യു​ക്രെ​യ്ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ട​ച്ചു

റ​ഷ്യ സൈ​നി​ക നീ​ക്കം തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ യു​ക്ര​യ്നി​ല്‍ വ്യോ​മാ​തി​ര്‍​ത്തി അ​ട​ച്ച​തോ​ടെ ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി കൊ​ണ്ടു വ​രാ​ന്‍ പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം തി​രി​കെ ഡ​ല്‍​ഹി​യി​ലേ​ക്ക് മ​ട​ങ്ങി. ഡ​ല്‍​ഹി​യി​ല്‍ നി​ന്നു പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം പാ​ക് അ​തി​ര്‍​ത്തി ക​ട​ന്ന് ഇ​റാ​നി​ലേ​ക്ക് ക​ട​ന്ന​തോ​ടെ​യാ​ണ് യു​ക്രെ​യ്ന്‍ നോ ​ഫ്‌​ളൈ സോ​ണ്‍ ആ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​തോ​ടെ ഇ​റാ​നു മു​ക​ളി​ല്‍ നി​ന്നും വി​മാ​നം തി​രി​കെ ഡ​ല്‍​ഹി​യി​ലേ​ക്ക് പ​റ​ന്നു. എ​യ​ര്‍ ഇ​ന്ത്യ​യു​ടെ എ11947 ​വി​മാ​നം ആ​ണ് ഇ​ന്ത്യ​ക്കാ​രെ തി​രി​കെ കൊ​ണ്ടു വ​രാ​ന്‍ പ​റ​ന്നു​യ​ര്‍​ന്നി​ട്ട് തി​രി​കെ മ​ട​ങ്ങി​യ​ത്. യു​ക്രെ​യ്നി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി കൊ​ണ്ടു വ​രാ​ന്‍ ഇ​ന്ത്യ ഈ ​ആ​ഴ്ച അ​യ​ച്ച ര​ണ്ടാ​മ​ത്തെ വി​മാ​നം ആ​യി​രു​ന്നു ഇ​ത്.

റ​ഷ്യ​യി​ല്‍ നി​ന്നു യു​ദ്ധ​ഭീ​തി ഉ​യ​ര്‍​ന്ന​പ്പോ​ള്‍ ത​ന്നെ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് യു​ക്ര​യ്നി​ല്‍ നി​ന്ന് മ​ട​ങ്ങാ​ന്‍ ഇ​ന്ത്യ​ന്‍ എം​ബ​സി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രോ​ട് മ​ട​ങ്ങ​ണ​മെ​ന്ന് തി​ങ്ക​ളാ​ഴ്ച വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ഉ​റ​പ്പാ​ക്കാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ വ​രെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും എം​ബ​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്നു.

സൈ​നി​ക കേ​ന്ദ്ര​ങ്ങ​ള്‍ മാ​ത്ര​മേ ല​ക്ഷ്യം വെ​ക്കൂ എ​ന്നാ​ണ് റ​ഷ്യ ഇ​പ്പോ​ള്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. യു​ക്രെ​യ്നി​ലെ ജ​ന​ങ്ങ​ളെ​യോ വി​ദേ​ശി​ക​ളെ​യോ ആ​ക്ര​മി​ക്കി​ല്ലെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം യു​ക്രെ​യ്നി​ല്‍ നി​ന്ന് 182 ഇ​ന്ത്യ​ക്കാ​രു​മാ​യി യു​ക്രേ​യ്നി​യ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍ ലൈ​ന്‍റെ പ്ര​ത്യേ​ക വി​മാ​നം ഇ​ന്നു ഡ​ല്‍​ഹി​യി​ല്‍ എ​ത്തി. ഇ​തി​ല്‍ ഏ​റെ​പ്പേ​രും വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *