ഏതൊരു സംരംഭവും ആരംഭിക്കാന്‍ വളരെയെളുപ്പമാണ്. എന്നാല്‍ കാലകാലങ്ങളായി മാറ്റങ്ങള്‍ക്ക് അനുസരിച്ച് മുന്നേറാനും പാരമ്പര്യം നിലനിര്‍ത്താനും കഠിനാധ്വാനവും മികച്ച പ്രാവീണ്യവും ആവശ്യമാണ്. അത്തരത്തില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ അഞ്ച് പതിറ്റാണ്ടുകളായി വേരുറപ്പിച്ച് നില്ക്കുന്ന ഒരു സംരംഭം നമ്മുടെ ഈ കേരളത്തിലുണ്ട്. അതാണ് കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘WE FIVE DEVELOPER ‘എന്ന സ്ഥാപനം.
2010 ലാണ് WE FIVE ASSOCIATES എന്ന പേരില്‍ ഈ സ്ഥാപനത്തിന് വിപുല്‍ ദാസ് എന്ന യുവസംരംഭകന് തുടക്കം കുറിക്കുന്നതെങ്കിലും 84 കൊല്ലം നീണ്ടുനില്‍ക്കുന്ന പാരമ്പര്യം ഈ സംരംഭത്തിന് പിന്നിലുണ്ട്. 1942 ല്‍ വിപുല്‍ ദാസിന്റെ ഗ്രാന്റ്ഫാദര്‍ കെട്ടിടനിര്‍മാണ മേഖലയിലേക്ക് കടന്നുവരികയും പിന്നീട് വന്ന തലമുറകള്‍ ഈ പാരമ്പര്യത്തെ നിലനിര്‍ത്തുകയും ചെയ്യുകയായിരുന്നു. മികച്ച ബ്രാന്‍ഡാക്കി WE FIVE ASSOCIATESട ല്‍ നിന്നും WE FIVE DEVELOPER ലേക്ക് സംരംഭത്തെ എത്തിക്കുന്നത് വിപുല്‍ ദാസാണ്.

പുതിയ ടെക്നോളജിയും മാറ്റങ്ങളും മനസിലാക്കി കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പുതിയ വിപ്ലവത്തിന് തുടക്കം കുറിക്കുകയായിരുന്നു വിപുല്ദാസും ഭാര്യ അപര്‍ണയും. കെട്ടിടനിര്‍മാണത്തില്‍ ഗുണനിലവാരം ഏറെ പ്രധാനമാണ് എന്ന തിരിച്ചറിവും കസ്റ്റമറുടെ മനസിലുള്ള ഭവന സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കി നല്‍കുന്നതും അറിയപ്പെടുന്ന ബ്രാന്‍ഡാക്കി ഈ സംരംഭത്തെ മാറ്റി എന്നത് ശ്രദ്ധേയമാണ്.
Residential Construction, Commercial Projects, Renovation & Remodeling, Interior Solutions, Architectural solutions തുടങ്ങി എല്ലാ സേവനങ്ങളും മികവോടെ നല്കുന്ന സ്ഥാപനമാണ് WE FIVE DEVELOPER.. ഓരോ കസ്റ്റമറുടെയും ആഗ്രഹത്തിന് അനുസരിച്ച് പ്ലാനിങ്ങോടെ ഗുണനിലവാരമുള്ള മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ ചെയ്യുന്നത്. ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ മനസിലാക്കിയാണ് ഇവര്‍ സേവനങ്ങള്‍ നടപ്പിലാക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.
സാധാരണക്കാര്‍ക്ക് പ്ലാനിങ്ങോടെ മികച്ച വീട് വയ്ക്കാം എന്ന ആശയമാണ് ഇവര്‍ ഓരോരുത്തര്‍ക്കും മുന്നിലേക്ക് വെയ്ക്കുന്നത്. ധാരാളം കൊമേഴ്ഷ്യല്‍ പ്രൊജക്റ്റുകളാണ് നിലവില്‍ ഇവര്‍ യാഥാര്‍ത്ഥ്യമാക്കി നല്‍കുന്നത്. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ മാത്രം അറിയപ്പെടുന്ന സംരംഭമല്ല WE FIVE. റിയല്‍ എസ്റ്റേറ്റ്, എന്റര്ടെയ്ന്മെന്റ്, ഇന്റീരിയര്‍, കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍ ട്രേഡിങ്ങ് തുടങ്ങി വിവിധ മേഖലകളിലും WE FIVE തങ്ങളുടെ കൈയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. വിപുല്‍ ദാസ് എന്ന യുവസംരംഭകന്റെയും ഭാര്യ അപര്‍ണയുടെയും ലക്ഷ്യബോധത്തോടെയുള്ള പ്രവൃത്തിയാണ് ഈ വിജയത്തിന് കാരണം.
