പരാജയപ്പെട്ട ഉൽപ്പന്നം ; രാഹുൽ ​ഗാന്ധിയെ പരിഹസിച്ച് ജെപി നദ്ദ

രാഹുല്‍ ഗാന്ധിക്കെതിരെ കുറച്ച് നാളായി വിദ്വേഷ പരാമര്‍ശമങ്ങൾ ഭീഷിണികളും നടക്കുന്നുണ്ട്. ഈ ആശങ്കയും നിരാശയും രേഖപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ഇതിന് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ രം​ഗത്തെതി. രാഹുല്‍ ഗാന്ധി പരാജയപ്പെട്ട ഉല്‍പ്പന്നം എന്നായിരുന്നു അദ്ദേഹം പരിഹസിച്ചത്. പൊതുജനം ആവര്‍ത്തിച്ച് നിരസിക്കുകയും രാഷ്ട്രീയമായ നിര്‍ബന്ധം മൂലം വിപണിയില്‍ ഇറക്കേണ്ടിയും വന്ന പരാജയപ്പെട്ട ഉല്‍പ്പന്നത്തെ പോളിഷ് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നിങ്ങള്‍ പ്രധാനമന്ത്രി മോദിക്കയച്ച കത്തെന്ന് നദ്ദ പറഞ്ഞു.

കത്ത് വായിച്ചപ്പോള്‍ ഖാര്‍ഗെ പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വളരെ അകലെയാണെന്ന് തനിക്ക് തോന്നിയതായും നദ്ദ പറഞ്ഞു.
കത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ കൊള്ളരുതായ്മകള്‍ മറക്കുകയോ മനപ്പൂര്‍വം അവഗണിക്കുകയോ ചെയ്തതായി കണ്ടു. അതിനാല്‍ ആ കാര്യങ്ങള്‍ വിശദമായി നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് പ്രധാനമാണെന്ന് തോന്നി. രാജകുമാരന്റെ സമ്മര്‍ദത്തിന്‍ കീഴില്‍ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പാര്‍ട്ടി കോപ്പി ആന്‍ഡ് പേസ്റ്റ് പാര്‍ട്ടിയായത് സങ്കടകരമാണ് നദ്ദ കൂട്ടിച്ചേർത്തു. അതോ‌ടൊപ്പം രാഹുൽ ഗാന്ധി ഇന്ത്യ വിരുദ്ധ ശക്തികൾക്കൊപ്പമെന്ന് നദ്ദ ആരോപിച്ചു.രാഹുൽ ഇന്ത്യ വിരുദ്ധശക്തികളുടെ പിന്തുണ തേടുന്നു.കോൺഗ്രസ് എന്തിനാണ് രാഹുലിന്‍റെ പേരിൽ അഭിമാനം കൊള്ളുന്നത്.രാജ്യത്ത് ജാതീയമായ വിഭജനത്തിന് രാഹുല്‍ പ്രേരിപ്പിക്കുന്നു.മോദിക്കെതിരെയുള്ള ആക്രമണത്തിൽ ഖർഗേ എന്തു കൊണ്ട് മൌനം പാലിക്കുന്നെന്നും അദ്ദേഹം ചോദിച്ചു.

അതെസമയം രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനെ തീവ്രവാദിയെന്ന് വിളിച്ച് എൻഡിഎ നേതാക്കൾ വ്യക്തിപരമായ വിദ്വേഷം പ്രകടിപ്പിക്കുകയാണ്. വിദ്വേഷം നിറഞ്ഞ പ്രസ്താവനകളിലൂടെ കലാപവും സമാധാന ലംഘനവും മറ്റും ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ‘‘നിങ്ങൾ നന്നായി പെരുമാറുക, അല്ലെങ്കിൽ നിങ്ങളുടെ മുത്തശ്ശിയുടെ അതേ വിധി നിങ്ങൾക്കും നേരിടേണ്ടിവരും, ‘രാഹുൽ ഗാന്ധിയുടെ നാവ് മുറിക്കുന്നവർക്ക് 11 ലക്ഷം രൂപ പാരിതോഷികം നൽകും രാഹുൽ ഗാന്ധി രാജ്യത്തെ നമ്പർ വൺ തീവ്രവാദി’ എന്നീ പരാമർശങ്ങളാണ് ബിജെപി നേതാക്കന്മാർ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *