പെന്‍ഷന്‍ ക്ഷേമ വകുപ്പ് സ്ഥാപിക്കണം: പെന്‍ഷനേഴ്‌സ് ലീഗ്

 

കോഴിക്കോട് : സര്‍വീസ് പെന്‍ഷന്‍കാരുടെ ക്ഷേമത്തിനായി സംസ്ഥാനത്ത് പെന്‍ഷന്‍ ക്ഷേമ വകുപ്പ് സ്ഥാപിക്കണമെന്ന് കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാറിന്റെ കീഴില്‍ വിവിധ തലങ്ങളില്‍ പെന്‍ഷന്‍ ക്ഷേമകാര്യ വകുപ്പ് പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തും ഇതിന്റെ ഉപ വകുപ്പുകളും നിലവിലുണ്ട്. എന്നാല്‍ കേരളത്തില്‍ ലക്ഷക്കണക്കിന് സര്‍വീസ് പെന്‍ഷന്‍കാരുടെ ക്ഷേമത്തിനായി നിലവില്‍ ഒരു സംവിധാനവുമില്ല. പെന്‍ഷന്‍ ക്ഷേമ വകുപ്പ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

വയോജന കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയും വിവിധ വകുപ്പുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഹമ്മദ് മേത്തൊടിക അധ്യക്ഷത വഹിച്ചു. ഇടതു ഭരണം ദുരിതമായി , ജനഹിതത്തിന് സമയമായി എന്ന പ്രമേയവുമായി 2026 ഫെബ്രുവരി 9, 10 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന കെ എസ് പി എല്‍ 15ാം സംസ്ഥാന സമ്മേളനം വിജയിപ്പിക്കുവാനും തീരുമാനിച്ചു.

ജനുവരി 25 നകം ജില്ലാ സമ്മേളങ്ങള്‍ നടത്തി തീര്‍ക്കും. കാസര്‍ഗോഡ്, കണ്ണൂര്‍, ജില്ലാ സമ്മേളനങ്ങള്‍ ജനുവരി 17 നാണ്. കോഴിക്കോട് ജനുവരി 20, മലപ്പുറം ജനുവരി 26, പാലക്കാട് ജനുവരി 26, തൃശൂര്‍ ജനുവരി 20, ഏറണാകുളം ജനുവരി 25, ഇടുക്കി ജനുവരി 20, പത്തനംതിട്ട ജനുവരി 18, ആലപ്പുഴ ജനുവരി 18, കൊല്ലം ജനുവരി 18, തിരുവനന്തപുരം ജനുവരി 14. സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും യോഗം അന്തിമ രൂപം നല്‍കി.

യോഗത്തില്‍ ജനറല്‍ സെക്രട്ടറി എ കെ സൈനുദ്ദീന്‍, അഡ്വ. നസീം ഹരിപ്പാട്, ടി മുഹമ്മദ് മാസ്റ്റര്‍, എന്‍ മൊയ്തീന്‍ മാസ്റ്റര്‍, വി മുസ്തഫ, മുഹമ്മദലി നങ്ങാരിയില്‍, സി അബുമാസ്റ്റര്‍, സി എച്ച് ജലീല്‍, കെ. അബ്ദുല്‍ കരീം, എന്‍ പി ബഷീര്‍. വി ടി ഉമ്മര്‍, അബ്ദുല്‍ കരീം കോച്ചേരി, കരീം മങ്കട, കൊട്ടില മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *