അര്‍ജ്ജുന്‍ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തില്‍ മരിച്ചു ; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു; അപകടത്തില്‍ ദുരൂഹത

കണ്ണൂര്‍ : സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് മൂന്നുവനിരത്തു സ്വദേശി റമീസ് വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ രാത്രി അഴീക്കോടുവെച്ച് റമീസ് സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു.

മാതാവിനെ ബന്ധുവീട്ടില്‍ ആക്കി തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ റമീസിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അടുത്ത ദിവസങ്ങളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് റമീസിന് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടെ സംഭവിച്ച അപകടത്തില്‍ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. അര്‍ജുന്‍ ആയങ്കിയുടെ ബൈക്കാണ് റമീസ് ഓടിച്ചിരുന്നത്. സ്വര്‍ണക്കടത്ത് സംഘത്തിലെ ആളുകളാണ് അപായപ്പെടുത്തിയത് എന്നും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *