രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് കൂട്ടിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മായി ബന്ധപ്പെട്ട നാല് നാല് മാസത്തോളമായി ഇന്ധന വിലയില്‍ മാറ്റം ഇല്ലായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ പെട്രോള്‍ ഡീസല്‍ വില കൂട്ടുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ഇന്ധന വില കൂടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.അത്തരത്തില്‍ തിരഞ്ഞെടുപ്പ് ഫലം വന്ന് കുറച്ചു ദിവസങ്ങള്‍ക്കു ശേഷമാണ് ഇപ്പോള്‍ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്. ക്രൂഡ് ഓയിലിന് ഏഴ് ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 117 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ ക്രൂഡിന്റെ നിലവിലെ വില.
