ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ ചിത്രം പതിച്ച സ്വര്‍ണ നാണയം പുറത്തിറക്കി. പാരീസിലെ ഗ്രെവിൻ മ്യൂസിയം ആണ് താരത്തിന്റെ പേരില്‍ സ്വര്‍ണ നാണയം പുറത്തിറക്കിയത്. ഗ്രെവിൻ മ്യൂസിയം ഒരു ഇന്ത്യൻ താരത്തിന്റെ പേരില്‍ സ്വര്‍ണ നാണയം പുറത്തിറക്കുന്നത് ആദ്യമായിട്ടാണ്.
ഷാരൂഖ് ഖാൻ നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത് ഡങ്കിയാണ്. രാജ്കുമാര് ഹിറാനിയാണ് സംവിധാനം നിര്‍വഹിച്ചത്. ആഗോള ബോക്സ് ഓഫീസില്‍ 470 കോടി രൂപയിലധികം ചിത്രത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. നേടാൻ ചൈനയിലും റിലീസ് ചെയ്യാനുള്ള സാധ്യത സംവിധായകൻ തേടുന്നുമുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഷാരൂഖ് ഖാനടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിക്കായി ലഭിച്ചത്. അതായത് ചുരുങ്ങിയ ചിലവിലാണ് ഡങ്കി സിനിമ എടുത്തത് എന്നാണ് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഷാരൂഖ് ചിത്രം ഡങ്കി ലാഭം നേടിയിട്ടുണ്ടാകും എന്ന് സിനിമാ അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ഷാരൂഖെത്തിയ ഒരു രാജ്കുമാര് ഹിറാനി ചിത്രം എന്ന നിലയില്‍ പ്രേക്ഷക സ്വീകാര്യതയുണ്ടാകുകയായിരുന്നു കളക്ഷനില്‍ ഡങ്കിക്കെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.
