പക്ഷിപ്പനി സ്ഥിരീകരിച്ച ചാത്തമംഗലത്തെ സർക്കാർ പൗൾട്രി ഫാമിലെ മുഴുവൻ കോഴികളേയും കൊന്നൊടുക്കി. ഒരു കിലോമീറ്റർ പരിധിയിലുള്ള പക്ഷികളേയും കൊന്നൊടുക്കുന്നുണ്ട് . ഫാമിലെ ഡോക്ടറുൾപ്പെടെ പതിനാലു ജീവനക്കാർ ക്വാറന്റൈനിലാണ്. ഇവരിൽ നിന്നും ശേഖരിച്ച സ്രവസാമ്പിളുകളുടെ പരിശോധനാ ഫലം നാളെ കിട്ടും.
തീവ്ര വ്യാപനശേഷിയുള്ള എച്ച് ഫൈവ് എൻ വൺ സ്ഥീരികരിച്ചതോടെ ചാത്തമംഗലം പൗൾട്രി ഫാമിലെ പതിനൊന്നായിരം കോഴികളെയാണ് ദൗത്യ സംഘം രണ്ടു ദിവസങ്ങളിലായി കൊന്നൊടുക്കിയത്. നാൽപ്പതിനായിരം മുട്ടകളും നശിപ്പിച്ചു. ഫാമിന്റെ ഒരു കിലോമീറ്റർ പരിധിയിലുള്ള പക്ഷികളെ കൊന്നൊടുക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.
