വദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. കഥാപാത്രത്തിന്റെ ശരീരഭാഷയിലൂടെയും ഫയിമുകളിലൂടെയും കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷവും ശ്രമങ്ങളും പ്രേക്ഷകര്‍ക്ക്
അനുഭവവേദ്യമാവും.
ലോകസിനിമയില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത വിധത്തിലുള്ള  സര്‍വൈവല്‍ ത്രില്ലര്‍’ ചിത്രവുമായി മലയാളി സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളിയാണ് വരുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍
നടന്‍ ദിലീപ് തന്റെ പുതിയ ചിത്രമായ വോയിസ് ഓഫ് സത്യനാഥ’ന്റെ വിജയാഘോഷവേദിയില്‍വെച്ച് പുറത്തുവിട്ടു. പൃഥ്വിരാജാണ് ട്രെയിലര്‍ ഓണ്‍ലൈനിലൂടെ
പുറത്തുവിട്ടത്. മികച്ച പ്രേക്ഷകാഭിപ്രായമാണ് ട്രെയിലറിനു ലഭിക്കുന്നത്. പെന്‍ & പേപ്പര്‍
ക്രിയേഷന്‍സും ബാദുഷ ഫിലിംസും ചേര്‍ന്നു നിര്‍മ്മിക്കുന്ന ‘ജൂലിയാന’യുടെ  സഹനിര്‍മ്മാണ കമ്പനി കോമ്പാറ ഫിലിംസാണ്.
ഒരു അപായ സാഹചര്യത്തില്‍ പെട്ടുപോവുന്ന കേന്ദ്രകഥാപാത്രം അവിടന്നു രക്ഷപ്പെടാനായി
നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരേയൊരു കഥാപാത്രം മാത്രമുള്ള ചിത്രമാണെന്നതിലുപരി ചിത്രത്തിലുട നീളം കേന്ദ്രകഥാപാത്രത്തിന്റെ
മുഖം കാണിക്കുന്നില്ല എന്നതാണ്  ജൂലിയാനയെ ലോകത്തെതന്നെ ഇത്തരത്തിലുള്ള ആദ്യ ചിത്രമായി മാറ്റുന്നത്. കൂടാതെ ലോകത്തെ ആദ്യ സംഭാഷണരഹിതമായ സര്‍വൈവല്‍ മൂവിയുമാണ് ‘ജൂലിയാന.
ചിത്രത്തിന്റെ രചന, സംവിധാനം പ്രശാന്ത് മാമ്പുള്ളി, നിര്‍മ്മാണം ഷിനോയ് മാത്യു,
ബാദുഷ എന്‍ എം, സഹനിര്‍മ്മാതാവ് ഗിരീഷ്  കോമ്പാറ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നീതു
ഷിനോയ്, മഞ്ജു ബാദുഷ, ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രന്‍. കലം തലയില്‍ കുടുങ്ങിയ നായികയുടെ കഥ അറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

 
                                            