കേരള ലളിതകലാ അക്കാദമി ഇന്‍ഷുറന്‍സ് അപേക്ഷ ക്ഷണിച്ചു തുടങ്ങി

2022- 23 വര്‍ഷത്തേക്കായി കേരള ലളിതകലാ അക്കാദമി ചിത്ര ശില്പ കലാകാരന്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി അപേക്ഷ ക്ഷണിച്ചു തുടങ്ങി. മൂന്നു ദിവസത്തില്‍ കുറയാതെ അക്കാദമി ക്യാമ്പില്‍ പങ്കെടുത്തവരെയൊ അല്ലെങ്കില്‍ കേരള ലളിതകലാ അക്കാദമിയുടെയോ നാഷണല്‍ ലളിതകലാ അക്കാദമിയുടെ കലാപ്രദര്‍ശനങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടവരോ ഗ്രാന്‍ഡ് പ്രദര്‍ശനങ്ങള്‍ക്ക് അര്‍ഹത നേടിയവരൊ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കലാവിദ്യാഭ്യാസം നേടിയവരോ ആയിട്ടുള്ളവരെയാണ് ഇന്‍ഷൂറന്‍സിനായി പരിഗണിക്കുന്നത്. വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കൂടിയവര്‍ക്ക് ഇന്‍ഷുറന്‍സിന് ഭാഗമാവാന്‍ കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *