ബാദുഷ സിനിമസിന്റെയും പെൻ ആന്റ് പേപ്പറിന്റെയും ബാനറിൽ എൻ എം ബാദുഷയും ഷിനോയ് മാത്യുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് വെടിക്കെട്ട്. ചിത്രത്തിന്റെ പൂജയും ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. കുംടുബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ വിഷ്ണു ഉണ്ണികൃഷ്ണൻ ബിബിൻ ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്.
മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ അമർ അക്ബർ അന്തോണി , കട്ടപ്പനയിലെ ഹൃതിക്റോഷൻ, ഒരു എമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ ജോർജ് വിഷ്ണു ഉണ്ണികൃഷ്ണൻ ഒന്നിക്കുന്നു എന്ന പ്രത്യേകതയാണ് ഉള്ളത്. ഇരുനൂറോളം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഐശ്വര്യ അനിൽകുമാർ ശ്രദ്ധ ജോസഫ് എന്നിവരാണ് നായികമാർ.
