സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടി രൂപയുടെ വായ്പാ തട്ടിപ്പ്; 13 അംഗ ഭരണസമിതി പിരിച്ചുവിട്ടു

തൃശൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വന്‍ വായ്പാ തട്ടിപ്പ്.100 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തല്‍. സംഭവത്തില്‍ സിപിഎം നേതൃത്വത്തിലുള്ള 13 അംഗ ഭരണസമിതി പിരിച്ചുവിട്ടു.ബാങ്ക് സെക്രട്ടറി ഉള്‍പ്പെടെ 6 പേരെ പ്രതികളാക്കി ഇരിങ്ങാലക്കുട പോലീസ് കോസെടുത്തു,

സഹകരണ വകുപ്പിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ജോയിന്റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലാണ് വന്‍ തട്ടിപ്പ് കണ്ടെത്തിയത്. വായ്പ എടുക്കുന്നതാനായി ബാങ്കില്‍ നല്‍കിയ ആധാരങ്ങളില്‍ മൂന്നും നാലും തവണ വീണ്ടും വായ്പ നല്‍കി. ഭൂവുടമകള്‍ അറിയാതെ ജീവനക്കാരുടേയും ബാങ്ക് ഭരണ സമിതിയുടേയും ഒത്താശയോടെയാണ് തട്ടിപ്പ് നടന്നത്. ഇങ്ങനെ ഒരാളുടെ അക്കൗണ്ടിലേക്ക് മാത്രം പോയത് 28 കോടി രൂപയാണ്. ഭൂവുടമകള്‍ക്ക് കോടികളുടെ ജപ്തി നോട്ടീസ് ലഭിക്കുമ്പോഴാണ് പലരും തട്ടിപ്പ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *