സ്വര്‍ണകടത്ത് കേസിലെ പ്രധാന വെളിപ്പെടുത്തലിന് പിന്നാലെ സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കാന്‍ തയ്യാറായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിലെ പുതിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച രേഖകളുമായി ഇന്ന് രാവിലെ 11 മണിക്ക്ഹാജരാവണം. കസ്റ്റഡിയില്‍ ഇരിക്കെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പുറത്ത് വിട്ടതിലാണ് വീണ്ടും മൊഴിയെടുക്കുന്നത്.മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നും എം.ശിവശങ്കരനാണ് ഇതിന് പിന്നില്‍ എന്നും സ്വപ്ന പറഞ്ഞു.
