കലാഭവന്‍ മണി സഹജീവികള്‍ക്കായ് ജീവിതം സമര്‍പ്പിച്ച സര്‍ഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂര്‍


അഭിനേതാവും നാടന്‍ പാട്ട് രംഗത്തെ അതുല്യ പ്രതിഭയുമായിരുന്ന കലാഭവന്‍ മണിയുടെ ഓര്‍മ്മദിനം ഫാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വിപുലമായി ആചരിച്ചു. തമ്പാനൂര്‍ പനവിള ജംഗ്ഷനിലെ കലാഭവന്‍ മണി സ്മാരകത്തിന് മുന്നില്‍ സംഘടിപ്പിച്ച അനുസ്മരണകൂട്ടായ്മയുടെയും, അന്നദാനത്തിന്റെയും ഉദ്ഘാടനം ചലച്ചിത്ര സംവിധായകനും ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ ഡോ.പ്രമോദ് പയ്യന്നൂര്‍ നിര്‍വ്വഹിച്ചു.

അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള സര്‍ഗ്ഗാത്മക പോരാട്ടമായിരുന്നു കലാഭവന്‍ മണിച്ചേട്ടന്റെ ജീവിതമെന്ന് പുഷ്പാര്‍ച്ചന വേളയില്‍ ഉദ്ഘാടക പ്രാസംഗികന്‍ പറഞ്ഞു. അസോസ്സിയേഷന്‍ പ്രസിഡന്റ് വാഴവിള കണ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ചലച്ചിത്ര പിന്നണി ഗായകന്‍ ശിവമുരളി, പട്ടം സനിത്ത്, വിനയചന്ദ്രന്‍ എന്നിവര്‍ ഓര്‍മ്മ പ്രഭാഷണം നടത്തി.

കരാട്ടെ സാഹസിക പ്രകടനത്തില്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവായ എസ്.പി.രഞ്ജിത്തിനെ ചടങ്ങില്‍ ആദരിച്ചു. ഹുസൈന്‍ മുരുകന്‍, സോമന്‍, അപര്‍ണ, മീനാക്ഷി അമ്മിണി, ലത തിരുവല്ലം തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *